This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദി തിമ്മന (1475 - 1540)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദി തിമ്മന (1475 - 1540)

പ്രാചീന തെലുഗു കവി. കൃഷ്ണദേവരായരുടെ (1509-30) സദസ്യരില്‍ ഒരാളായിരുന്നു ഇദ്ദേഹം. മുക്കു തിമ്മന എന്ന പേരിലും അറിയപ്പെടുന്നു. കൃഷ്ണദേവരായരുടെ രാജ്ഞിമാരിലൊരാളായ തിരുമല ദേവിയോടുകൂടി വന്നതാണെന്നു പറയപ്പെടുന്നു. പാരിജാതാപഹരണമാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. കൃഷ്ണദേവരായര്‍ക്കാണ് ഈ കാവ്യം സമര്‍പ്പിച്ചിരിക്കുന്നത്.

ഹരിവംശത്തെ ആധാരമാക്കി രചിച്ചിട്ടുള്ള ഈ പ്രബന്ധത്തില്‍ സത്യഭാമയെ സവിശേഷ കഥാപാത്രമായാണ് തിമ്മന അവതരിപ്പിച്ചിരിക്കുന്നത്. കുപിതയായതിനാല്‍ ദേവിയോടു മിണ്ടാതിരുന്ന കൃഷ്ണദേവരായര്‍ക്ക് കുപിതയായ നായികയെ അനുനയിപ്പിക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കുന്നതിനുവേണ്ടിയാണ് തിമ്മന ഈ കാവ്യത്തില്‍ വ്യതിയാനങ്ങള്‍ വരുത്തിയതെന്നു പറയപ്പെടുന്നു.

ശൃംഗാരരസനിഷ്യന്ദിയാണ് ഈ പ്രബന്ധത്തിന്റെ ആദ്യകാണ്ഡം.

കവിയുടെ നിരീക്ഷണ പാടവത്തിനും കവിത്വത്തിനും ഉദാഹരണമാണ് മറ്റു സര്‍ഗങ്ങളും. സത്യഭാമയുടെ ഗര്‍വശമനം ലക്ഷ്യമാക്കിയുള്ള കഥാവതരണത്തോടെയാണ് പ്രബന്ധം അവസാനിക്കുന്നത്. കോമളവും മധുരവുമാണ് തിമ്മനയുടെ കാവ്യരീതി. ഇദ്ദേഹത്തിന്റെ കാവ്യരീതി അടിസ്ഥാനമാക്കി തെലുഗുവില്‍ 'മൂക്കു തിമ്മനാര്‍യു മുദ്ദു പലുകു' (മുക്കു തിമ്മനയുടെ മധുരഭാഷ) എന്ന ഒരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.

1540-ല്‍ നന്ദി തിമ്മന അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍