This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുവിപാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:22, 27 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കടുവിപാകം

ഷഡ്‌രസങ്ങള്‍ ജഠരാഗ്‌നിക്ക്‌ വിധേയമായുളവാക്കുന്ന നവരസങ്ങളിലൊന്ന്‌. ഭക്ഷണം പചിക്കപ്പെട്ടുണ്ടാകുന്ന നൂതന രസങ്ങള്‍ക്ക്‌ ആയുര്‍വേദാചാര്യന്മാര്‍ വിപാകരസങ്ങള്‍ എന്ന സംജ്ഞ നല്‌കിയിട്ടുണ്ട്‌. അവയില്‍ ഒന്നാണ്‌ കടുവിപാകം.

ത്രിധാ വിപാകോ ദ്രവ്യസ്യ
സ്വാദ്വമ്ലകടുകാത്‌മകഃ
 

(അഷ്‌ടാംഗഹൃദയം 1.18) എന്ന പ്രമാണമഌസരിച്ച്‌ ജഠരസ്രവമായ പിത്തവുമായി കലര്‍ന്ന്‌ പ്രാഥമിക രാസപരിണാമങ്ങള്‍ക്കു വിധേയമായിത്തീര്‍ന്ന ആഹാരത്തിന്‌ വിപാകാവസ്ഥയില്‍ മധുരം, പുളി, കടു (എരിവ്‌) എന്നീ മൂന്നു രസങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; മറ്റു രസങ്ങള്‍ക്ക്‌ ഇവിടെ പ്രസക്‌തിയില്ല. നോ: കടുരസം

(സി. എസ്‌. നിര്‍മലാദേവി)

താളിന്റെ അനുബന്ധങ്ങള്‍