This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്കസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓര്‍ക്കസ്‌

Orchis

പാതാളലോകത്തിനും അതിന്റെ അധിദേവതയ്‌ക്കും റോമന്‍ പുരാണങ്ങളില്‍ നല്‍കിയിട്ടുള്ള പേര്‌. ആദ്യം ഇതിന്‌ "സംഭരണി' എന്നും പിന്നീട്‌ "മരിച്ചവര്‍ക്കുവേണ്ടി പാതാളത്തിലുള്ള അറ' എന്നും അര്‍ഥഭേദമുണ്ടായി. ഗ്രീക്കുഭാഷയില്‍ ഈ പദത്തിന്‌ പ്രതിജ്ഞ എന്നാണ്‌ അര്‍ഥം. പാതാളദേവത എന്ന നിലയ്‌ക്ക്‌ "ദിസ്‌' എന്ന ദേവതയില്‍ നിന്ന്‌ വ്യത്യസ്‌തനല്ല ഓര്‍ക്കസ്‌. ജീവിച്ചിരിക്കുന്നവരെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദുര്‍ദേവതയായും ഓര്‍ക്കസ്സിനെ കണക്കാക്കാറുണ്ട്‌. ഈ ദേവതയ്‌ക്ക്‌ പ്രത്യേകം ആരാധനാകേന്ദ്രങ്ങളോ സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ല.

ഗ്രീക്ക്‌ ദേവതയായ പ്ലൂട്ടോയുടെ പര്യായമായും പുരാണങ്ങളില്‍ ഓര്‍ക്കസ്‌ വ്യവഹൃതമായിട്ടുണ്ട്‌. പാപികളെ ശിക്ഷിക്കുന്ന ദേവതയായിട്ടാണ്‌ ഓര്‍ക്കസ്‌ കണക്കാക്കപ്പെടുന്നത്‌.

ആദ്യകാലത്ത്‌ റോമന്‍ മൃത്യുദേവതയായിരുന്ന ഓര്‍ക്കസ്‌ പില്‌ക്കാലത്ത്‌ ഗ്രീക്കു പുരാണങ്ങളിലെ പാതാളാധിപതിയായും പരിഗണിക്കപ്പെട്ടു എന്നുവേണം കരുതുവാന്‍.

താളിന്റെ അനുബന്ധങ്ങള്‍