This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുവദന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:47, 23 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദുവദന

ഒരുവരിയിൽ പതിനാല്‌ അക്ഷരംവീതമുള്ള ഒരു സംസ്‌കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട്‌ ഗുരുക്കളും ചേർന്ന പാദങ്ങളാണ്‌ ഇതിനുള്ളത്‌. ഇന്ദുവദനയ്‌ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌. ഉദാ. ഭ ജ സ ന ഗ ഗ

   --- ്‌ ്‌      ്‌-- ്‌    ്‌ ്‌---   ്‌ ്‌ ്‌    ---      ---

വെണ്‍മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്‌. ഉദാ. 1. അല്ലലകറ്റിടുവതിനാശ്രിതജനാനാം . . . . . . . . . . . . . . . . . . . . . . 2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍ . . . . . . . . . . . . . . . . . . . . . . . പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ്‌ രചിച്ചിട്ടുള്ളത്‌-ഉദാ. "ധർമപരമാനസനധർമലവഹീനന്‍. . . . . . . ' ഇതിനെ ഒരു ഗേയവൃത്തമാക്കി അല്‌പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍