This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, ചെന്നിത്തല (1888 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, ചെന്നിത്തല (1888 - 1971)

കവിയും സംസ്കൃത പണ്ഡിതനും. ഗവേഷകന്‍, പ്രബന്ധകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 1888 ഒ. 4-ന് മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തലയില്‍ പാര്‍വതി അമ്മാളുടെയും കൈലാസ അയ്യരുടെയും മകനായി ജനിച്ചു. വിദ്വാന്‍ രാമവര്‍മ കോയിത്തമ്പുരാനില്‍നിന്നും കാവ്യനാടകാലങ്കാരങ്ങളും വ്യാകരണങ്ങളും മറ്റും അഭ്യസിച്ചു. മദ്രാസ് സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ പാസായ കൃഷ്ണയ്യര്‍ ഭാഷാധ്യാപകനാവുകയും 1943-ല്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി സര്‍വിസില്‍ നിന്നും വിരമിക്കുകയും ചെയ്തു.

കവിരത്നമാല, മുത്തുമാല, മണ്‍മറഞ്ഞ ഭാഷാകവികള്‍ (മൂന്നു ഭാഗം), കഥാകൗമുദി, മാലതി (പദ്യം), വനമാല (പദ്യം), ശ്രീവാസുദേവസ്തവം, ശിവസ്തവം, ലക്ഷ്മീസ്തവം, ആര്യാസ്തവം, മംഗളാശംസകള്‍, പദ്യക്കത്തുകള്‍, ഭാടാന്തരങ്ങള്‍, മുക്തകങ്ങള്‍, സമസ്യാപൂരണങ്ങള്‍ എന്നിവയാണ് മുഖ്യകൃതികള്‍. 1971 ഡി. 19-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍