This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണ സ്വാമി അയ്യങ്കാര്‍, എസ്. (1879 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണ സ്വാമി അയ്യങ്കാര്‍, എസ്. (1879 - 1947)

ചരിത്രകാരനും അധ്യാപകനും. 1879 ഏ. 15-നു ചെന്നൈയിലെ മൈലാപ്പൂരില്‍ ജനിച്ചു. ചെന്നൈയിലും ബാംഗ്ളൂരിലുമായി കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 'മിത്തിക്ക് സൊസൈറ്റി'യുടെ സ്ഥാപകനും വൈസ്പ്രസിഡന്റുമായിരുന്നു (പ്രസ്തുത സൊസൈറ്റി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ജേണലിന്റെ പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്). ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ പ്രൊഫസറായ ഇദ്ദേഹം 1919-ല്‍ കൊല്‍ക്കത്താ സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം റീഡര്‍ ആയി. ചരിത്ര ഗവേഷണത്തില്‍ ഇദ്ദേഹത്തിനു സിദ്ധിച്ചിട്ടുള്ള വ്യുത്പത്തിയെയും നേട്ടങ്ങളെയും പുരസ്കരിച്ചു കല്‍ക്കത്താ സര്‍വകലാശാല ഇദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റും നല്കി. പിന്നീട് ഇദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ ചരിത്ര-പുരാവസ്തു വിഭാഗത്തിന്റെ മേധാവിയും പ്രൊഫസറുമായി. 1921-ല്‍ ഇദ്ദേഹം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ഓണററി കറസ്പോണ്ടന്റായി. ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിക്കാര്‍ഡ്സ് കമ്മിഷന്‍, ഇന്ത്യന്‍ ഓറിയന്റല്‍ കോണ്‍ഫറന്‍സ് എന്നിവയില്‍ ഇദ്ദേഹം പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിരുന്നു. ജേണല്‍ ഒഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന പ്രസിദ്ധ ചരിത്ര ജേണല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്നേറ്റുവാങ്ങി വളരെക്കാലം മദ്രാസ് സര്‍വകലാശാലയില്‍ നിന്നും പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ ഒരു മികച്ച നേട്ടവും സേവനവുമാണ്. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാളില്‍ അംഗത്വമുണ്ടായിരുന്ന ഇദ്ദേഹം ബോംബെ ഹിസ്റ്റോറിക്കല്‍ കോണ്‍ഗ്രസ്സിന്റെ (1931) അധ്യക്ഷനായിരുന്നിട്ടുണ്ട്. മദ്രാസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ റാവു ബഹദൂര്‍ ബിരുദം നല്‍കി ബഹുമാനിക്കുകയുണ്ടായി. ബിഗിനിങ്സ് ഒഫ് സൗത്ത് ഇന്‍ഡ്യന്‍ ഹിസ്റ്ററി, ഇവല്യൂഷന്‍ ഒഫ് ഹിന്ദു അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ സൗത്ത് ഇന്‍ഡ്യ, ഹിന്ദു ഇന്‍ഡ്യ, ഹിസ്റ്ററി ഒഫ് തിരുപ്പതി, രാമാനുജാചാര്യ - ഹിസ് ലൈഫ് ആന്‍ഡ് ടൈംസ്, രവി വര്‍മകുലശേഖര, ചേരന്‍വഞ്ചി, സൗത്ത് ഇന്‍ഡ്യ ആന്‍ഡ് ഹെര്‍ മുഹമ്മദന്‍ ഇന്‍വേഡേഴ്സ്, സം കോണ്‍ട്രിബ്യൂഷന്‍സ് ഒഫ് സൗത്ത് ഇന്‍ഡ്യ റ്റു ഇന്‍ഡ്യന്‍ കള്‍ച്ചര്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1947 ന. 28-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍