This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാശാലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
11:32, 24 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
കാശാലി
അന്തര്‍ജനങ്ങള്‍ കഴുത്തിലണിയുന്ന ഒരു ആഭരണം. "കാശുതാലി' എന്ന പദമാണ് "കാശാലി'യെന്നായത്. പതിനഞ്ചോ പതിനാറോ താലികള്‍ പട്ടുനൂലില്‍ കോര്‍ത്ത് കഴുത്തില്‍ കെട്ടുക പതിവുണ്ടായിരുന്നു. ഈ താലിക്കൂട്ടത്തെ വടക്കേ മലബാറില്‍ "കവണിത്താലി'യെന്നും, "കാശുകോഴ'യെന്നും പറഞ്ഞുവരുന്നു. താലികള്‍ ചെറുതാണെങ്കില്‍ നാല്പതോ നാല്പത്തഞ്ചോ താലികള്‍ പട്ടുനൂലില്‍ കോര്ത്തുകെട്ടുകയാണ് പതിവ്.
(ഡോ. എം.വി. വിഷ്ണുനമ്പൂതിരി)