This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്കണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:27, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്കണ്‍

Icon

1. പ്രതീകാത്മക ശൈലിയിലുള്ള ചിത്രങ്ങളും ശില്‌പങ്ങളും. പ്രത്യേകിച്ചും വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ജീവിതസംഭവങ്ങളെ പ്രകാശിപ്പിക്കുന്ന ശില്‌പങ്ങളും ചിത്രങ്ങളുമാണ്‌ ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌. റഷ്യയിലെ അർമീനിയന്‍, ബൈസാന്ത്യന്‍, ഓർത്തഡോക്‌സ്‌ പള്ളികളിൽ കണ്ടുവരാറുള്ള വിശുദ്ധന്മാരുടെ പ്രതിമകളെയും മൊസേയ്‌ക്‌ രൂപങ്ങളെയും ദാരുശില്‌പങ്ങളെയും ചുവർചിത്രങ്ങളെയും മൊത്തത്തിൽ "ഐക്കണുകള്‍' എന്നു വിളിച്ചുവരുന്നു. അർമീനിയന്‍ ദേവാലയങ്ങളിൽ ഇവയ്‌ക്ക്‌ വളരെ പ്രാധാന്യം കല്‌പിച്ചിട്ടുണ്ട്‌. ദേവാലയ ആചാരങ്ങളുടെയും വിശുദ്ധന്മാരുടെ സൂക്തങ്ങളുടെയും ചിത്രണമാണ്‌ ഐക്കണുകളുടെ ലക്ഷ്യം.

കിഴക്കന്‍ രാജ്യങ്ങളിലുള്ള പള്ളികളിലും ധർമിഷ്‌ഠന്മാരുടെ ഗൃഹങ്ങളിലും കണ്ടുവരാറുള്ള ഐക്കണുകളിൽ വിശുദ്ധ വ്യക്തികളുടെയും മതാനുയായികളുടെയും ചിത്രങ്ങളും ശില്‌പങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. സാധാരണ ദേവാലയങ്ങളിൽ ദൈവസാന്നിധ്യം സൂചിപ്പിക്കുന്ന അതിവിശുദ്ധസ്ഥലത്തിലും ജനങ്ങള്‍ നില്‌ക്കുന്ന ഭാഗത്തിനുമിടയ്‌ക്കാണ്‌ ഐക്കണുകള്‍ സ്ഥാപിക്കാറുള്ളത്‌.

ബൈസാന്തിയന്‍ ചിത്രങ്ങളിൽ നിന്നാണ്‌ ഐക്കണുകള്‍ വളർച്ചപ്രാപിച്ചത്‌. ഐക്കണുകളുടെ ചില ഭാഗങ്ങളിൽ സ്വർണത്തിലും വെള്ളിയിലും ഉള്ള തകിടുകള്‍ പതിച്ചിരിക്കും.

ആധുനിക ഐക്കണുകള്‍ക്ക്‌ ആറും ഏഴും നൂറ്റാണ്ടിലെ ഐക്കണുകളെക്കാള്‍ താരതമ്യേന കൂടുതൽ സ്‌പഷ്‌ടത കാണുന്നു. റഷ്യന്‍ ഐക്കണുകള്‍ മനോഹാരിതയ്‌ക്ക്‌ ലോകപ്രശസ്‌തിയാർജിച്ചിട്ടുണ്ട്‌.

2. കംപ്യൂട്ടർ ഡെസ്‌ക്‌ടോപ്പിൽ സിസ്റ്റത്തിലെ നിശ്ചിത പ്രാഗ്രാമുകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിത്രരൂപം. പ്രസ്‌തുത ഐക്കണിനെ പ്രവർത്തനക്ഷമമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രാഗ്രാമും പ്രവർത്തിച്ചു തുടങ്ങും. മൗസ്‌ ക്ലിക്‌, പോയിന്റർ ക്ലിക്‌, വിരൽ സ്‌പർശം, ശബ്‌ദ സൂചന എന്നീ രീതികളിൽ ഐക്കണെ പ്രവർത്തിപ്പിക്കാം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്‌ സജ്ജീകരണത്തിലാണ്‌ ഐക്കണുകള്‍ ആദ്യം ഉപയോഗിച്ചുതുടങ്ങിയത്‌. ഡെസ്‌ക്‌ടോപ്പിൽ മാത്രമല്ല ടാസ്‌ക്‌ബാറിലും ഐക്കണ്‍ ക്രമീകരിക്കാം. ഐക്കണിന്റെ നിറം, ആകൃതി, ഘടന എന്നിവയിൽ മാറ്റം വരുത്താനും അവയെ സ്‌കെയിൽ ചെയ്യാനും (ആകൃതി വലുതാക്കാനും ചെറുതാക്കാനും) ഉപയോക്താവിനു സൗകര്യമുണ്ട്‌.

3. ആള്‍ഗോള്‍ അധിഷ്‌ഠിതമായി രൂപപ്പെടുത്തപ്പെട്ട ഗോള്‍ ഡയറക്‌റ്റഡ്‌ ഹൈ ലെവൽ കംപ്യൂട്ടർ പ്രാഗ്രാമിങ്‌ ഭാഷ. സ്‌നോബോള്‍, SL 5 തുടങ്ങിയ സ്‌ടിങ്‌ പ്രാസസിങ്‌ ഭാഷകളുമായി സാമ്യമുണ്ട്‌. പ്രാഗ്രാം ഘടനയിൽ (സിന്ററ്റാക്‌സ്‌) 'C', പാസ്‌ക്കൽ ഭാഷകളുമായി സമാനതകളുണ്ടെങ്കിലും ഐക്കണ്‍ ഓസ്‌ജക്‌റ്റ്‌ ഓറിയന്റഡ്‌ ഭാഷയല്ല. സ്‌ടിങ്‌, ടെക്‌സ്റ്റ്‌ പാറ്റേണ്‍ മുതലായവ കൈകാര്യം ചെയ്യാന്‍ ഐക്കണ്‍ സൗകര്യമേകുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍