This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഫീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:39, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കഫീന്‍

Caffeine

തേയില, കാപ്പി, കൊക്കോ, കോളാപ്പരിപ്പ്‌ തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയിഡ്‌. ഫോര്‍മുല: C8 H10 N4 O2.

നൂറ്റാണ്ടുകളായി, കഫീന്‍ (Caffeine) അടങ്ങിയിട്ടുള്ള വസ്‌തുക്കളുടെ നീര്‌ പാനീയമായി മഌഷ്യന്‍ ഉപയോഗിച്ചു വരുന്നു. എങ്കിലും 1820ലാണ്‌ ആദ്യമായി എഫ്‌. റുണ്‍ഗെ എന്ന ശാസ്‌ത്രജ്ഞന്‍ കഫീന്‍ വേര്‍തിരിച്ചെടുത്തത്‌. പിന്നീട്‌ പല രീതിയിലൂടെയും ഇത്‌ സംശ്ലേഷണം ചെയ്യപ്പെട്ടു. തേയിലയില്‍ നിന്ന്‌ എളുപ്പം കഫീന്‍ വേര്‍തിരിച്ചെടുക്കാം. തിളച്ച വെള്ളത്തില്‍ കഫീന്‍ ലയിക്കുന്നു. കഫീന്‍ മാറ്റിയ കാപ്പി തയ്യാറാക്കുന്ന വ്യവസായശാലകളില്‍ ഇത്‌ ഒരു ഉപോത്‌പന്നമായി ലഭിക്കുന്നതാണ്‌; രുചി ചവര്‍പ്പാണ്‌. നീണ്ടതും പട്ടുപോലെ മൃദുലവും വലിച്ചാല്‍ വലിയുന്നതുമായ വെളുത്ത പരലുകളാണ്‌ കഫീന്റേത്‌. ഇത്‌ 800C ചൂടാക്കുമ്പോള്‍ ക്രിസ്റ്റലനജലം നഷ്ടപ്പെടുകയും 236.80C ചൂടാക്കുമ്പോള്‍ ഉരുകുകയും ചെയ്യുന്നു. വായുവില്‍ തുറന്നു വച്ചാല്‍ പരലുകള്‍ക്ക്‌ പ്രഫുല്ലനം (efflorescence) സംഭവിക്കുന്നു. ശരീരത്തിഌം മനസ്സിഌം ഉത്തേജനം നല്‌കാന്‍ കഫീഌ കഴിവുണ്ട്‌. കഫീന്‍ കലര്‍ന്ന പാനീയങ്ങളുടെ ശീഘ്രപ്രചാരണത്തിഌ കാരണവും മറ്റൊന്നല്ല. ഔഷധമായും കഫീന്‍ ഉപയോഗപ്പെടുത്തിവരുന്നു. കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍ എന്നീ ഭാഗങ്ങളില്‍ കഫീന്റെ പ്രവര്‍ത്തനം അഌഭവപ്പെടുന്നു. ഈ പ്രവര്‍ത്തനം സാമാന്യമായി ഗുണകരമാകയാല്‍ ഹൃദ്രാഗം, ജലശോഥം (dropsy), മൈഗ്രന്‍ (ചെന്നിക്കുത്ത്‌), പഴകിയ ആസ്‌ത്‌മ എന്നീ രോഗങ്ങളുടെ ചികിത്സയില്‍ കഫീന്‍ പ്രയോജനപ്പെടുത്തി വരുന്നു. മോര്‍ഫീന്‍ പോലെയുള്ള ഉറക്കമരുന്നുകളില്‍ നിന്ന്‌ ഉണ്ടാകാവുന്ന വിഷബാധയ്‌ക്ക്‌ പ്രത്യൗഷധമായും കഫീന്‍ ഉപയോഗിക്കാറുണ്ട്‌. കൊക്കോയില്‍ 1 ശ.മാ.വും കാപ്പിപ്പൊടിയില്‍ 0.75 മുതല്‍ 1.5 ശ.മാ. വരെയും തേയിലയില്‍ 2 മുതല്‍ 3 ശ.മാ. വരെയും കഫീന്‍ അടങ്ങിയിട്ടുണ്ട്‌. കഫീന്‍ അധികമായി ഉള്ളില്‍ ചെന്നാല്‍ വര്‍ധിച്ച ജഠരാമ്ലത (gastric acidity), വികാരപരത, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ശീഘ്രത, ഉറക്കമില്ലായ്‌മ, മാനസികാസ്വാസ്ഥ്യം എന്നിവ അഌഭവപ്പെടും. മഌഷ്യന്‌ ഇതു മാരകമായി അഌഭവപ്പെട്ടിട്ടില്ല; എന്നാല്‍ പരീക്ഷണ മൃഗങ്ങളില്‍ ഇത്‌ മാരകമായിട്ടുണ്ട്‌. ജഠരീയഅമ്ലത വര്‍ധിക്കുമെന്നതിനാല്‍ കുടല്‍വ്രണങ്ങള്‍ ഉള്ള രോഗികള്‍ കഫീന്‍ ഉള്‍ക്കൊണ്ട പാനീയങ്ങള്‍ വര്‍ജിക്കേണ്ടതാണ്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AB%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍