This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഗേഴ്സ്ഡോര്‍പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:06, 13 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രൂഗേഴ്സ്ഡോര്‍പ്

Krugersdorp

തെക്കേ ആഫ്രിക്കയിലെ ട്രാന്‍സ്വാള്‍ പ്രവിശ്യയിലുള്ള ഖനനകേന്ദ്രമായ ഒരു പട്ടണം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ യോഹനസ് ബര്‍ഗില്‍ നിന്ന് 32 കി.മീ. വടക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ജനസംഖ്യ: 3,78,821 (2011). വിറ്റ് വാട്ടേഴ്സ് റാന്‍ഡിലെ സ്വര്‍ണഖനന വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ് ഇവിടം. സ്വര്‍ണംകൂടാതെ മാങ്ഗനീസ്-യുറേനിയം ശേഖരങ്ങളും ഇവിടെ സമൃദ്ധമായുണ്ട്. തെക്കേ ആഫ്രിക്കയിലെ അപ്രധാനമല്ലാത്ത ഒരു വ്യവസായകേന്ദ്രമായ ഈ പട്ടണത്തെ റോഡുവഴിയും റെയില്‍വഴിയും അയല്‍പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജനങ്ങളിലധികവും കൃഷിക്കാരാണെങ്കിലും ഒരു നല്ല പങ്ക് ഖനനവൃത്തിയിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഖനനവുമായി ബന്ധപ്പെട്ട അനേകം ചെറുകിട വ്യവസായങ്ങളും ഇവിടെ അഭിവൃദ്ധിപ്പെട്ടുവരുന്നു.

ദക്ഷിണാഫ്രിക്കന്‍ രാജ്യതന്ത്രജ്ഞനായിരുന്ന സ്റ്റെഫാനസ് യോഹനസ് പോളസ് ക്രൂഗറിന്റെ ഓര്‍മയ്ക്കായാണ് 1887-ല്‍ സ്ഥാപിതമായ പട്ടണത്തിന് ക്രൂഗോഴ്സ്ഡോര്‍പ് എന്നുപേരു നല്കിയത്. ഇവിടത്തെ സുഖകരമായ കാലാവസ്ഥ ടൂറിസ്റ്റുകളെ ഇങ്ങോട്ടാകര്‍ഷിക്കുന്നുണ്ട്. സുലൂനേതാവായിരുന്ന ദിങ്ഗാനെതിരെ 1838-ല്‍ ഡച്ച് കുടിയേറ്റക്കാര്‍ നേടിയെടുത്ത വിജയത്തിന്റെ ഓര്‍മയ്ക്കായി ഇവിടെ ഒരു സ്മാരകം പണിതുയര്‍ത്തിയിട്ടുണ്ട്. പാര്‍ദേക്രാന്‍ മോണ്യുമെന്റ് എന്നറിയപ്പെടുന്ന ഇത് ഈ പട്ടണത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ ഒന്നാകുന്നു.

(എസ്. ഗോപിനാഥ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍