This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗാകുന്നുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാഗാകുന്നുകള്‍
Naga Hills
ഇന്ത്യയുടെ വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്ന്. മ്യാന്മറിനും ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുര്‍ഘടങ്ങളായ പര്‍വതനിരകളുടെ ഭാഗമാണ് നാഗാക്കുന്നുകള്‍. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍പ്പെടുന്ന മറ്റു പ്രധാന മലനിരകള്‍. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകള്‍ പൊതുവേ കി.പ. ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിര്‍ത്തിക്കുള്ളില്‍ വര്‍ത്തിക്കുന്ന നാഗാക്കുന്നുകള്‍ ഭൂപ്രകൃതിയില്‍ ഏതാണ്ട് ഒരേ സ്വഭാവം പുലര്‍ത്തുന്ന സമാന്തര മലനിരകളാണ്. എന്നാല്‍ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വര്‍ധിക്കുന്നു. മണിപൂരിനടുത്തുള്ള ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.
ഭൂവിജ്ഞാനീയപരമായി ടെര്‍ഷ്യറി ശിലാപാളികളാല്‍ ആവൃതമായ മടക്കുപര്വതങ്ങളാണ് നാഗാക്കുന്നുകള്‍. സമൃദ്ധമായി മഴ ലഭിക്കുന്ന ഈ മലനിരകളില്‍ നിബിഡമായ നിത്യഹരിത വനങ്ങളുണ്ട്. ബര്‍മീസ് ഭാഷയില്‍ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളില്‍ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങള്‍ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.
നാഗാക്കുന്നുകളില്‍ ജനസാന്ദ്രത പൊതുവേ കുറവാണ്. ബലവും പ്രതിരോധശേഷിയുമുള്ള പാറക്കെട്ടുകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. നോ: നാഗാലന്‍ഡ്