This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:49, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈറ

Travancore reed bamboo

ഈറ

പോയേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം മുള. ശാ.നാ. ഓക്ലാന്‍ഡ്ര ട്രാവന്‍കൂറിക്ക (ochlandra travancorica). നിവര്‍ന്നു വളരുന്ന ഈറയ്‌ക്ക്‌ 2-6 മീ. വരെ ഉയരവും 5-8 സെ.മീ. വ്യാസവും ഉണ്ടായിരിക്കും. ചാരനിറം കലര്‍ന്ന പച്ച നിറമുള്ള കാണ്ഡത്തിന്റെ ഉള്‍ഭാഗം പൊള്ളയായിരിക്കും. ഈറയുടെ കാണ്ഡം, 15-20 സെ.മീ. നീളമുള്ളതും ലോമിലവും വരകളോടു കൂടിയതുമായ പോളകള്‍ കൊണ്ട്‌ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കാണ്ഡത്തിലുള്ള പര്‍വങ്ങള്‍, ഉന്തി നില്‍ക്കുന്നതും പൊഴിഞ്ഞുപോയ പോളകളുടെ അടയാളങ്ങള്‍ ഉള്ളവയുമാണ്‌. പര്‍വാന്തരങ്ങള്‍ക്ക്‌ (internode) 45-60 സെ.മീ. നീളം ഉണ്ടായിരിക്കും. പ്രാസാകാരമുള്ള (lanceolate) ഇലകള്‍ക്ക്‌ 9-30 സെ.മീ. നീളവും 5-12 സെ.മീ. വീതിയും ഉണ്ടായിരിക്കും. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ബഹുശാഖിത നാരായമഞ്‌ജരിയാണ്‌ പൂങ്കുല. അതില്‍ വലുതും ചെറുതുമായ പുഷ്‌പങ്ങള്‍ കാണപ്പെടുന്നു. താരതമ്യേന വലുപ്പമുള്ളതും തവിട്ടു നിറത്തിലുളളതുമായ കാരിയോപ്‌സിസ്‌ ആണ്‌ ഫലം.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍