This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ഡിഗ്രാഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടാര്‍ഡിഗ്രാഡ=
=ടാര്‍ഡിഗ്രാഡ=
-
 
Tardigrada
Tardigrada
സൂക്ഷ്മ അകശേരുകികളുടെ ഒരു വര്‍ഗം. ദ്വി-പാര്‍ശ്വസമമിതിയുള്ള ഈ ജീവികള്‍ക്ക് ഒരു മി.മീ. ന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളില്‍ ജീവിക്കാന്‍ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ശാസ്ത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ചിലര്‍ ഇവയെ ആര്‍ത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ ഇവയെ അനലിഡയില്‍ ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവര്‍ഗമായി നിലനിര്‍ത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.

+
[[Image:Tardigrada.png|left|200x|thumb|ടാര്‍ഡിഗ്രാഡ ]]
മുന്നറ്റത്ത് ഒരു പ്രോസ്റ്റോമിയവും (prostomium) തുടര്‍ന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചര്‍മം ശരീരത്തേയും അഗ്ര-പശ്ച ആന്ത്ര (gut)ങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാര്‍ശ്വക പാദങ്ങള്‍ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളില്‍ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചര്‍മീയ മുഖ-ഗ്രന്ഥികളും ശൂകികകളും (stylets) ഇവയുടെ മറ്റു പ്രത്യേകതകളാണ്. പചനവ്യൂഹം നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങള്‍ വീര്‍ത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക (oesophagus) ഗ്രസനി (pharynx) എന്നിവ പേശീനിര്‍മിതവുമാണ്.

വരി 19: വരി 18:
ടാര്‍ഡിഗ്രാഡകള്‍ ശരീരകോശങ്ങളുടെ സംഖ്യയുടെ കാര്യത്തില്‍ ഒരുതരം സ്ഥിരത (cell constancy) പ്രകടിപ്പിക്കുന്നു. ഒരു ജീനസ്സിലെ എല്ലാ സ്പീഷീസിലും ഒരേ സംഖ്യയിലുള്ള അധിചര്‍മകോശങ്ങളാണ് ഉണ്ടായിരിക്കുക. മില്‍നീസിയം എന്ന ജീനസ്സിലൊഴികെ മറ്റെല്ലാ ജീനസ്സുകളിലും ഈ കോശസംഖ്യാസ്ഥിരത കാണപ്പെടുന്നുണ്ട്.

ആഗോളവ്യാപകമായി കാണപ്പെടുന്ന ടാര്‍ഡിഗ്രാഡകളില്‍ ''ക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി'' ''(''Echiniscoides sigismundi'') സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.
+
ആഗോളവ്യാപകമായി കാണപ്പെടുന്ന ടാര്‍ഡിഗ്രാഡകളില്‍ ''എക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി(Echiniscoides sigismundi)'' സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

Current revision as of 06:10, 19 ഡിസംബര്‍ 2008

ടാര്‍ഡിഗ്രാഡ

Tardigrada

സൂക്ഷ്മ അകശേരുകികളുടെ ഒരു വര്‍ഗം. ദ്വി-പാര്‍ശ്വസമമിതിയുള്ള ഈ ജീവികള്‍ക്ക് ഒരു മി.മീ. ന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളില്‍ ജീവിക്കാന്‍ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ശാസ്ത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ചിലര്‍ ഇവയെ ആര്‍ത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ ഇവയെ അനലിഡയില്‍ ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവര്‍ഗമായി നിലനിര്‍ത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.

ടാര്‍ഡിഗ്രാഡ

മുന്നറ്റത്ത് ഒരു പ്രോസ്റ്റോമിയവും (prostomium) തുടര്‍ന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചര്‍മം ശരീരത്തേയും അഗ്ര-പശ്ച ആന്ത്ര (gut)ങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാര്‍ശ്വക പാദങ്ങള്‍ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളില്‍ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചര്‍മീയ മുഖ-ഗ്രന്ഥികളും ശൂകികകളും (stylets) ഇവയുടെ മറ്റു പ്രത്യേകതകളാണ്. പചനവ്യൂഹം നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങള്‍ വീര്‍ത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക (oesophagus) ഗ്രസനി (pharynx) എന്നിവ പേശീനിര്‍മിതവുമാണ്.

ഹെറ്ററോടാര്‍ഡിഗ്രാഡകളില്‍ ജനനാംഗ രന്ധ്രവും ഗുദദ്വാരവും പ്രത്യേകം പ്രത്യേകം കാണപ്പെടുന്നു. എന്നാല്‍ യൂടാര്‍ഡിഗ്രാഡയില്‍ ഇവ രണ്ടും ചേര്‍ന്ന് അവസ്ക്കരം (cloaca) എന്ന ദ്വാരം രൂപമെടുത്തിരിക്കുന്നു. ഈ ജീവികളില്‍ ലിംഗഭേദം ദൃശ്യമാണ്. ജനനാംഗങ്ങള്‍ ശരീരത്തിനുള്ളില്‍ മുകള്‍ഭാഗത്തേക്കു നീങ്ങി സഞ്ചിരൂപത്തില്‍ കാണപ്പെടുന്നു. ജനനാംഗം ഒറ്റയായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഒരു ജോടി യുഗ്മക-വാഹിനികള്‍ (gonoducts) ഉണ്ട്. ഇവ മുട്ടകളിട്ടാണ് പ്രജനനകര്‍മം നിര്‍വഹിക്കുന്നത്. മിക്ക സ്പീഷീസിലും ബാഹ്യബീജസങ്കലനരീതിയാണുള്ളത്. അപൂര്‍വം ചിലയിനങ്ങളില്‍ ആന്തരിക ബീജസങ്കലനവും നടക്കാറുണ്ട്. രണ്ട് സ്പീഷീസില്‍ അനിഷേകജനനവും (Parthenogenesis) രേഖപ്പെടുത്തിയിട്ടുണ്ട്.

മുട്ടകള്‍ നേര്‍-പരിവര്‍ധന വിധേയമായി പുതിയ തലമുറയ്ക്ക് രൂപം നല്‍കുന്നു. സ്പീഷീസിന്റെ വ്യത്യാസം, പരിതസ്ഥിതിയിലെ താപവ്യതിയാനങ്ങള്‍ എന്നിവയ്ക്കനുസരണമായി 3 മുതല്‍ 40 ദിവസം വരെ മുട്ടവിരിയാന്‍ സമയമെടുക്കാറുണ്ട്. പുതിയതായി വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ജലം ഉള്ളിലേക്ക് വലിച്ചെടുക്കുക വഴി വളരെ വേഗം വലുപ്പം വയ്ക്കുന്നു. പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുമ്പു തന്നെ ഇവ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും.

ടാര്‍ഡിഗ്രാഡകള്‍ മുഖ്യമായും സസ്യഭോജികളാണ്. സസ്യകോശഭിത്തി ശൂകികകള്‍ ഉപയോഗിച്ചു തുരന്ന് ഉള്ളിലെ വസ്തുക്കളെ ഗ്രസനിയുടെ പ്രത്യേക വലിച്ചെടുക്കല്‍ പ്രവര്‍ത്തനം വഴി ഇവ ഉള്ളിലേക്ക് എടുക്കുന്നു. അഗ്രആന്ത്രം അമ്ല സ്വഭാവവും പശ്ച-ആന്ത്രം ക്ഷാരസ്വഭാവവും ഉള്ളതാണ്. പശ്ച-ആന്ത്രത്തിലെ കോശങ്ങള്‍ക്കുള്ളില്‍വച്ചാണ് പചനം നടക്കുന്നത്. മില്‍നീസിയം (Milnesium) പോലെയുള്ള ചില ടാര്‍ഡിഗ്രാഡ് ഇനങ്ങള്‍ റോട്ടിഫറുകള്‍, നിമറ്റോഡുകള്‍ എന്നീ ജീവികളുടെ ശരീരത്തില്‍ നിന്നും ശൂകികകളുപയോഗിച്ച് മൃദുഭാഗങ്ങള്‍ വലിച്ചെടുക്കാറുണ്ട്. അഞ്ച് ആഴ്ച വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുമാവും.

ജീവിക്കുന്ന പരിസരം ഉണങ്ങിവരളുന്ന ഘട്ടത്തില്‍ ടാര്‍ഡിഗ്രാഡകള്‍ ബാരലിന്റെ ആകൃതിയിലുള്ള സിസ്റ്റിന്റെ (cyst) രൂപത്തില്‍ നിഷ്ക്രിയ ജീവിയായി കഴിഞ്ഞുകൂടും. ഇപ്രകാരം ഇവയുടെ മുട്ടകളും ഇത്തരം ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാറുണ്ട്.

ഏതാണ്ട് 18 മാസങ്ങളാണ് ടാര്‍ഡിഗ്രാഡകളുടെ ജീവിതദൈര്‍ഘ്യം. ഇതിനിടയില്‍ ഇവ 12 പ്രാവശ്യം പടംപൊഴിക്കും. ഒരു പടം പൊഴിക്കലിന് 5 മുതല്‍ 10 ദിവസങ്ങള്‍ വരെ വേണ്ടിവരും. ഈ ദിവസങ്ങളില്‍ ഇവ ഭക്ഷണം കഴിക്കാറുമില്ല. ഓരോ പടം പൊഴിക്കലിനുശേഷവും അധിചര്‍മം സ്രവണത്തിലൂടെ പുതിയ പുറംചട്ടയ്ക്ക് രൂപം നല്‍കുന്നു.

ടാര്‍ഡിഗ്രാഡകള്‍ ശരീരകോശങ്ങളുടെ സംഖ്യയുടെ കാര്യത്തില്‍ ഒരുതരം സ്ഥിരത (cell constancy) പ്രകടിപ്പിക്കുന്നു. ഒരു ജീനസ്സിലെ എല്ലാ സ്പീഷീസിലും ഒരേ സംഖ്യയിലുള്ള അധിചര്‍മകോശങ്ങളാണ് ഉണ്ടായിരിക്കുക. മില്‍നീസിയം എന്ന ജീനസ്സിലൊഴികെ മറ്റെല്ലാ ജീനസ്സുകളിലും ഈ കോശസംഖ്യാസ്ഥിരത കാണപ്പെടുന്നുണ്ട്.

ആഗോളവ്യാപകമായി കാണപ്പെടുന്ന ടാര്‍ഡിഗ്രാഡകളില്‍ എക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി(Echiniscoides sigismundi) സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍