This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍, ഫ്രന്‍സ് ഗബ്രിയേല്‍ (1891 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍, ഫ്രന്‍സ് ഗബ്രിയേല്‍ (1891 - 1964)

Alexander,Franz Gabriel


ഹംഗേറിയന്‍ മനഃശാസ്ത്രജ്ഞനും ഭിഷഗ്വരനും. 1891-ല്‍ ബുഡാപെസ്റ്റില്‍ ജനിച്ചു. ഗോട്ടിന്‍ജന്‍ (Gottingen) സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രപഠനം നടത്തി. ഒന്നാം ലോകയുദ്ധകാലത്തു പല യുദ്ധമുന്നണികളിലും ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു. യുദ്ധാനന്തരം ബുഡാപെസ്റ്റിലേക്കു മടങ്ങുകയും അവിടത്തെ സര്‍വകലാശാലയിലെ ന്യൂറോ സൈക്ക്യാട്രിക് ക്ലിനിക്കില്‍ ബ്രെയിന്‍ ഫിസിയോളജിയെക്കുറിച്ചുള്ള പഠനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

1927-ല്‍ പ്രസിദ്ധീകരിച്ച ദ് സൈക്കോ അനാലിസസ് ഒഫ് ദ് ടോട്ടല്‍ പേഴ്സനാലിറ്റി എന്ന കൃതിയാണ് ഇദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. മനോവിശ്ളേഷണ രംഗത്തു പ്രവര്‍ത്തിച്ചിരുന്നവര്‍ പൊതുവിലും സിഗ്മണ്ട് ഫ്രോയിഡ് പ്രത്യേകിച്ചും ഈ കൃതിയെ പ്രകീര്‍ത്തിക്കുകയുണ്ടായി. വൈകാരിക ഉത്പത്തിയുള്ള ശരീരരോഗങ്ങളുടെ ചികിത്സാരംഗത്തു ഇദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ വൈദ്യശാസ്ത്രവും മനോവിശ്ലേഷണവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയുണ്ടായി.

1964-ല്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. എന്‍. ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍