This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്സ്
സംയുക്തമേഖലയിലെ ഒരു രാസവള നിര്‍മാണശാല, 1962-ല്‍ സ്ഥാപിതമായി. ഗുജറാത്തിലെ വഡോദരയില്‍ ഫെര്‍ട്ടിലൈസര്‍ നഗര്‍ എന്ന സ്ഥലത്താണ് പ്രധാന ഫാക്ടറി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഈ കമ്പനിയുടെ പ്രധാന രാസവള ഉത്പന്നങ്ങള്‍ അമോണിയ, യൂറിയ, അമോണിയം സള്‍ഫേറ്റ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, ഓലിയം, കാപ്രോലാക്റ്റം എന്നിവയാണ്. കൂടുതല്‍ പ്രധാന്യമള്ള ഉത്പന്നങ്ങള്‍ അമോണിയയും യൂറിയയുമാണ്. 1980-81-ല്‍ കമ്പനി 2.49 ലക്ഷം ടണ്‍ അമോണിയയും 2.67 ലക്ഷം ടണ്‍ യൂറിയയും ഉത്പാദിപ്പിച്ചു. 1987-88-ല്‍ കമ്പനിയുടെ വിറ്റുവരവ് 357 കോടി രൂപയായിരുന്നു. ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ രാസവളങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്കു കഴിവുണ്ട്. കമ്പനിയുടെ അമോണിയ, സള്‍ഫ്യൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് പ്ലാന്റുകളുടെ ഉത്പാദനശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നു. യൂറിയ പ്ലാന്റിന് ഇരുപതോളം വര്‍ഷം പഴക്കമുണ്ടെങ്കിലും ഈ രംഗത്തും ഉത്പാദനശേഷിയും ഉത്പാദനവും മെച്ചപ്പെട്ടതാണ്.
പുതിയ ഉത്പാദന പ്രക്രിയകളും ഉത്പന്നങ്ങളും വികസിപ്പിച്ച് എടുക്കുന്നതിന് വേണ്ടി കമ്പനി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്കിവരുന്നു. ഗ്രാമീണ കര്‍ഷകരുടെ ഉന്നമനം ലാക്കാക്കി കമ്പനി 230 ഫാം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാസവളങ്ങളുടെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുന്നതിന് വേണ്ടി കമ്പനി അനേകം കൃഷിയിടങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്നു.