This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗ്വീബ്, മുഹമ്മദ് (1901 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:50, 16 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നഗ്വീബ്, മുഹമ്മദ് (1901 - 84)

Naguib,Mohammed

റിപ്പബ്ലിക്ക് ഒഫ് ഈജിപ്തിന്റെ ആദ്യത്തെ പ്രസിഡന്റ്. 1952-ല്‍ ഫറൂഖ് രാജാവിനെ പുറത്താക്കിയ സൈനിക അട്ടിമറിയില്‍ നിര്‍ണായക പങ്കാളിത്തം വഹിച്ച നഗ്വീബ് 1901-ല്‍ ഖാര്‍ത്തുമില്‍ ജനിച്ചു. കെയ്റോ മിലിട്ടറി അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയശേഷം ലഫ്റ്റനന്റ് ആയി സൈനികസേവനമാരംഭിച്ച ഇദ്ദേഹം പിന്നീട് ബ്രിഗേഡിയര്‍ ജനറലായി. 1948-ലെ അറബ് ഇസ്രയേല്‍ യുദ്ധത്തിലൂടെ നഗ്വീബ് പ്രഖ്യാതനായെങ്കിലും, യുദ്ധ പരാജയം ഫറൂഖ് സര്‍ക്കാരില്‍ ആരോപിച്ച ഇദ്ദേഹം അവരുടെ കടുത്ത വിമര്‍ശകനായി മാറി. ഈജിപ്ഷ്യന്‍ രാഷ്ട്രീയ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണെന്നു കരുതിയ ഇദ്ദേഹം സമാനചിന്താഗതിക്കാരായ സൈനിക ഉദ്യോഗസ്ഥന്മാരുമായി ഒത്തുചേര്‍ന്ന് 1952-ല്‍ ഒരു അട്ടിമറിയിലൂടെ രാജവാഴ്ച അവസാനിപ്പിച്ചു.

മുഹമ്മദ് നഗ്വീബ്

1953 ജൂണ്‍ 18-ന് റിപ്പബ്ളിക്കായി നിലവില്‍വന്ന ഈജിപ്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു നഗ്വീബ് എങ്കിലും യഥാര്‍ഥ അധികാരം 1952-ലെ അട്ടിമറിക്കു നേതൃത്വം നല്കിയ നാസ്സറിന്റെ കൈയിലായിരുന്നു. നഗ്വീബിന്റെ കീഴില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്നു നാസ്സര്‍. 1954-ല്‍ തനിക്കെതിരെ നടന്ന വധശ്രമത്തില്‍ നഗ്വീബിന് പങ്കുണ്ട് എന്ന് ആരോപിച്ച നാസ്സര്‍ ഇദ്ദേഹത്തെ പ്രസിഡന്റ്സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. വീട്ടുതടങ്കലിലാക്കപ്പെട്ട നഗ്വീബ് 1971-ലാണ് മോചിപ്പിക്കപ്പെട്ടത്. 1984 ആഗ. 28-ന് കെയ്റോയില്‍ നഗ്വീബ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍