This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാങ് കനാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാങ് കനാല്‍
Gang canal
ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ജലസേചനത്തിനായി ഉണ്ടാക്കിയെടുത്ത ഒരു കനാല്‍. 1927-ലാണ് ഈ കനാല്‍ ആദ്യമായി തുറന്നത്.
4,630 മീ. ഉയരത്തില്‍ രൂപംകൊള്ളുന്ന സത്ലജ് നദി വടക്ക് പടിഞ്ഞാറോട്ടൊഴുകി കൈലാസപര്‍വതത്തിന്റെ വടക്കുവശത്തുള്ള ചരിവിലൂടെ തെക്കു പടിഞ്ഞാറേക്കു തിരിഞ്ഞ്, രൂപാറിനടുത്തുവച്ച് പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ഫെറോസ്പൂരില്‍ നിന്ന് ഉദ്ദേശം 160 കി.മീ. അകലെ വച്ച് ഈ നദി ഇന്ത്യാ-പാകിസ്താന് അതിര്‍ത്തിയായി മാറുകയും, അതിനുശേഷം പാകിസ്ഥാനിലേക്കു കടക്കുകയും ചെയ്യുന്നു. ഇതിനു മുമ്പായി, ഫെറോസ്പൂരിനടുത്തുവച്ചാണ് ഗാങ് കനാലിന്റെ തുടക്കം. ഈ കൃത്രിമത്തോടിന് 560 കി.മീ. നീളമുണ്ട്. സിന്ധുവിന്റെയും കൈവഴികളുടെയും എല്ലാ കനാലുകളിലുമെന്നപോലെ ഗാങ് കനാലിനും ഒരു പ്രത്യേക ജലസംഭരണി (storage reservoir) നിര്‍മിച്ചിട്ടില്ല. ഇക്കാരണത്താല്‍ നൈസര്‍ഗികമായി ഒഴുകിയെത്തുന്ന വെള്ളം മാത്രമേ കനാലിലൂടെ ജലസേചനത്തിനു ലഭിക്കുന്നുള്ളു. ഗാങ് കനാലിലെ വെള്ളം അനൂപ്ഗഢിനു കിഴക്കുവശം വരെ ഒഴുകിയെത്തി, ചുറ്റുമുള്ള ഭൂമിയിലെ കൃഷിയെ സഹായിക്കുന്നു