This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവർധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:15, 10 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആവർധനം

Magnification

തന്നിട്ടുള്ള ബിംബങ്ങളുടെ (objects) പ്രതിബിംബങ്ങളെ (images) സൃഷ്‌ടിക്കുകയാണ്‌ ലെന്‍സുകളുടെയും ദർപ്പണങ്ങളുടെയും ധർമം. പ്രതിബിംബത്തിന്റെയും ബിംബത്തിന്റെയും വലുപ്പങ്ങള്‍ തമ്മിലുള്ള അനുപാതമാണ്‌ ആവർധനം. താരതമ്യപഠനത്തിന്‌ (Comparison) സ്വീകരിക്കപ്പെടുന്ന പരിമാണങ്ങളെ (dimensions) ആസ്‌പദമാക്കി അനുപ്രസ്ഥ(transverse)മെന്നും അനുദൈർഘ്യ(longitudinal)മെന്നും ആവർധനത്തെ വിഭജിക്കാം; ഉദാഹരണമായി ഉയരങ്ങളുടെ അനുപാതത്തെ അനുപ്രസ്ഥ ആവർധനമെന്നു പറയുന്നു.

ആവർധന ദർപ്പണത്തിലൂടെയുള്ള ദൃശ്യം

ഒരു പ്രാകാശികോപകരണത്തിൽകൂടി (optical instrument) ദൃശ്യമാകുന്ന ബിംബത്തിന്റെ പ്രത്യക്ഷ-വലുപ്പവും (apparent size) ഉപകരണമില്ലാതെ ലഭിക്കുന്ന പ്രത്യക്ഷ-വലുപ്പവും തമ്മിലുള്ള അനുപാതത്തിന്‌ ആവർധനക്ഷമത എന്നു പറയുന്നു. ദൂരദർശിനിയുടെയും സൂക്ഷ്‌മദർശിനിയുടെയും ആവർധനക്ഷമത ഭിന്നരീതിയിലാണ്‌ നിർവചിക്കപ്പെട്ടിരിക്കുന്നത്‌. ദൂരദർശിനിയിലൂടെ നയനപടലത്തിൽ (retina) പതിയുന്ന പ്രതിബിംബത്തിന്റെ വലുപ്പവും ദൂരദർശിനിയെ കൂടാതെ നേരിട്ടുണ്ടാകുന്ന പ്രതിബിംബത്തിന്റെ വലുപ്പവും തമ്മിലുള്ള അനുപാതമാണ്‌ ദൂരദർശിനിയുടെ ആവർധന ക്ഷമത. സൂക്ഷ്‌മദർശിനിയുടെ സഹായംകൊണ്ടുണ്ടാകുന്ന റെറ്റിനൽ-പ്രതിബിംബത്തിന്റെ വലിപ്പത്തെ, കച്ചിൽനിന്ന്‌ 25 സെ.മീ. അകലത്തിൽ ബിംബം വച്ചാൽ ലഭിക്കുന്ന റെറ്റിനൽ-പ്രതിബിംബത്തിന്റെ വലുപ്പം കൊണ്ട്‌ ഹരിച്ചാൽ സൂക്ഷ്‌മദർശിനിയുടെ ആവർധന ക്ഷമത ലഭിക്കുന്നു. (ഡോ. കെ. ബാബു ജോസഫ്‌)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%BC%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍