This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഫോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:28, 14 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഫോറ

Amphora

അംഫോറ

വീഞ്ഞും എണ്ണയും ശേഖരിച്ചു വയ്ക്കുന്നതിന് പ്രാചീന റോമക്കാരും യവനരും ഉപയോഗിച്ചുവന്ന ഒരിനം ഭരണി. രണ്ടു കൈപിടികളുള്ള ഈ ഭരണിക്കു നല്ല ഉയരം ഉണ്ട്. വീഞ്ഞും എണ്ണയും വിദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നതിന് ഇതു പരക്കെ ഉപയോഗിച്ചുവന്നു. മലയാളത്തില്‍ 'ചാറ' എന്നു പറയാറുള്ള ഭരണിയോട് ഇതിനു രൂപസാദൃശ്യമുണ്ട്. പക്ഷേ, ഇതിന്റെ ചുവട് നീണ്ടു കൂര്‍ത്തിരിക്കും. ഈ കൂര്‍ത്ത അറ്റം മണ്ണിലോ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചട്ടത്തിലോ ഉറപ്പിച്ചാണു നിര്‍ത്തുക. അംഫോറ ഒരു പൊതു അളവുപാത്രമായും ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാചീനകാലത്തു കപ്പലുകളുടെ കേവുഭാരം നിശ്ചയിച്ചിരുന്നത്. ഗ്രീക് അംഫോറകള്‍ ഏതാണ്ട് 34.06 ലിറ്ററും റോമന്‍ അംഫോറകള്‍ 22.71 ലിറ്ററും കൊള്ളുന്നവ ആയിരുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%82%E0%B4%AB%E0%B5%8B%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍