This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥാകാലക്ഷേപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കഥാകാലക്ഷേപം== തമിഴ്‌ നാട്ടില്‍ പ്രചാരത്തിലുള്ള സംഗീതാത്മക...)
(കഥാകാലക്ഷേപം)
 
വരി 8: വരി 8:
കഥാകാലക്ഷേപം അവതരിപ്പിക്കുന്നയാളിന്‌ ഭാഷാജ്ഞാനം, പ്രവചനവൈദഗ്‌ധ്യം, അക്ഷരശുദ്ധി, പുരാണപാണ്ഡിത്യം, ഹാസ്യാത്‌മകമായ ഉപകഥാവതരണവൈഭവം, ശബ്‌ദമാധുരി തുടങ്ങിയ ഗുണങ്ങള്‍ അവശ്യം വേണ്ടതാണ്‌; ശ്രാതാക്കളെ മുഷിപ്പിക്കാതെ രസിപ്പിച്ചുകൊണ്ടു പോകുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

-
കഥാകാലക്ഷേപവിദ്വാന്മാരെ "കീര്‍ത്തനകേസരി', "കീര്‍ത്തനവിശാരദ', "കീര്‍ത്താനാച-ാര്യ' എന്നീ ബഹുമതികള്‍ നല്‌കി ആദരിക്കാറുണ്ട്‌. ഗോപാലകൃഷ്‌ണ ഭാരതി, തിരുപ്പയണം പഞ്ചാപകേശശാസ്‌ത്രി, അനന്തരാമഭാഗവതര്‍, മാങ്കുടി ചിദംബരഭാഗവതര്‍, ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതര്‍, കൃപാനന്ദവാരിയാര്‍, സന്താനഗോപാലാചാരി, എമ്പാര്‍ വിജയരാഘവാചാരി എന്നിവര്‍ ഈ രംഗത്തെ പ്രഗല്‌ഭ കലാകാരന്മാരാണ്‌. നോ: അഞ്‌ജനഗീതം; കഥാപ്രസംഗം; ഹരികഥ
+
കഥാകാലക്ഷേപവിദ്വാന്മാരെ "കീര്‍ത്തനകേസരി', "കീര്‍ത്തനവിശാരദ', "കീര്‍ത്താനാചാര്യ' എന്നീ ബഹുമതികള്‍ നല്‌കി ആദരിക്കാറുണ്ട്‌. ഗോപാലകൃഷ്‌ണ ഭാരതി, തിരുപ്പയണം പഞ്ചാപകേശശാസ്‌ത്രി, അനന്തരാമഭാഗവതര്‍, മാങ്കുടി ചിദംബരഭാഗവതര്‍, ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതര്‍, കൃപാനന്ദവാരിയാര്‍, സന്താനഗോപാലാചാരി, എമ്പാര്‍ വിജയരാഘവാചാരി എന്നിവര്‍ ഈ രംഗത്തെ പ്രഗല്‌ഭ കലാകാരന്മാരാണ്‌. നോ: അഞ്‌ജനഗീതം; കഥാപ്രസംഗം; ഹരികഥ

Current revision as of 05:50, 4 ഓഗസ്റ്റ്‌ 2014

കഥാകാലക്ഷേപം

തമിഴ്‌ നാട്ടില്‍ പ്രചാരത്തിലുള്ള സംഗീതാത്മകമായ ഒരു കഥാകഥനകലാരൂപം. കാലക്ഷേപം, ഹരികഥ, സത്‌കഥാകാലക്ഷേപം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കഥാകാലക്ഷേപം കേരളത്തില്‍ കഥാപ്രസംഗം എന്ന പേരിലാണ്‌ പ്രചരിച്ചിട്ടുള്ളത്‌. "ഭഗവത്‌സ്‌തുതി'കള്‍ കഥാരൂപത്തില്‍ ചൊല്ലുന്നതു കേട്ട്‌ "കാലം കഴിക്കുക' എന്നാണ്‌ ഈ പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവചനം, ഗീതം, വാദ്യം, നൃത്തം എന്നിവയുടെ സമഞ്‌ജസരൂപമായ കഥാകാലക്ഷേപം പണ്ഡിതപാമരഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യക രമാണ്‌.

19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തില്‍ തഞ്ചാവൂരില്‍ ജീവിച്ചിരുന്ന കൃഷ്‌ണഭാഗവതര്‍ (18471903) ആയിരുന്നു ഈ കലാരൂപത്തിന്റെ ഉപജ്ഞാതാവ്‌. അന്ന്‌ പ്രചാരത്തിലിരുന്ന പുരാണപഠനം, കീര്‍ത്തന്‍ (മറാഠി കാലക്ഷേപം), നാടോടികാലക്ഷേപങ്ങള്‍ (വില്ലുപാട്ട്‌, ലാവണിപ്പാട്ട്‌) എന്നിവയില്‍ നിന്നുള്ള പല അംശങ്ങളും സമന്വയിപ്പിച്ചു വികസിപ്പിച്ചെടുത്തതാണ്‌ കഥാകാലക്ഷേപം. ഈ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മൂവള്ളൂര്‍ സഭാപതി അയ്യര്‍ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്‌.

മതപരവും പൗരാണികവും സാമൂഹികവുമായ പ്രാധാന്യമര്‍ഹിക്കുന്ന ഈ കലാരൂപത്തില്‍ രാമായണമഹാഭാരതാദി പുരാണേതിഹാസങ്ങളും, പ്രസിദ്ധ ശൈവ വൈഷ്‌ണവഭക്തന്മാരുടെ ജീവചരിത്രങ്ങളും ആണ്‌ അവതരിപ്പിക്കാറുള്ളത്‌. ഗോപാലകൃഷ്‌ണ ഭാരതി, കബീര്‍ദാസ്‌, തുളസീദാസ്‌, പുരന്ദരദാസ്‌, ത്യാഗരാജര്‍ തുടങ്ങിയ പ്രമുഖസംഗീതജ്ഞരുടെ കൃതികളും കാലക്ഷേപത്തിനിടയ്‌ക്ക്‌ ആലപിക്കാറുണ്ട്‌. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കുചേലോപാഖ്യാനം, അജാമിളോപാഖ്യാനം എന്നിവയും കഥാകാലക്ഷേപരൂപത്തില്‍ അവതരിപ്പിച്ചുവരുന്നുണ്ട്‌. മൂന്നു മണിക്കൂറോളം നീണ്ടു നില്‌ക്കുന്ന ഈ കലാരൂപത്തിലെ പ്രധാന ഘടകങ്ങള്‍ നിരൂപണം, പഞ്ചപദി, വന്ദനശ്ലോകം, അഞ്‌ജനഗീതം, പ്രഥമപദം എന്നിവയാണ്‌. പ്രഥമപദത്തിലാണ്‌ കഥയുടെ അവതരണംഅഷ്ടപദി, ശ്ലോകം, വിരുത്തം, നാമാവലി, അഭംഗം, തില്ലാന, ദേവര്‍നാമ, തേവാരം, തിരുപ്പുകഴ്‌ എന്നിവയും ഇതിനിടയ്‌ക്ക്‌ ആലപിക്കാറുണ്ട്‌. കഥാകാലക്ഷേപം അവതരിപ്പിക്കുന്നയാളിന്‌ ഭാഷാജ്ഞാനം, പ്രവചനവൈദഗ്‌ധ്യം, അക്ഷരശുദ്ധി, പുരാണപാണ്ഡിത്യം, ഹാസ്യാത്‌മകമായ ഉപകഥാവതരണവൈഭവം, ശബ്‌ദമാധുരി തുടങ്ങിയ ഗുണങ്ങള്‍ അവശ്യം വേണ്ടതാണ്‌; ശ്രാതാക്കളെ മുഷിപ്പിക്കാതെ രസിപ്പിച്ചുകൊണ്ടു പോകുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

കഥാകാലക്ഷേപവിദ്വാന്മാരെ "കീര്‍ത്തനകേസരി', "കീര്‍ത്തനവിശാരദ', "കീര്‍ത്താനാചാര്യ' എന്നീ ബഹുമതികള്‍ നല്‌കി ആദരിക്കാറുണ്ട്‌. ഗോപാലകൃഷ്‌ണ ഭാരതി, തിരുപ്പയണം പഞ്ചാപകേശശാസ്‌ത്രി, അനന്തരാമഭാഗവതര്‍, മാങ്കുടി ചിദംബരഭാഗവതര്‍, ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതര്‍, കൃപാനന്ദവാരിയാര്‍, സന്താനഗോപാലാചാരി, എമ്പാര്‍ വിജയരാഘവാചാരി എന്നിവര്‍ ഈ രംഗത്തെ പ്രഗല്‌ഭ കലാകാരന്മാരാണ്‌. നോ: അഞ്‌ജനഗീതം; കഥാപ്രസംഗം; ഹരികഥ

താളിന്റെ അനുബന്ധങ്ങള്‍