This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:07, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദാവൂ, ലൂയി നിക്കോളാസ് (1770 - 1823)
Davout,Louis Nicholas
ഫ്രഞ്ച് സൈനിക ജനറല്‍. 1770 മേയ് 10-ന് അനക്സിലെ ഒരു പ്രഭുകുടുംബത്തിലായിരുന്നു ദാവൂവിന്റെ ജനനം.ചിത്രം:622px-Marshal Davout by Maulet.png
ലൂയി നിക്കോളാസ് ദാവൂ
നെപ്പോളിയന് നാടുകടത്തപ്പെട്ടശേഷം അധികാരത്തില്‍ കയറിയ ലൂയി XVIII-നോട് കൂറ് പ്രഖ്യാപിക്കാത്ത ഏക മാര്‍ഷലായിരുന്നു ദാവൂ. എല്‍ബയില്‍നിന്നു മടങ്ങിയെത്തി (1815) അധികാരത്തിലേറിയ നെപ്പോളിയന് തന്റെ യുദ്ധകാര്യമന്ത്രിയായി ദാവൂവിനെയാണ് നിയമിച്ചത്. 1815-ല്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനുണ്ടായ അന്തിമ പരാജയത്തിനുശേഷം, ലൂയി XVIII ദാവൂവിന്റെ എല്ലാ സൈനിക ബഹുമതികളും തിരിച്ചെടുക്കുകയുണ്ടായെങ്കിലും പിന്നീട് അവ മടക്കി നല്കി (1817).
1823 ജൂണ്‍ 1-ന് ദാവൂ പാരിസില്‍ അന്തരിച്ചു.