This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അദ്‍ലര്‍, ഡന്‍ക്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:58, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അദ്‍ലര്‍, ഡന്‍ക്മാര്‍ (1844 - 1900)

വാസ്തുവിദ്യാ വിദഗ്ധനായ ജര്‍മന്‍ (യു.എസ്) എന്‍ജിനീയര്‍. ജര്‍മനിയില്‍ 1844 ജൂല. 3-ന് ജനിച്ചു. പിതാവിനോടൊപ്പം 1854-ല്‍ അമേരിക്കയിലെ മിഷിഗനിലേക്ക് കുടിയേറി പാര്‍ത്തു. അദ്‍ലര്‍ 1857-ല്‍ വാസ്തുവിദ്യാ (Architecture) പഠനം ആരംഭിച്ചു. പിന്നീട് പിതാവും പുത്രനും ഷിക്കാഗോയിലേക്ക് താമസം മാറ്റി. അവിടെ അഗസ്റ്റസ് ബേയറുടെ കീഴില്‍ അദ്‍ലര്‍ ഒരു ഡ്രാഫ്റ്റ്സ്മാനായി സേവനം ആരംഭിച്ചു. അമേരിക്കന്‍ ആഭ്യന്തരയുദ്ധംമൂലം 1865 വരെ ഇദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ല. ഷിക്കാഗോയില്‍ ബേയറുടെയും മറ്റു പ്രഗല്ഭന്‍മാരുടെയും കീഴില്‍ വിവിധസ്ഥാനങ്ങളില്‍ അദ്‍ലര്‍ സേവനം അനുഷ്ഠിച്ചു. ഷിക്കാഗോയിലെ 'സെന്‍ട്രല്‍ മ്യൂസിക് ഹാള്‍' അദ്‍ലറുടെ പ്രധാന നിര്‍മിതികളില്‍ ഒന്നാണ്. ഇതിന്റെ നിര്‍മാണത്തില്‍ ധ്വാനികശാസ്ത്രം (Acoustics) ഏറ്റവും ഫലപ്രദമായി ഇദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.


അദ്‍ലറും സള്ളിവനും തമ്മില്‍ 1881-ല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്‍ജിനീയറിങ് ഡിസൈനര്‍, മേല്‍നോട്ടക്കാരന്‍ എന്നീ നിലകളില്‍ അദ്‍ലറും സംവിധായകന്‍, കലാകാരന്‍ എന്നീ നിലകളില്‍ സള്ളിവനും ജോലി ചെയ്തു. ഈ ബന്ധം 1895 വരെ തുടര്‍ന്നു. 'ഷിക്കാഗോയിലെ ഓഡിറ്റോറിയ'വും 'സെന്റ് ലൂയീസിലെ വേയിന്‍ റൈറ്റും' 'ബഹലോയിലെ ഗാരന്റി'യും ഇവര്‍ സംവിധാനം ചെയ്തു നിര്‍മിച്ചതാണ്. ഇവരുടെ നിര്‍മിതി ഒരു പുതിയ വാസ്തുവിദ്യാശൈലിയിലുള്ളതും ആധുനിക കെട്ടിട നിര്‍മാണകലയുടെ പല പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.


ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അദ്‍ലര്‍ വാസ്തുവിദ്യയെക്കുറിച്ച് വളരെയധികം എഴുതിയിട്ടുണ്ട്. 1900 ഏ. 16-ന് അദ്‍ലര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍