This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഡാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 16 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗഡാര

പലസ്തീനിലെ പുരാതന നഗരം. ഗെരസേന്യദേശം എന്നും പേരുണ്ട്. ഗലീലി കടലിനു തെക്ക്കിഴക്ക് ജോര്‍ദാനില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ പ്രസിദ്ധികേട്ട ഉഷ്ണജല ഉറവകള്‍ ഉണ്ടായിരുന്നു. ഇവിടെവച്ച് യേശു ഭൂതബാധിതരെ സുഖപ്പെടുത്തിയെന്ന് ബൈബിളില്‍ (ലൂക്കൊ. 8:26; മാര്‍ക്കൊ 5:1; മത്താ.8:28) പറയുന്നു. പുരാതന ഗ്രീസിലെ ഡെക്കാപെലിസില്‍ അംഗമായിരുന്നു ഈ നഗരം. പല കാലഘട്ടങ്ങളിലായി സെലൂസിഡ് അന്ത്യോക്കസ് (ബി.സി. 218), അലക്സാണ്ടര്‍ ജെന്യൂസ് (ബി.സി. 100) എന്നീ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഗഡാര. പോംബി എന്ന റോമന്‍ ജനറല്‍ വീണ്ടെടുത്ത ഈ പട്ടണം അഗസ്റ്റസ് ചക്രവര്‍ത്തി ഹെറോദ് രാജാവിനു നല്കി (ബി.സി. 30). പുരാവസ്തു പ്രാധാന്യമുള്ള മൂന്ന് തിയെറ്ററുകള്‍, ഒരു ദേവാലയം, ഒരു ബസിലിക്ക, ഒരേ അകലത്തില്‍ തീര്‍ത്ത സ്തംഭങ്ങളോടുകൂടിയ തെരുവ് മുതലായവ പഴയ നഗരത്തിന്റെ അവശിഷ്ടങ്ങളായി ഇന്നും നിലനില്ക്കുന്നു. മുസ്ലിം ആക്രമണത്തെത്തുടര്‍ന്നാണ് ഈ പട്ടണം നശിച്ചു തുടങ്ങിയത്. ബൈബിള്‍ പുതിയ നിയമത്തില്‍ ഗഡാനരയെക്കുറിച്ച് പരാമര്‍ശമുണ്ട്. 'ഉമ് ക്യസ്' എന്ന പേരില്‍ ഇന്ന് ഈ നഗരം അറിയപ്പെടുന്നു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%A1%E0%B4%BE%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍