This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കച്ച്‌ അവാര്‍ഡ്‌.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:35, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കച്ച്‌ അവാര്‍ഡ്‌.

മധ്യസ്ഥക്കോടതി 1968 ഫെ.ല്‍ സമര്‍പ്പിച്ച ന്യായത്തീര്‍പ്പ്‌ കച്ച്‌ അവാര്‍ഡ്‌ എന്നറിയപ്പെടുന്നു. മധ്യസ്ഥക്കോടതിയിലെ പാകിസ്‌താന്റെ പ്രതിനിധി ഇറാന്‍കാരനായ നസൊറള്ള എന്റസാ (nasorallah Entezam)മും ഇന്ത്യയുടേതു പ്രമുഖ നിയമജ്ഞഌം യുഗോസ്ലേവിയക്കാരഌമായ അലെസ്‌ ബെബ്‌ള (Ales Bebler)റും ആയിരുന്നു. മധ്യസ്ഥക്കോടതിയുടെ ചെയര്‍മാനായി സ്വീഡന്‍കാരനായ ഗുണാര്‍ ലാഗര്‍ ഗ്ര (Gunar Lager Gren)നെ യു.എന്‍.സെക്രട്ടറിജനറലായിരുന്ന ഊതാണ്ട്‌ നിയോഗിച്ചു. 1966 ഫെ. 15ഌ മധ്യസ്ഥക്കോടതി ആദ്യമായി ജനീവയില്‍ സമ്മേളിച്ചു. ഇന്ത്യയുടെ അവകാശവാദങ്ങളും രേഖകളും കോടതി മുമ്പാകെ സമര്‍പ്പിച്ചു വാദിച്ചത്‌ അന്നത്തെ അറ്റോര്‍ണി ജനറലായിരുന്ന ഡി.കെ. ദഫ്‌താരി ആയിരുന്നു. ഇരുരാജ്യങ്ങളുടെയും വാദങ്ങള്‍ കേട്ടശേഷം ഒരു നക്കല്‍ തയ്യാറാക്കി ഇന്ത്യയ്‌ക്കും പാകിസ്‌താഌം നല്‌കി (1967 ഒ. 20). ഇന്ത്യയും പാകിസ്‌താഌം ഇതിനെപ്പറ്റി തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്‌പരം കൈമാറിയതിഌ പുറമേ കോടതിക്കും സമര്‍പ്പിക്കുകയുണ്ടായി. രണ്ടു കക്ഷികളുടെയും നിരൂപണങ്ങളും വ്യാഖ്യാനങ്ങളും സ്വീകരിച്ചതിഌശേഷമാണ്‌ കോടതി ന്യായത്തീര്‍പ്പ്‌ കല്‌പിച്ചത്‌. 9 അധ്യായങ്ങളും മധ്യസ്ഥക്കോടതി അംഗങ്ങളുടെ വെവ്വേറെയുള്ള അഌമാനങ്ങളും അടങ്ങിയതാണ്‌ കച്ച്‌ അവാര്‍ഡ്‌.

1968 ഫെ. 19ഌ നടപ്പാക്കിയ മധ്യസ്ഥക്കോടതിയുടെ അവാര്‍ഡിലൂടെ കച്ചിലെ 830 ച.കി.മീ. പ്രദേശം മാത്രമാണ്‌ പാകിസ്‌താഌ ലഭിച്ചത്‌. ചെയര്‍മാന്‍ ഗുണാര്‍ ലാഗര്‍ ഗ്രന്‍, നസൊറള്ള എന്റസാം എന്നിവര്‍ ചേര്‍ന്നു ഭൂരിപക്ഷപ്രകാരമാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത അലെസ്‌ ബെബ്ലര്‍ ഇതിനോടു വിയോജിച്ചു കൊണ്ടുള്ള കുറിപ്പു സമര്‍പ്പിച്ചു; അദ്ദേഹം ഇന്ത്യന്‍ നിലപാടിനെ ശരിവയ്‌ക്കുകയാണുണ്ടായത്‌. ഒടുവില്‍ മധ്യസ്ഥക്കോടതിയുടെ വിധി ഇന്ത്യ സ്വീകരിക്കുകയും അതഌസരിച്ച്‌ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചെയ്‌തു.

2001 ജഌ. 26ന്‌ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പം കച്ച്‌ മേഖലയിലും ഗണ്യമായ നാശനഷ്ടങ്ങളുണ്ടാക്കി.

(ഡോ. കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍