This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നരവംശ ഭൂമിശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നരവംശ ഭൂമിശാസ്ത്രം
Anthropogegraphy
നരവംശ വിതരണത്തെക്കുറിച്ചു പഠിക്കുന്ന വിജ്ഞാനശാഖ. ജീവഭൂമിശാസ്ത്രത്തിന്റെ (Biogegraphy) മൂന്ന് ഉപവിഭാഗങ്ങളിലൊന്നാണിത്. സസ്യഭൂമിശാസ്ത്രം (Phytogeography), ജന്തുഭൂമിശാസ്ത്രം (Zoogegraphy) എന്നിവയാണ് മറ്റ് രണ്ടെണ്ണം.
ഭൂമിയില്‍ വസിക്കുന്ന മുഖ്യജീവി എന്ന നിലയ്ക്ക് മനുഷ്യനും ഭൂമിയുമായുള്ള ബന്ധമാണ് നരവംശഭൂമിശാസ്ത്രത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം. ഭൗമ-മാനവ ബന്ധങ്ങളുടെ എല്ലാ തലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും ജനപഥങ്ങളുടെ വിതരണമാണ് ഏറെ പ്രസക്തം. ആകാരസവിശേഷതകള്‍, ഭാഷ, പെരുമാറ്റം, ആചാരങ്ങള്‍ എന്നിവ നരവര്‍ഗവിതരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങളാകുന്നു.
നരവംശ ഭൂമിശാസ്ത്രത്തിന്റെ ആംഗലേയ രൂപമായ ആന്ത്രപോജിയോഗ്രഫി ഇന്ന് അത്ര പ്രചാരത്തിലില്ല. മാനവ ഭൂമിശാസ്ത്രം അഥവാ ഹ്യൂമന്‍ ജിയോഗ്രഫി എന്ന ശാസ്ത്രശാഖയുമായി ഇത് അനുരൂപീഭവിക്കുന്നു എന്നും ഇല്ല എന്നുമുള്ള തര്‍ക്കമാണ് ഇതിനു കാരണം. ഉദാഹരണത്തിന് ഇറ്റാലിയന്‍ ഭാഷയില്‍ നരവംശ ഭൂമിശാസ്ത്രവും മാനവ ഭൂമിശാസ്ത്രവും വ്യത്യസ്ത ശാസ്ത്രശാഖകളല്ല.
മുമ്പ് മാനവ ഭൂമിശാസ്ത്രപഠനം ഭൌതിക ഭൂമിശാസ്ത്ര ശാഖയോളം പുരോഗമിച്ചിരുന്നില്ല. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ ഭൌതിക ഭൂമിശാസ്ത്രജ്ഞനായിരുന്ന ഫെര്‍ഡിനന്റ് ഫൊണ്‍ റിഖ്നോഫെനും പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ക്രീഡ്റിക് റാറ്റ്സേലും മാനവ കുടിയേറ്റത്തെയും വാസകേന്ദ്രങ്ങളെയും മറ്റു ഘടകങ്ങളെയും കുറിച്ചു നടത്തിയ പഠനങ്ങളാണ് ഈ ശാസ്ത്രശാഖയുടെ വികസനത്തിന് അടിത്തറ പാകിയത്.