This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആജ്ഞാപദങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:09, 10 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആജ്ഞാപദങ്ങള്‍

ണീൃറ ീള ഇീാാമിറ

സായുധസേനാഘടകങ്ങള്‍, അതിര്‍ത്തിരക്ഷാസേന, പൊലീസ് തുടങ്ങിയ സംഘടിതവിഭാഗങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ ഉന്നതനിലവാരത്തിലുള്ള അച്ചടക്കബോധവും കാര്യനിര്‍വഹണശേഷിയും കൈവരുത്തുവാന്‍ അവരെ കവാത്തു പരിശീലിപ്പിക്കുമ്പോഴും യുദ്ധമുറകള്‍ അഭ്യസിപ്പിക്കുമ്പോഴും മറ്റും നിര്‍ദേശങ്ങള്‍ നല്കുന്നതിനുള്ള പദങ്ങള്‍.

 യുദ്ധാവസരങ്ങളിലും സൈനികവിന്യസനങ്ങള്‍ ക്രമീകരിക്കുന്നത് അനുയോജ്യങ്ങളായ ആജ്ഞാപദങ്ങള്‍ ഉപയോഗിച്ചാണ്. എല്ലാ സൈനികഘടകങ്ങള്‍ക്കും പൊതുവേ ബാധകമായതും, ഓരോ സൈനികഘടകത്തിനുംവേണ്ടി പ്രത്യേകം ആവിഷ്കരിച്ചതുമായ 'ആജ്ഞാപദങ്ങള്‍' നിലവിലുണ്ട്. 
 യൂറോപ്യന്‍ രാജ്യങ്ങളിലെ പട്ടാളവിഭാഗങ്ങളിലാണ് ആധുനികരീതിയിലുള്ള ആജ്ഞാപദങ്ങള്‍ ആദ്യമായി പ്രയോഗത്തില്‍ വന്നത്. പണ്ടു മുതല്‍ ഇന്ത്യയിലെ പല രാജാക്കന്‍മാരും നാടുവാഴികളും പട്ടാളങ്ങളെ നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നത്തെ രീതിയില്‍ ചിട്ടപ്പെടുത്തിയ 'ആജ്ഞാപദങ്ങള്‍' ഉപയോഗിക്കുന്ന സമ്പ്രദായം സര്‍വസാധാരണമായത് പാശ്ചാത്യസമ്പര്‍ക്കം തുടങ്ങിയതിനുശേഷമാണ്. തമ്പേറടിച്ചും കുഴലൂതിയും പട്ടാളക്കാരെ അണിനിരത്തിയശേഷം, ജയഭേരികളും മുദ്രാവാക്യങ്ങളുമായി പടക്കളത്തിലേക്കു നീങ്ങുകയായിരുന്നു പഴയ പതിവ്. കേരളത്തിലെ 'പടയണി'പ്പാട്ടുകള്‍ ഇതിനു തെളിവാണ്. കേരളത്തിലെ മങ്ങാട്ടച്ചന്‍, വലിയ കുഞ്ഞാലിമരയ്ക്കാര്‍, പാലിയത്തച്ചന്‍, കടത്തനാട്ട് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സേനാഘടകങ്ങളില്‍ ക്രമപ്പെടുത്തിയ ആജ്ഞാപദങ്ങള്‍ ഉപയോഗത്തിലിരുന്നുവോ എന്ന് തീര്‍ത്തു പറയാന്‍ നിവൃത്തിയില്ല. എന്നാല്‍ കളരികളില്‍ വാള്‍പ്പയറ്റ്, കുന്തപ്പയറ്റ്, മുച്ചാണ്‍പയറ്റ്, ഉറുമിപ്പയറ്റ് മുതലായ പയറ്റുമുറകള്‍ പഠിപ്പിക്കുന്ന അവസരങ്ങളില്‍ ചില 'അങ്കത്താരികള്‍' ആജ്ഞാപദങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് വടക്കന്‍ പാട്ടുകളിലും പടപ്പാട്ടുകളിലുംനിന്ന് ഊഹിക്കാന്‍ കഴിയും. 
 ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയില്‍ ആധിപത്യമത്സരം ആരംഭിച്ചതോടുകൂടി അവരുടെ 'ആജ്ഞാപദങ്ങള്‍' തദ്ദേശീയ സൈന്യത്തിലും പൊലീസിലും പ്രചാരത്തില്‍ വന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും കുറേക്കാലത്തേക്ക് ഇംഗ്ളീഷിലുള്ള 'ആജ്ഞാപദങ്ങള്‍' തന്നെയാണ് ഉപയോഗിച്ചുപോന്നത്. 1950-ല്‍ ഭരണഘടന നിലവില്‍ വരികയും, ഇന്ത്യ ഒരു റിപ്പബ്ളിക്കായിത്തീരുകയും ചെയ്തപ്പോള്‍ ഇംഗ്ളീഷിനു പകരം ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് 1956 മുതല്‍ ഇന്ത്യയിലെ സായുധസേനാഘടകങ്ങള്‍ ഹിന്ദിയില്‍ തയ്യാര്‍ ചെയ്ത ആജ്ഞാപദങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. മറ്റ് അര്‍ധസൈനികഘടകങ്ങളും സി.ആര്‍.പി., പ്രവിശ്യാപൊലീസ് വിഭാഗങ്ങളും പൊതുവേ ഹിന്ദിയിലുള്ള ആജ്ഞാപദങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളം, തമിഴ്നാട് തുടങ്ങിയ ചില പ്രവിശ്യകളിലെ പൊലീസ് ഘടകങ്ങള്‍ ഇംഗ്ളീഷിലുള്ള ആജ്ഞാപദങ്ങള്‍തന്നെയാണ് ഉപയോഗിക്കുന്നത്. ആജ്ഞാപദങ്ങള്‍ ഉച്ചരിക്കുന്ന രീതി, ഉച്ചരിക്കുന്നതിനെടുക്കുന്ന സമയം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ചില നിബന്ധനകളുണ്ട്. 
 പ്രധാനപ്പെട്ട ആജ്ഞാപദങ്ങള്‍. ഇന്ത്യന്‍ സേനയില്‍ പൊതുവായി പ്രയോഗത്തിലുള്ളതും, ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതും ആയ ചില മുഖ്യ-ആജ്ഞാപദങ്ങള്‍ താഴെ കൊടുക്കുന്നു. 
 സാവ്-ധാന്‍ (അലിേേശീിേ). തുടര്‍ന്നുവരുന്ന ആജ്ഞ പാലിക്കാന്‍ തയ്യാറായി നില്ക്കുകയെന്നു നിര്‍ദേശിക്കുന്ന പദം. ഉപ്പൂറ്റികള്‍ മുട്ടിച്ച് ഇടയ്ക്ക് 30 ഡിഗ്രി വരത്തക്കവിധത്തില്‍ പാദങ്ങള്‍ അകറ്റിവയ്ക്കണം. മുട്ടു വളയ്ക്കരുത്. കൈകള്‍ നീട്ടി ദേഹത്തോട് ചേര്‍ത്തിടണം. വിരലുകള്‍ അകത്തോട്ടുമടക്കി തള്ളവിരല്‍ മുന്‍വശത്ത് വരത്തക്കവിധത്തില്‍ തൂക്കിയിടണം. നേരെ നോക്കണം. ഇടതുകാല്‍ ഉയര്‍ത്തി വലതുകാലിനോട് ചേര്‍ത്തു ചവിട്ടിയാണ് 'സാവ്-ധാനി'ല്‍ വരുന്നത്. പട്ടാളത്തില്‍ മേലുദ്യോഗസ്ഥന്‍മാരോട് സംസാരിക്കുമ്പോഴും ഇങ്ങനെ നില്ക്കണം. 
 വിശ്രാം (ടമിേറ മലേമലെ).  'സാവ്-ധാനി'ലുള്ള നിലയില്‍നിന്ന് ഇടതുപാദമുയര്‍ത്തി ഒരടി അകറ്റിച്ചവിട്ടി ശരീരത്തിന്റെ ഭാരം രണ്ടുപാദങ്ങളിലും ഒപ്പം വരത്തക്കവണ്ണം നില്ക്കാനുള്ള ആജ്ഞ. കൂടാതെ കൈകള്‍ രണ്ടും ദേഹത്തിന്റെ പുറകുവശത്താക്കി ഇടതുകൈത്തലംകൊണ്ട് വലതുകൈത്തലം പിടിക്കുകയും കൈകള്‍ മടങ്ങാതെ ദേഹത്തോട് ചേര്‍ത്തു നിവര്‍ത്തിവയ്ക്കുകയും ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിനു 'വിശ്രാം' എന്ന പദം ഉപയോഗിക്കുന്നു. 
 ആരാം-സെ (ടമിേറലമ്യ). മേല്പറഞ്ഞരീതിയില്‍ ആയാസമില്ലാതെ നില്ക്കുന്നതാണ് ആരാം-സെ. ഈ നിലയില്‍ നില്ക്കുമ്പോള്‍ മുഖം തിരിക്കുകയോ സംസാരിക്കുകയോ കൈയില്‍ കൈലേസുപോലുള്ള എന്തെങ്കിലും പിടിക്കുകയോ ചെയ്യാന്‍ പാടില്ല. 
 ദാഹിനെ-മൂഡ് (ഞശഴവൌൃി). വലത്തോട്ട് തിരിയണം. നില്ക്കുന്ന നില്പില്‍നിന്നു നേരെ 90 ഡിഗ്രി തിരിഞ്ഞ് വീണ്ടും സാവ്-ധാന്‍ നിലയില്‍ എത്തണം. ചലനം വലത്തെ ഉപ്പൂറ്റിക്കും ഇടത്തെക്കാലിന്റെ പെരുവിരലിനുമാണ്. 
 ബായേ-മൂഡ് (ഘലളൌൃി).  ഇടത്തോട്ട് 90 ഡിഗ്രി തിരിയണം. വലത്തോട്ട് തിരിയുന്നതിന്റെ വിപരീതമായിട്ടാണ് പാദചലനം. 
 പീഛേ-മൂഡ് (അയീൌൌൃി). പുറകോട്ട് 180 ഡിഗ്രി വലതുദിശയില്‍ക്കൂടി തിരിയണം. ചലനം 'ദാഹിനേ-മൂഡി'ലെപ്പോലെ വലതുവശത്തേക്ക് തിരിയുന്ന രീതിയില്‍ പാദങ്ങള്‍ ഉപയോഗിച്ചാണ്. 
 ആധാദാഹിനേ-മൂഡ് (ഞശഴവശിേരഹശില). 45 ഡിഗ്രി വലതുവശത്തേക്ക് തിരിയണം. 
 ആധാബായേ-മൂഡ് (ഘലളശിേരഹശില). ഇടതുവശത്തേക്ക് 45 ഡിഗ്രി തിരിയണം. 
 സജ്-ജാ (ഉൃലൌു). വരിയില്‍നില്ക്കുന്ന ഓരോരുത്തനും നിശ്ചിതമായ അകലത്തില്‍ നേര്‍വരയില്‍ തന്നത്താന്‍ നില്ക്കുന്നതിനുവേണ്ടിയാണ് ഈ ആജ്ഞ. 
 ദാഹിനേ-സജ്ജ് (ഞശഴവറൃേല).  വരിയില്‍ നില്ക്കുന്നവരില്‍ വലത്തെ അറ്റത്ത് നില്ക്കുന്ന ആള്‍ ഒഴിച്ച് എല്ലാവരും ഒരുമിച്ച് വലത്തേക്ക് നോക്കി തമ്മില്‍തമ്മിലുള്ള നിശ്ചിതമായ തുല്യ അകലം കിട്ടത്തക്കവിധത്തില്‍ ചുറുചുറുക്കായ ചെറിയ ചലനങ്ങള്‍കൊണ്ട് ഒരു നേര്‍വരയില്‍ വരുന്നതിനാണ് ഈ ആജ്ഞ ഉപയോഗിക്കുന്നത്. 
 സാമ്നേ-ദേഖ് (ഋ്യലളൃീിെ).  മുകളില്‍ പറഞ്ഞ രീതിയില്‍ വലതുഭാഗത്ത് നേര്‍വരയില്‍ നില്ക്കുന്നവരെ നേരെ നോക്കിക്കുന്നതിനുള്ള ആജ്ഞാപദമാണിത്. 
 തീന്‍ലൈന്‍-ബനാവോ (എീൃാ ൌു ശി വൃേലല ൃമിസ). സേനയിലുള്ളവര്‍ക്ക് മൂന്ന് വരിയായി നില്ക്കാനുള്ള നിര്‍ദേശം. 
 തേജ്-ചല്‍ (ഝൌശരസാമൃരവ). നില്ക്കുന്നവരോട് മുന്നോട്ട് നടക്കാനുള്ള ആജ്ഞാപദം. ആദ്യമായി ഇടതുകാല്‍ മുന്നോട്ട് നീട്ടിവച്ചാണ് നടത്തം ആരംഭിക്കുന്നത്. ഓരോ പാദവും 30 ഇഞ്ച് (76.2 സെ.മീ.) അകലത്തില്‍ വയ്ക്കുന്നു. 
 ഗില്‍തീ-കര്‍ (ചൌായലൃ). എണ്ണുവാന്‍ നിര്‍ദേശിക്കുന്നതാണ് ഈ ആജ്ഞാപദം. വലത്തെ അറ്റത്തുള്ള ആള്‍ എണ്ണിത്തുടങ്ങി ഇടത്തെ അറ്റത്ത് അവസാനിപ്പിക്കേണ്ടതാണ്. 
 ജൈസേ-ഥേ (അ ്യീൌംലൃല). ഏതെങ്കിലും ആജ്ഞാപദം തെറ്റായി പ്രയോഗിച്ചതായി തോന്നുമ്പോള്‍, ഈ ആജ്ഞയ്ക്ക് മുന്‍പായി നിന്നിരുന്ന ഭാഗത്തേക്കോ ചെയ്തിരുന്ന പ്രവൃത്തിയിലേക്കോ തിരിച്ചുവരുന്നതിനുള്ള ആജ്ഞാപദം. 
 ഖുലീലൈന്‍-ചല്‍ (ഛുലി ീൃറലൃാമൃരവ). നിരയില്‍നില്ക്കുന്നവരെ പരിശോധിക്കുന്നതിനും മറ്റു പ്രത്യേകതരത്തിലുള്ള കവാത്ത് ചെയ്യിക്കുന്നതിനും ആയി വരികള്‍ തമ്മിലുള്ള അകലം കൂട്ടുന്നതിനാണ് ഈ ആജ്ഞാപദം ഉപയോഗിക്കുന്നത്. രണ്ടുവരികള്‍ മാത്രമാണെങ്കില്‍ പുറകിലുള്ള വരി പുറകോട്ടു പോകും. മൂന്നുവരിയാണെങ്കില്‍ മുന്‍വശത്തുള്ളത് മുന്‍പോട്ടും പുറകിലുള്ളത് പുറകോട്ടും മാറിനില്ക്കും. ഒന്നരച്ചുവടാണ് മാറുന്നത്. നടുനിരയില്‍ ഉള്ളവര്‍ അവിടെത്തന്നെ നില്ക്കും. 
 നികട്ലൈന്‍-ചല്‍ (ഇഹീലെ ീൃറലൃാമൃരവ). അകന്നുനില്ക്കുന്ന വരികള്‍ പഴയതുപോലെ അടുപ്പിച്ചുനിറുത്താന്‍ നല്കുന്ന നിര്‍ദേശം. 
 വിസര്‍-ജന്‍ (ഉശാശ). പിരിഞ്ഞുപോകാനുള്ള നിര്‍ദേശം. പന്തി വലത്തോട്ട് തിരിഞ്ഞ് സല്യൂട്ട് ചെയ്തശേഷം പിരിയുന്നു. 
 ലൈന്‍-തോഡ് (എമഹഹീൌ). വലത്തോട്ട് തിരിഞ്ഞ് പിരിയുന്നു; സല്യൂട്ട് പാടില്ല. 
 സൊസ്-ഥാന്‍ (ആൃലമസീളള). മേല്പറഞ്ഞ ആജ്ഞയില്‍ ചെയ്തതുപോലെ പിരിഞ്ഞിട്ട് മുന്‍പുണ്ടായിരുന്ന സ്ഥാനത്തേക്കു മടങ്ങുന്നു. 
 ലൈന്‍-ബന്‍ (എമഹഹശി). പിരിഞ്ഞുനില്ക്കുന്നവര്‍ വരികളായി ചേര്‍ന്നുനില്ക്കുന്നതിനുള്ള നിര്‍ദേശം. 
 ദാഹിനാ-ദര്‍ശക് (ഞശഴവാമൃസലൃ). ആജ്ഞാനുസരണം വരിയില്‍വന്ന് നില്ക്കുന്നതിന് പ്രത്യേക സ്ഥാനത്ത് നിറുത്തുന്ന ആളിനെ വിളിക്കുന്ന ആജ്ഞ. ഇയാള്‍ നിര്‍ദിഷ്ട സ്ഥാനത്തോ, വിളിക്കുന്ന ആളിന്റെ മുന്‍പില്‍ രണ്ട് ചുവടകലത്തിലോ, ആജ്ഞ തരുന്ന ആളിന്റെ മുഖത്തോട് മുഖമായി വന്ന് നില്ക്കും. 
 ധീരേ-ചല്‍ (ടഹീാംമൃരവ). മുന്‍പോട്ട് സാവധാനത്തില്‍ നടക്കുന്നതിനുള്ള ആജ്ഞയാണിത്. ഒരു മിനിട്ടില്‍ 40 ചുവട് എന്ന കണക്കിനാണ് നടക്കുന്നത്. ഓരോ ചുവടിനും 30 ഇഞ്ച് (76.2 സെ.മീ.) അകലം കാണും. 
 ഥം (ഒമഹ). മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നവരെ നിറുത്താനുള്ള ആജ്ഞ. 
 ആഗെ-ബഢ് (എീൃംമൃറ). ഒരു സ്ഥാനത്തുനിന്നു മാര്‍ക്ക് ടൈം (ങമൃസ ശോല) ചെയ്യുമ്പോള്‍ മുന്നോട്ടുപോകുന്നതിനുള്ള ആജ്ഞ. 
 ലംബാ-കദം (ടലുീൌേ). മുന്നോട്ടു നീങ്ങുമ്പോള്‍ അകലംകൂട്ടി നടക്കുന്നതിനുള്ള ഈ ആജ്ഞ. അപ്പോള്‍ 30 ഇഞ്ച് (76.2 സെ.മീ.) അകലത്തില്‍ ചുവടുവച്ച് നടക്കുന്നവര്‍ 33 ഇഞ്ച് (83.82 സെ.മീ.) അകലമുള്ള ചുവടുവയ്ക്കും. 
 ഛോട്ടാ-കദം (ടലുേവീൃെ). കുറഞ്ഞ അകലത്തില്‍ ചുവടുവച്ച് മുന്നോട്ടുപോകുന്നതിനാണ് ഈ ആജ്ഞ. 30 ഇഞ്ചില്‍ (76.2 സെ.മീ.) നിന്നും 27 ഇഞ്ച് (68.58 സെ.മീ.) ചുവടാണ് വയ്ക്കുന്നത്. 
 ബാജൂ-ചല്‍ (ഞശഴവ ീൃ ഹലള രഹീലെ ാമൃരവ). വശത്തേക്കു ചുവടുവച്ച് മാറുന്നതിനാണ് ഈ ആജ്ഞ. ഓരോ ചുവടും 12 ഇഞ്ച് (30.48 സെ.മീ.) അകലത്തിലാണ് വയ്ക്കുന്നത്. ഈ ആജ്ഞക്കു മുന്‍പായിട്ട് ഏതു വശത്തേക്കാണെന്നും, (ദാഹിനെ അല്ലെങ്കില്‍ ബായേ) എത്ര ചുവടാണെന്നും (കദം) പറഞ്ഞിരിക്കണം. 
 കദം-ആഗെ-(യാ പീച്ചേ) ചല്‍ (ജമരലളീൃെംമൃറ/ടലുേയമരസ ാമൃരവ). ഒരു വരിയില്‍ നില്ക്കുമ്പോള്‍ മുന്നോട്ടോ പുറകോട്ടോ നിര്‍ദേശിക്കപ്പെട്ട ചുവട് അകലംവരെ മാറുന്നതിനാണ് ഈ ആജ്ഞ.
 ദാഹിനെ/ബായേം-ഘൂമ് (ണവലലഹൃശഴവ/ഹലള). മാര്‍ച്ച് ചെയ്തു പോകുമ്പോള്‍ വലത്തോട്ടോ ഇടത്തോട്ടോ പോകാന്‍. 
 കദം-താല്‍ (ങമൃസശോല). മാര്‍ച്ചുചെയ്യുമ്പോള്‍ മുന്നോട്ട് പോകാതെ അതേസ്ഥാനത്ത് നിന്നിട്ട് മാര്‍ച്ച്ചെയ്യുന്ന വേഗതയില്‍തന്നെ ഓരോ കാലായി അതേ സ്ഥാനത്ത് പൊക്കിച്ചവിട്ടുന്നതിനുള്ള നിര്‍ദേശമാണ്. 
 കദം-ബദല്‍ (ഇവമിഴലലുെേ). നിരയില്‍ ആര്‍ക്കെങ്കിലും ചുവടു തെറ്റിയാല്‍ എല്ലാവരുടെയും ചുവട് ഒരുപോലെയാകാനുള്ള ആജ്ഞ. 
 ആഗെ-ബഢ് (അറ്മിരല). മുന്നോട്ടു പോകുന്നതിന് മറ്റ് ആജ്ഞാപദങ്ങളോടുകൂടി ചേര്‍ത്തു പറയുന്ന വാക്കാണിത്. 
 സല്യൂട്ട് (ടമഹൌലേ). മേലധികാരികളെയോ അല്ലെങ്കില്‍ അഭിവാദത്തിനര്‍ഹമായ കൊടി മുതലായവയെയോ വന്ദിക്കാനുള്ള നിര്‍ദേശം. 
 സാമ്നേ സല്യൂട്ട്-സല്യൂട്ട് (ടമഹൌലേ ീ വേല ളൃീിമേെഹൌലേ). മുന്നില്‍ അഭിവാദനാര്‍ഹമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ വന്ദിക്കാനുള്ള നിര്‍ദേശം. 
 ദാഹിനേ/ബായേം-സല്യൂട്ട് (ടമഹൌലേ ീ വേല ൃശഴവ/ഹലള). വലതുഭാഗത്തേക്കോ ഇടതുഭാഗത്തേക്കോ വന്ദിക്കാനുള്ള നിര്‍ദേശം. ഇത് സാധാരണയായി നടന്നുപോകുമ്പോഴാണ് ചെയ്യുന്നത്. 
 ദാഹിനേ/ബായേം-ദേഖ് (ഋ്യല ൃശഴവ/ഹലള). നടന്നുപോകുന്ന ഒരു വിഭാഗത്തിന്, വശങ്ങളിലേക്ക് വന്ദനംകൊടുക്കേണ്ട അവസരങ്ങളില്‍ അതിലെ മേധാവി സല്യൂട്ട് ചെയ്യുന്നതിനോടൊപ്പം തന്റെ കീഴിലുള്ളവരെക്കൊണ്ട് സല്യൂട്ട് ഏല്ക്കേണ്ട ആളിനെ നോക്കി വന്ദനം ചെയ്യിക്കുന്നതിനുള്ള ആജ്ഞ. ഇതിനുശേഷം സാമ്നേ ദേഖ് എന്നുള്ള ആജ്ഞ പ്രകാരം നേരെനോക്കി നടന്നുപോകും. 
 കംഥേ-ശസ്ത്ര് (ടഹീുലമൃാ). തന്റെ കൈവശമുള്ള ആയുധം തോളില്‍വച്ചിട്ട് ഇടതുകൈപ്പടംകൊണ്ട് തോക്കിന്റെ അടിഭാഗത്തു പിടിച്ചും ഇടതുകൈയുടെ മുട്ട് ദേഹത്തോടു ചേര്‍ത്ത് തോക്ക് തോളില്‍ 45 ഡിഗ്രി പുറകോട്ട് ചരിച്ച് പിടിച്ച് നില്ക്കുന്നതിനുള്ള ആജ്ഞയാണിത്. 
 ബാജൂ-ശസ്ത്ര് (ഛൃറലൃ മൃാ). തോക്ക് വലതുവശത്ത് ദേഹത്തോട് ചേര്‍ത്തു നിവര്‍ത്തിവച്ചിട്ട് നിവര്‍ന്നിരിക്കുന്ന വലതുകൈയുടെ ചൂണ്ടാണിവിരലും തള്ളവിരലുംകൊണ്ട് തോക്കിനെ പിടിച്ച് 'സാവ്-ധാന്‍' എന്നനിലയില്‍ നില്ക്കുന്നു. 
 സലാമീ-ശസ്ത്ര് (ജൃലലിെ മൃാ). ആയുധം ധരിച്ചിരിക്കുന്ന ഒരു വിഭാഗത്തെക്കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ള ആജ്ഞ. ഈ അവസരത്തില്‍ തോക്ക് ദേഹത്തോട് നടുക്കായി കുത്തനെ വലതുകൈകൊണ്ട് നിവര്‍ത്ത് ബട്ടിനു മുകളിലായും ഇടതുകൈകൊണ്ട് തോക്കിന്റെ ഇടതുവശത്ത് സ്ളിങ്ങിനോട് ചേര്‍ത്ത് ഇടതുകൈമുട്ടുമുതല്‍ വിരലിന്റെ അറ്റംവരെയും ചേര്‍ത്തുവച്ച് വലതുകാല്‍ ഇടതുകാലിനോട് ചേര്‍ത്ത് അല്പം പുറകിലായി വയ്ക്കണം. 
 ഭൂമി-ശസ്ത്ര് (ഏൃീൌിറമൃാ). തോക്ക് തറയില്‍ വയ്ക്കുന്നതിനുള്ള ആജ്ഞയാണിത്. 
 ഉഠാവോ-ശസ്ത്ര് (ഠമസല ൌു മൃാ). താഴെനിന്നും, ആയുധം തിരിച്ചെടുക്കുന്നതിനുള്ള ആജ്ഞ. 
 സംഗീന്‍ ലഗായേഗാ-ലഗാ സംഗീന്‍ (ണശഹഹ ളശഃ യമ്യീില ളശഃ യമ്യീില). ബയണറ്റ് (യമ്യീില) തോക്കില്‍ ഉറപ്പിക്കുന്നതിനുള്ള ആജ്ഞ. 
 നിരീക്ഷണ്‍ കേലിയെ (എീൃ ശിുലരശീിേ). പരിശോധിക്കുന്നതിനുവേണ്ടി. 
 ജാംച്-ശസ്ത്ര് (ഋഃമാശിലമൃാ). ആയുധം ധരിച്ച് നില്ക്കുമ്പോള്‍ ആയുധം പരിശോധിക്കുന്നതിനുള്ള ആജ്ഞ. 
 തോല്‍-ശസ്ത്ര് (ഠൃമശഹ മൃാ). നടന്നുപോകുമ്പോള്‍ ആയുധവുമായി ആയാസമില്ലാതെ നടക്കുന്നതിന് ആയുധം ഭൂമിക്കു സമാന്തരമായി വലതുകൈകൊണ്ട് വലതുവശത്തു പിടിച്ച് നടക്കുന്നതിനുള്ള ആജ്ഞ. 
 താല്‍-ശസ്ത്ര് (ഛി ഴൌമൃറ). ആയുധവുമായി നില്ക്കുമ്പോള്‍ ശത്രുവിനെ നേരിടുകയാണെങ്കില്‍ മുന്‍കരുതല്‍ എന്നപോലെ ബയണറ്റ് ഘടിപ്പിച്ച തോക്കിനെ അരഭാഗത്തുനിന്നും രണ്ടു കൈകൊണ്ടും മുന്നോട്ട് ചൂണ്ടിപ്പിടിക്കുന്നതിനുള്ള ആജ്ഞയാണ്. ഈ പ്രവൃത്തിയില്‍നിന്നും ശത്രുവിനെ ബയണറ്റ്കൊണ്ട് കുത്താനോ തോക്കുകൊണ്ടു വെടിവയ്ക്കാനോ സാധിക്കും. 
 ബഗല്‍-ശസ്ത്ര് (ടവീൌഹറലൃ മൃാ). സൈന്യനിര മുന്നോട്ടു നടന്ന് നീങ്ങുമ്പോള്‍ ആയുധം വലതുവശത്ത് ചേര്‍ത്ത് കുത്തനെ വലതുകൈകൊണ്ട് കാഞ്ചിയുടെ സ്ഥാനത്ത് മുറുക്കിപ്പിടിക്കുന്നതിനുള്ള ആജ്ഞ. 
 ലെടക്കാ-ശസ്ത്ര് (ടഹശിഴ മൃാ). സൈന്യം വളരെ ദൂരം നടന്നുപോകുമ്പോള്‍ തോക്കില്‍ കെട്ടിയിട്ടുള്ള സ്ളിങ് അയച്ചിട്ട് തോളില്‍ തൂക്കി ആയാസമില്ലാതെ നടക്കുന്നതിനുള്ള ആജ്ഞ. 

(ക്യാപ്റ്റന്‍ എ.ആര്‍. ശിവശങ്കരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍