This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്നസ്, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:36, 21 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഗ്നസ്, വിശുദ്ധ

Agnes,Saint

പതിമൂന്നാമത്തെ വയസ്സില്‍ രക്തസാക്ഷിയായ ഒരു റോമന്‍ കത്തോലിക്കാ കന്യക. ക്രിസ്തുമതം ഉപേക്ഷിക്കുന്നതിനും റോമന്‍ഭരണാധിപന്റെ മകനെ വിവാഹം കഴിക്കുന്നതിനും നിര്‍ബന്ധിതയായപ്പോള്‍ ഒട്ടും കുലുങ്ങാതെ തന്റെ വിശ്വാസത്തിനും വ്രതത്തിനും വേണ്ടി മരണം വരിച്ച ഈ കന്യകയെ റോമന്‍ കത്തോലിക്കാസഭ വിശുദ്ധയായി നാമകരണം ചെയ്തു. ആംഗ്ലിക്കന്‍ സഭയും ഇവരെ ബഹുമാനപൂര്‍വം അനുസ്മരിക്കുകയും കന്യകാവ്രതം സ്വീകരിക്കുന്ന യുവതികളുടെ ആധ്യാത്മിക രക്ഷാധികാരിണിയായി പൂജിച്ചുവരികയും ചെയ്യുന്നു.

എ.ഡി. 306-ല്‍ ഡയക്ലിഷന്‍ റോമാചക്രവര്‍ത്തിയായിരുന്നപ്പോഴാണ് ആഗ്നസിനെ കൊല്ലുവാന്‍ കല്പനകൊടുത്തത്. ആദ്യം അഗ്നിക്കിരയാക്കുവാന്‍ വയ്ക്കോലില്‍ പൊതിഞ്ഞ് തീകൊളുത്തി. തീപിടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വാളുകൊണ്ട് കഴുത്തില്‍ വെട്ടിക്കൊന്നുവെന്നാണ് ഐതിഹ്യം. ആഗ്നസ് പുണ്യവതിയുടെ പെരുന്നാള്‍ ജനു. 21-ന് റോമന്‍ കത്തോലിക്കാസഭ ആഘോഷിച്ചുവരുന്നു. ഈ പെരുന്നാളിന്റെ തലേദിവസം ഉപവസിച്ച് ശുദ്ധയായിരിക്കുന്ന യുവതിക്ക് കാമുകനുമായി സ്വപ്നത്തില്‍ സംഗമം ഉണ്ടാകുമെന്ന ഒരു വിശ്വാസം മധ്യകാലങ്ങളില്‍ പ്രചാരത്തിലിരുന്നു. റ്റിന്ടോറിറ്റോ തുടങ്ങിയ ചിത്രകാരന്മാര്‍ ഈ പുണ്യവതിയുടെ ദുരന്തം രചനാവിഷയമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍