This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സിടെട്രാസൈക്ലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:22, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓക്‌സിടെട്രാസൈക്ലിന്‍

Oxytetracycline

സ്റ്റ്രപ്‌റ്റോമൈസസ്‌ റൈമോസസ്‌ (Streptomyces Rimosus)എന്ന സൂക്ഷ്‌മാണു ഉത്‌പാദിപ്പിക്കുന്ന, ഇളം മഞ്ഞനിറത്തോടുകൂടിയതും കയ്‌പുരസമുള്ളതുമായ ഒരു ആന്റിബയോട്ടിക്‌ പദാർഥം. 1950-ൽ ഫിന്‍ലേ(Finlay)യും സഹപ്രവർത്തകരും കൂടെയാണ്‌ ഇതു വേർതിരിച്ചെടുത്തത്‌. ടെറാമൈസിന്‍, ഹൈഡ്രാക്‌സി ടെട്രാസൈക്ലിന്‍ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ടെട്രാസൈക്ലിന്‍, ക്ലൊർടെട്രാ സൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളുമായി പ്രവർത്തനത്തിലും ഘടനയിലും ഇതിനു സാമ്യമുണ്ട്‌.

വളരെ വിപുലമായ അണുനാശകശക്തിയുള്ള ഒരു "ബ്രാഡ്‌ സ്‌പെക്‌ട്രം' ആന്റിബയോട്ടിക്കാണിത്‌. സാധാരണയായി വായിൽക്കൂടി കഴിക്കാവുന്ന ഈ ആന്റിബയോട്ടിക്‌ അടിയന്തിരഘട്ടങ്ങളിലും ചില പ്രത്യേക സാഹചര്യങ്ങളിലും പേശികളിൽക്കൂടിയുള്ള കുത്തിവയ്‌പായും പ്രയോഗിക്കാറുണ്ട്‌. വളരെ എളുപ്പത്തിൽ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടാനും കൂടുതൽസമയം ശരീരത്തിൽ തങ്ങിനില്‌ക്കുവാനുമുള്ള കഴിവ്‌ ഇതിനുണ്ട്‌. ന്യുമോണിയ, ഗൊണോറിയ, ടൈഫസ്‌, ടോണ്‍സിലൈറ്റിസ്‌, വില്ലന്‍ചുമ, നേത്രരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്‌ക്ക്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിച്ചുവരുന്നു. പരോക്ഷമായ പ്രവർത്തനഫലമായി അമീബമൂലമുണ്ടാകുന്ന അതിസാരത്തിനും ഇത്‌ ഫലപ്രദമാണ്‌. പെനിസിലിന്‍, സ്റ്റ്രപ്‌റ്റോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമാർജിച്ചിട്ടുള്ള രോഗാണുക്കള്‍മൂലമുണ്ടാകുന്ന അസ്വാസ്ഥ്യത്തിനും ഇത്‌ ഔഷധമാണ്‌. പൊതുവേ ദോഷഫലങ്ങള്‍ കുറവാണെന്നിരിക്കിലും തുടർച്ചയായുള്ള ഇതിന്റെ ഉപയോഗം കുടലിൽ സ്വാഭാവികമായുള്ള ബാക്‌റ്റീരിയയുടെ നാശത്തിനു കാരണമാവുകയും തത്‌ഫലമായി ചില കുമിള്‍രോഗങ്ങള്‍ക്ക്‌ വഴിവയ്‌ക്കുകയും ചെയ്യും.

(എം.എ. അഷറഫ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍