This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രം (നാണയം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:47, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചക്രം (നാണയം)

ചക്രം

തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു നാണയം. ഒരു വശത്ത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചിഹ്നമായ ശംഖുമുദ്രയും മറുവശത്ത് മഹാരാജാവിന്റെ പേര് ഇംഗ്ലീഷിലെഴുതുമ്പോഴുള്ള ആദ്യക്ഷരങ്ങളും ആലേഖനം ചെയ്തിരുന്നു.

പതിനാറുകാശ് = ഒരു ചക്രം, നാലു ചക്രം = ഒരു പണം, ഏഴു പണം = ഒരു സര്‍ക്കാര്‍ രൂപ എന്നായിരുന്നു കണക്ക്, അരച്ചക്രം, കാല്‍ച്ചക്രം എന്നീ നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.

ചക്രം ആദ്യം ഒരു ചെറിയ വെള്ളിനാണയമായിരുന്നു. പിന്നീട് വൃത്താകൃതിയിലുള്ള വലിയ ചെമ്പുനാണയങ്ങള്‍ പ്രചാരത്തിലായി. രാജഭരണമവസാനിച്ച് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതോടെ ചക്രം നിലവിലില്ലാതായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍