This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീറോലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:25, 28 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീറോലി

ഒരു വൃക്ഷം. സാപ്പിന്‍ഡേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ ശാ.നാ. ഫിലിഷ്യം ഡെസിപ്പിയന്‍സസ് (Filicium decipiences). കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്നു. പശ്ചിമഘട്ടത്തിലെ ഈര്‍പ്പഭരിത മേഖലകളില്‍ ഇവ സമൃദ്ധമായി വളരുന്നു. മനോഹാരിതയാണ് നീറോലിയുടെ മുഖ്യസവിശേഷത.

Image:niroori Filicium decipiens.png

പന്നല്‍ച്ചെടിയുടെ ഇലകളോട് സാദൃശ്യമുള്ള നീറോലിയുടെ ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണകം (Stipule) ഇല്ല. ഇലയ്ക്ക് 15-20 സെ.മീ. നീളമുണ്ട്. ഒരു ഇലയില്‍ 13-17 വരെ പത്രകങ്ങള്‍ കാണപ്പെടുന്നു. പത്രകത്തിന് ഏഴ് സെ.മീ. നീളവും രണ്ട് സെ.മീ. വീതിയും ഉണ്ടായിരിക്കും. ഇലകള്‍ അസമചിച്ഛക(imparipinnate)ങ്ങളാണ്. ഡി.-ജനു. മാസങ്ങളിലാണ് നീറോലി പുഷ്പിക്കുന്നത്. ആണ്‍,പെണ്‍ പുഷ്പങ്ങള്‍ പ്രത്യേകമായി ഒരേ വൃക്ഷത്തില്‍ത്തന്നെ കാണപ്പെടുന്നു. 4-5 വരെ ബാഹ്യദളങ്ങളും ദളങ്ങളുമുണ്ട്. പുഷ്പങ്ങള്‍ക്ക് ചുവപ്പു കലര്‍ന്ന വെളുപ്പ് നിറമാണുള്ളത്. 5-10 വരെ കേസരങ്ങളുണ്ട്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ഇളം ചുവപ്പ് നിറത്തോട് കൂടിയ ഫലം, ഡ്രൂപ്പ് ആണ്. ഫലം മാ.-മാസത്തോടെ വിളയുന്നു. ഇതിന്റെ വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാല്‍ പുനരുത്പാദനം നന്നേ കുറവാണ്.

ചുവപ്പ് നിറത്തിലുള്ള നീറോലിയുടെ തടി, കാര്‍ഷികാവശ്യങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B5%80%E0%B4%B1%E0%B5%8B%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍