This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗെത്ശെമന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Gethsemene
ബൈബിളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു പൂന്തോട്ടം. കിദ്രോണ്‍ താഴ്വരയുടെ പുറകിലായി ഒലീവുമലയ്ക്കു സമീപം ജറുസലേമിനു കിഴക്കാണ് ഇതിന്റെ സ്ഥാനമെന്ന് മത്തായിയുടെ സുവിശേഷത്തി(XXVI : 30)ല്‍ കാണുന്നു.
യേശുവിനും ശിഷ്യന്മാര്ക്കും പ്രിയങ്കരമായിരുന്നു ഈ തോട്ടം. 'അവസാനത്തെ അത്താഴം' കഴിച്ചതിനുശേഷം ഇവിടെവച്ച് യേശു മൂന്നുപ്രാവശ്യം മുട്ടുകുത്തി പ്രാര്‍ഥിച്ചു. ഇതിന്റെ ഓര്മ നിലനിര്‍ത്താനാണ് ക്രൈസ്തവര്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നത്. ആദിമനുഷ്യനായ ആദം ഏദന്‍തോട്ടത്തില്‍വച്ച് പ്രലോഭനത്തിനു വഴങ്ങി പാപത്തിന്റെ കനി ഭക്ഷിച്ചപ്പോള്‍, രണ്ടാമത്ത ആദം എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തു പ്രലോഭനങ്ങളെ അതിജീവിച്ചത് ഈ തോട്ടത്തില്‍ വച്ചാണ്. യൂദാസ് യേശുവിനെ ഒറ്റുകൊടുത്തതും ഇവിടെ വച്ചുതന്നെ. റോമന്‍ സൈനികര്‍ യേശുവിനെ പിടിച്ചുകൊണ്ടു പോയത് ഈ തോട്ടത്തില്‍ നിന്നാണ്.
ക്രിസ്തുവിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള ഗെത്ശെമന ഒരു പുണ്യസ്ഥലമായി ക്രൈസ്തവര്‍ കരുതുന്നു. ജറുസലേം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഗെത്ശെമന ജോര്ദാനിലായി.