This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബപാലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അംബപാലി
ബി.സി. 540 നടുത്ത് വൈശാലിയില്‍ ജീവിച്ചിരുന്ന സമ്പന്നയും വിദുഷിയുമായ ഒരു ഗണിക. ഇവര്‍ ചില ബൌദ്ധകഥകളിലെ ഒരു കഥാപാത്രമാണ്. പരിനിര്‍വാണത്തിനു തൊട്ടുമുന്‍പ് കുറച്ചുകാലത്തേക്ക് ബുദ്ധന് അംബപാലിയുടെ ഗൃഹത്തില്‍ താമസിക്കുകയും അവരോടൊത്ത് ആഹാരം കഴിക്കുകയും ചെയ്തിരുന്നുവത്രെ. 84,000 ധര്മകാണ്ഡങ്ങളുള്ള ബുദ്ധവചനം (പ്രവചനം) എന്നറിയപ്പെടുന്ന പാലി സൂത്രങ്ങളില്‍ 82,000 എണ്ണം ശ്രീബുദ്ധന് തന്നെ രചിച്ചതും ബാക്കിയുള്ളവ ബുദ്ധാനുയായികളുടെ സംഭാവനയും ആണ്. ഇതിലെ ഏറ്റവും മനോഹരമായ ഒരു കവിത ബൗദ്ധസ്വാധീനംകൊണ്ടു മനഃസംസ്കൃതിനേടിയ അംബപാലി രചിച്ചതാണെന്നു കരുതപ്പെടുന്നു.
അംബപാലിയെ വിഷയമാക്കിക്കൊണ്ട് മലയാളത്തില്‍ അംബപാലി എന്ന പേരില്‍ ഒരു ഖണ്ഡകാവ്യം സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതിയിട്ടുണ്ട്. കരുണ, മഗ്ദലനമറിയം, പിങ്ഗള തുടങ്ങിയ വേശ്യാസദ്ഗതികഥകളുടെ മാതൃകയിലുള്ളതാണു പ്രസ്തുത കൃതി.