This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിഡിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:23, 4 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്രിഡിന്‍

Acridine

ഒരു കാര്‍ബണിക സംയുക്തം. തന്മാത്രാഫോര്‍മുല, C13H9N. പിരിഡിന്‍-വലയത്തിന്റെ 2:3, 5:6 സ്ഥാനങ്ങളിലായി രണ്ടു ബെന്‍സീന്‍-വലയങ്ങള്‍ ചേരുന്നതാണ്.

കോള്‍ടാറില്‍നിന്നു ലഭിക്കുന്ന ആന്‍ഥ്രസീനില്‍ ഒരു അപദ്രവ്യം (impurity) ആയിട്ടാണ് അക്രിഡിന്‍ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് ഇളംമഞ്ഞ നിറവും നല്ല പ്രതിദീപ്തിയും (flourescence) ഉള്ള ഖരവസ്തുവാണ്. ദ്ര.അ. 110-110.50C ബെന്‍സില്‍-അനിലിന്‍ ബാഷ്പം ചുട്ടുപഴുത്ത കുഴലിലൂടെ പ്രവഹിപ്പിച്ചാണ് ഇത് സംശ്ളേഷണം ചെയ്യുന്നത്. ഇത് ഒരു ദുര്‍ബല-ബേസ് ആണ്. ആരൊമാറ്റികസ്വഭാവമുള്ള ഈ സംയുക്തം ബ്രോമിനേഷന്‍, സല്‍ഫോണേഷന്‍, നൈറ്റ്രേഷന്‍ തുടങ്ങിയ പ്രതിസ്ഥാപനാഭിക്രിയകളില്‍ (substitution reactions) പങ്കെടുക്കുന്നു. താപം, അമ്ളം, ക്ഷാരം എന്നിവയുടെ ആക്രമണം സാമാന്യേന ചെറുക്കുവാന്‍ ഇതിനു കഴിവുണ്ട്.

പല മരുന്നുകളും ചായങ്ങളും അക്രിഡിന്‍-വ്യുത്പന്നങ്ങളാണ്. മെപാക്രിന്‍, അറ്റാബ്രിന്‍ എന്നിങ്ങനെ വേറെയും പേരുകളുള്ള ക്വിനാക്രിന്‍ (Quinacrine) എന്ന മലമ്പനി മരുന്ന് ഒരു അക്രിഡിന്‍ വ്യുത്പന്നമാണ്. മലമ്പനി, നിദ്രാരോഗം എന്നിവയ്ക്ക് ഒരു പ്രത്യൌഷധമായ അക്രിഫ്ളേവിന്‍, അമീബികാതിസാരത്തിനു പ്രതിവിധിയായ റിവനോള്‍ (Rivanol) എന്നീ യൌഗികങ്ങളും അക്രിഡിന്‍-വര്‍ഗത്തില്‍പ്പെട്ടവയാണ്.

ബാക്റ്റീരിയ, വിര, രോഗഹേതുകങ്ങളായ ചില കുമിളുകള്‍ എന്നിവ നശിപ്പിക്കുന്നതിന് അക്രിഡിന്‍-വ്യുത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. നോ: ഹെറ്റിറോസെക്ളിക യൌഗികങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍