This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗതാര്‍ക്കസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗതാര്‍ക്കസ് (ബി.സി. 2-ാം ശ.)
Agatharchus
അഗതാര്ക്കിഡെസ് എന്നുകൂടി പേരുള്ള ഗ്രീക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനും. ബി.സി. 2-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ക്നൈഡസുകാരനായ ഇദ്ദേഹം ഏഷ്യ, യൂറോപ്പ്, ചെങ്കടല്‍ എന്നിവയെക്കുറിച്ച് പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. എറിട്രിയന്‍ കടലെന്നാണ് ചെങ്കടലിനെ ഇദ്ദേഹം വിളിക്കുന്നത്. അഗതാര്‍ക്കസ് ചെങ്കടലിനെക്കുറിച്ചെഴുതിയ പ്രബന്ധം പാട്രിയാര്‍ക്ക് ഫോട്ടിയസിന്റെ മിറിയോബിബ്ളിയോണില് ചേര്‍ത്തിട്ടുണ്ട്.