This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കള്‍സന്‍, ജാക്ക് (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 23 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നിക്കള്‍സന്‍, ജാക്ക് (1937 - )

Nicholson,Jack

അമേരിക്കക്കാരനായ ഹോളിവുഡ് നടന്‍. ചെറുപ്പത്തില്‍തന്നെ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന് മികച്ച നടനുള്ള മൂന്ന് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഏഴ് അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജോണ്‍ ജോസഫ് നിക്കള്‍സന്‍ എന്നാണ് യഥാര്‍ഥ നാമധേയം.

1937-ല്‍ ഏ. 22-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ചെറുപ്പകാലം മുത്തശ്ശിക്കൊപ്പമായിരുന്നു. ജന്മനാട്ടിലെ മനാസ്ക്വാന്‍ ഹൈസ്കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം, 1957-ല്‍ ഹോളിവുഡിലെത്തി. ആദ്യം ഫിലിം സ്റ്റുഡിയോയില്‍ ഓഫീസ് ബോയിയായി ജോലി ചെയ്തു. പിന്നീട് ചെലവുകുറഞ്ഞ ചിത്രങ്ങളില്‍ അപ്രധാന ഭാഗങ്ങള്‍ അഭിനയിച്ചും ആനിമേഷന്‍ ചിത്രകാരനായും പത്ത് കൊല്ലത്തോളം ഹോളിവുഡില്‍ കഴിച്ചുകൂട്ടി. ഹെന്ന ബാര്‍ബേറ, റോജര്‍ കോര്‍വാന്‍ തുടങ്ങിയ പ്രശസ്തര്‍ക്കൊപ്പം ഇക്കാലത്ത് ഇദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായി. ഈ കാലയളവില്‍ത്തന്നെ ഏതാനും തിരനാടകങ്ങളും ഇദ്ദേഹമെഴുതി.

1958-ല്‍ പുറത്തിറങ്ങിയ 'ദ് ക്രൈ ബേബി കില്ലര്‍' ആയിരുന്നു ഇദ്ദേഹമഭിനയിച്ച ആദ്യസിനിമ. പിന്നീട്, 'ദ് ലിറ്റില്‍ ഷോപ്പ് ഓഫ് ഹൊറേര്‍സ്' (1960), 'ദ് റാവന്‍' (1963), 'ദ് ടെറര്‍' (1963) തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1969-ല്‍ പുറത്തിറങ്ങിയ 'ഈസി റൈഡര്‍' ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 1973-ല്‍ പുറത്തിറങ്ങിയ 'ദ് ലാസ്റ്റ് ഡീറ്റെയില്‍' എന്ന ചിത്രത്തിലെ അഭിനയം, ആ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവെലിലെ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. 1974-ല്‍ പുറത്തിറങ്ങിയ 'ചൈനാടൗണ്‍'-ലെ ഇദ്ദേഹത്തിന്റെ പ്രകടനം, മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടു.

1975-ല്‍, മിലോസ്-ഫോര്‍മാന്റെ 'വണ്‍ ഫ്ള്യൂ ഓവര്‍ ദ് കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്. 1983-ല്‍ ജെയിംസ് എല്‍. ബ്രൂക്സിന്റെ 'ടേംസ് ഒഫ് എന്‍ഡിയര്‍മെന്റി'ലെ അഭിനയത്തിന്, മികച്ച സഹനടനുള്ള അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി. 1997-ല്‍ 'ആസ് ഗുഡ്ചശരവീഹീി, ഖമരസ ആസ് ഇറ്റ് ഗെറ്റ്സ്'ലെ പ്രകടനം ഒരിക്കല്‍ക്കൂടി മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊടുത്തു.

1960-നുശേഷമുള്ള പല ദശകങ്ങളിലും അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ഏഴ് പ്രാവശ്യം അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മിക്കായില്‍ കെയിനും, പോള്‍ ന്യൂമാനും മാത്രമാണ് ഈ നേട്ടം കൊയ്ത മറ്റു രണ്ട് ചലച്ചിത്ര പ്രതിഭകള്‍. 'ഈസി റൈഡര്‍' (1969), 'ഫൈവ് ഈസീ പീസസ്' (1970), 'ദ് ലാസ്റ്റ് ഡീറ്റെയില്‍' (1973), 'ചൈനാ ടൌണ്‍' (1974), 'റെഡ്സ്' (1981) 'ടേംസ് ഒഫ് എന്‍ഡിയര്‍മെന്റ്' (1983), 'പ്രീസ്സിസ് നോണര്‍' (1985), 'അയേണ്‍ വീഡ്' (1987), 'എ ഫ്യൂ ഗുഡ്മെന്‍' (1992), 'ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ്' (1997), 'ദ് ബക്കറ്റ് ലിസ്റ്റ്' (2007) തുടങ്ങിയ ചലച്ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ഇദ്ദേഹത്തെ വിവിധ വര്‍ഷങ്ങളില്‍ അക്കാദമി അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഴ് തവണ ഗോള്‍സന്‍ ഗ്ലോബ് പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

ഇതിനകം, 60-ഓളം ചിത്രങ്ങളില്‍ ജാക്ക് നിക്കള്‍സന്‍ അഭിനയിച്ചു. 'തണ്ടര്‍, ഐലന്റ്' (1963), ഫ്ളൈറ്റ് റ്റു ഫ്യൂറി (1964), റൈഡ് ഇന്‍ വേള്‍ലാന്റ് (1965) എന്നീ ഹോളിവുഡ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ചത് ഇദ്ദേഹമായിരുന്നു. ഡ്രൈവ്, ഹിസെഡ് (1971), ഗോയിങ് സൌത്ത് (1978) എന്നീ സിനിമകളുടെ സംവിധാനവും നിര്‍വഹിച്ചു.

പ്രശസ്ത ഹോളിവുഡ് നടി സാന്ദ്രാനൈറ്റിനെ ഇദ്ദേഹം 1962-ല്‍ വിവാഹം ചെയ്തെങ്കിലും 68-ല്‍ ബന്ധം വേര്‍പെടുത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍