This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:35, 23 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍

Infrared rays

ഒരിനം വിദ്യുത്‌കാന്തികതരംഗങ്ങള്‍. ഇവയുടെ തരംഗദൈർഘ്യം 0.75 മുതൽ 1000 വരെ മൈക്രാണ്‍ ആണ്‌. ധ1 മൈക്രാണ്‍ () = 10,000 ആങ്‌സ്‌ട്രം () = 104 സെ.മീ.പ വിദ്യുത്‌കാന്തിക സ്‌പെക്‌ട്രത്തിലെ ദൃശ്യമേഖലയ്‌ക്കും റേഡിയോതരംഗമേഖലയ്‌ക്കുമിടയിലാണ്‌ ഇന്‍ഫ്രാറെഡ്‌ രശ്‌മികളുടെ തരംഗമേഖല സ്ഥിതിചെയ്യുന്നത്‌. 1800-ൽ വില്യം ഹെർഷൽ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ തരംഗങ്ങള്‍ കണ്ടുപിടിച്ചത്‌. താപനില കേവലപൂജ്യത്തിലേറെയുള്ള ഏതു വസ്‌തുവും ഇന്‍ഫ്രാറെഡ്‌ രശ്‌മികളെ വികിരണം ചെയ്യുന്നുണ്ട്‌. ഒരു കറുത്തവസ്‌തു(Black body)വിന്റെ താപനില 3000 ഗ ആയിരിക്കുമ്പോള്‍ അതു വികിരണംചെയ്യുന്ന തരംഗങ്ങളിൽ ഏറിയപങ്കും ഇന്‍ഫ്രാറെഡ്‌ തരംഗങ്ങളായിരിക്കും. അതുകൊണ്ട്‌ ഇവയെ താപകിരണങ്ങള്‍ എന്നും വിളിക്കാറുണ്ട്‌.

സിലിക്കണ്‍ കാർബൈഡ്‌ (ഗ്ലോബാർ), റെയർ എർത്ത്‌ ഓക്‌സൈഡുകള്‍കൊണ്ടുണ്ടാക്കിയ നേണ്‍സ്റ്റ്‌ (Nernst) ഗ്ലോവർ, നൈക്രാംകമ്പി മുതലായവ ചൂടാക്കിയാണ്‌ ലബോറട്ടറിയിൽ ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍ സൃഷ്‌ടിക്കുന്നത്‌. താപയുഗ്മം (Thermo couple), പ്രകാശചാലകസെല്ല്‌, ബോളോമീറ്റർ എന്നീ ഉപകരണങ്ങള്‍കൊണ്ട്‌ ഈ രശ്‌മികള്‍ കണ്ടെത്താന്‍ സാധിക്കും.

ശാസ്‌ത്രഗവേഷണങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും ഇന്‍ഫ്രാറെഡ്‌രശ്‌മികള്‍ പ്രയോജനപ്പെടുന്നു. ഇന്‍ഫ്രാറെഡ്‌ സ്‌പെക്‌ട്രം ഉപയോഗിച്ചു നടത്തുന്ന രസതന്ത്രവിശ്ലേഷണത്തിൽ പദാർഥങ്ങളെപ്പറ്റിയുള്ള സൂക്ഷ്‌മപഠനങ്ങള്‍ സാധിക്കുന്നതാണ്‌. അനായാസേന ചെയ്യാവുന്ന ഈ വിശ്ലേഷണരീതിക്ക്‌ ആധുനികഗവേഷണത്തിൽ വളരെയധികം പ്രാധാന്യം ലഭിച്ചിരിക്കുന്നു. തന്മാത്രകളുടെ സംരചനയെപ്പറ്റിയും അവയിലെ രാസബന്ധങ്ങളെപ്പറ്റിയും അറിവു ലഭിക്കുന്നതിന്‌ ഇന്‍ഫ്രാറെഡ്‌ സ്‌പെക്‌ട്രപഠനം അത്യന്താപേക്ഷിതമാണ്‌. വ്യവസായരംഗത്ത്‌ ഉത്‌പന്നങ്ങളുടെ ഗുണനിയന്ത്രണ(Quality control)ത്തിനായി ഇന്‍ഫ്രാറെഡ്‌ രശ്‌മികള്‍ പ്രയോജനപ്പെടുത്തിവരുന്നു. ഈ ശാസ്‌ത്രശാഖയെ ഇന്‍ഫ്രാറെഡ്‌ സ്‌പെക്‌ട്രാസ്‌കോപ്പി എന്നു പറയുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ പദാർഥങ്ങളെ ചൂടാക്കുന്നതിനും ഈ രശ്‌മികള്‍ ഉപയോഗിക്കാറുണ്ട്‌. മനുഷ്യന്‌ അദൃശ്യമായ ഈ രശ്‌മികള്‍വഴി സൈനികസന്ദേശങ്ങള്‍ അയയ്‌ക്കുവാന്‍ സാധിക്കും. തരംഗദൈർഘ്യം കൂടുതലുള്ളതിനാൽ ഈ രശ്‌മികള്‍ കൂടുതൽ ചിതറിപ്പോകാറില്ല; ഇവയ്‌ക്ക്‌ പ്രകീർണനപ്രഭാവം (scattering effect) കുറവാണ്‌. അതുകൊണ്ട്‌ വിദൂരസ്ഥമായ പദാർഥങ്ങളുടെയും മൂടൽമഞ്ഞ്‌, കാർമേഘപടലം എന്നിവ നിറഞ്ഞ അന്തരീക്ഷത്തിനപ്പുറത്തുള്ള വസ്‌തുക്കളുടെയും ഛായാഗ്രഹണം സാധ്യമാക്കുവാന്‍ ഈ രശ്‌മികള്‍ ഉപയോഗിക്കാറുണ്ട്‌.

(ഡോ. എം.ജി. കൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍