This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍ട്ടർനേറ്റിങ്‌ കറന്റ്‌ ജനറേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആള്‍ട്ടര്‍നേറ്റിങ്‌ കറന്റ്‌ ജനറേറ്റര്‍

Alternating Current Generator

യാന്ത്രികശക്തിയെ പ്രത്യാവര്‍ത്തി (alternating) രൂപത്തിലുള്ള വൈദ്യുതശക്തിയായി രൂപാന്തരപ്പെടുത്തുന്ന യന്ത്രം. ഇതിനെ പ്രത്യാവര്‍ത്തിധാരാജനിത്രം എന്നും പറയാം. സിങ്ക്രാണനജനിത്രം (Synchronous generator) അഥവാ ആള്‍ട്ടര്‍നേറ്റര്‍ (Alternator) എന്നു വിളിക്കപ്പെടുന്ന യന്ത്രമാണ്‌ സര്‍വസാധാരണമായി ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ ഭ്രമണവേഗം സ്ഥിരമായിരിക്കും. വളരെ വിരളമായി ഉപയോഗിക്കപ്പെടുന്ന പ്രരണ ജനിത്രത്തിന്റെ (Induction generator) ഭ്രമണവേഗം സ്ഥിരമല്ല.

ആള്‍ട്ടര്‍നേറ്റര്‍. കറങ്ങുന്ന ഒരു കാന്തമണ്ഡലത്തില്‍ വച്ചിരിക്കുന്ന ഒരു കമ്പിച്ചുറ്റ്‌ (turn) ആണ്‌ ഏറ്റവും ലഘുവായ ഒരു ഏകഫേസ്‌-ജനിത്രം (Single phase generator); ഏകഫേസ്‌ ജനിത്രം എന്നാല്‍ ഒരൊറ്റ ജനകപരിപഥമുള്ള ജനിത്രം എന്നര്‍ഥം. കാന്തമണ്ഡലത്തിന്‌ ഏറ്റവും കുറഞ്ഞത്‌ ഒരു ഉത്തരധ്രുവവും (N-Pole) ഒരു ദക്ഷിണധ്രുവവും (S-Pole) ഉണ്ടായിരിക്കണം. ഉത്തരവും ദക്ഷിണവും ഒന്നിടവിട്ട എത്രയെങ്കിലും ധ്രുവങ്ങള്‍ ആകാം. ഈ ധ്രുവങ്ങള്‍ സ്ഥിരകാന്തങ്ങളും ആകാം. എന്നാല്‍ ജനിത്രത്തിലെ ആവശ്യത്തിന്‌ മതിയായ കാന്തശക്തി ലഭിക്കാന്‍ വൈദ്യുതകാന്തങ്ങള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. ഉന്തി നില്‌ക്കുന്ന (salinet) ധ്രുവങ്ങള്‍ക്കു ചുറ്റും ചെമ്പുകമ്പി ചുറ്റി അതിലൂടെ നേര്‍ വൈദ്യുതി കടത്തിവിട്ടാണ്‌ വൈദ്യുതകാന്തങ്ങള്‍ ഉണ്ടാക്കുന്നത്‌. ഈ കമ്പിച്ചുരുളിനെ മണ്ഡലച്ചുരുള്‍ (Field winding) എന്ന്‌ വിളിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന മണ്ഡലത്തിലേക്ക്‌ വൈദ്യുതി കടത്തിവിടാന്‍ ധ്രുവങ്ങള്‍ ഉറപ്പിച്ചിരിക്കുന്ന ഉരുക്കുദണ്ഡിന്റെ (Shaft) അറ്റത്ത്‌ ചെമ്പിന്റെ രണ്ടു തെന്നുവളയങ്ങള്‍ (Slip rings) ഉെണ്ട്‌. അതില്‍ ഉരഞ്ഞുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ബ്രഷുകള്‍ മുഖേനയാണ്‌ നേര്‍വൈദ്യുതി പ്രവേശിക്കുന്നത്‌; മണ്ഡലത്തിനു വേണ്ട നേര്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ചെറിയ നേര്‍കറണ്ട്‌ ജനിത്രങ്ങള്‍ (D.C. Generators) ഉണ്ടായിരിക്കും.

ചിത്രം 1: ഒരു നാലുധ്രുവജനിത്രത്തിന്റെ വ്യവസ്ഥാഛിന്നതലം

കാന്തമണ്ഡലത്തിന്റെ വ്യതിയാനമനുസരിച്ച്‌ അചലമായ കമ്പിച്ചുരുളില്‍ വിദ്യുച്ചാലകബലം അഥവാ വോള്‍ട്ടത സംജാതമാകുന്നു (ഫാരഡേ നിയമം). ഉത്തരധ്രുവം കടന്നുപോകുമ്പോള്‍ ഒരു ദിശയിലും, അതിനെത്തുടര്‍ന്ന്‌ ദക്ഷിണധ്രുവം കടന്നുപോകുമ്പോള്‍ എതിര്‍ദിര്‍ശയിലുമുള്ള വോള്‍ട്ടതയാണ്‌ ജനിക്കുന്നത്‌. അതിനാല്‍ ഈ വോള്‍ട്ടതയെ പ്രത്യാവര്‍ത്തിവോള്‍ട്ടത (Alternating Voltage) എന്നു പറയുന്നു; ഈ വോള്‍ട്ടതമൂലമുണ്ടാകുന്ന കറന്റിനെ പ്രത്യാവര്‍ത്തിധാര (Alternating current-A.C..) എന്നും ഒരു ഉത്തരധ്രുവവും ഒരു ദക്ഷിണധ്രുവവും കടന്നുപോകുമ്പോള്‍ കമ്പിച്ചുരുളിലെ വോള്‍ട്ടതയ്‌ക്ക്‌ മൂല്യത്തിലും ദിശയിലും വരുന്ന മാറ്റത്തെ ഒരു ചക്രം (ഇ്യരഹല) എന്നും ഒരു സെക്കന്‍ഡില്‍ ഉണ്ടാകുന്ന ചക്രങ്ങളുടെ എച്ചത്തെ വോള്‍ട്ടതയുടെ ആവൃത്തി (Cycle) എന്നും പറയുന്നു. ഭാരതത്തില്‍ ഉത്‌പാദിപ്പിക്കുന്ന പ്രത്യാവര്‍ത്തിധാരാരൂപത്തിലുള്ള വൈദ്യുതശക്തിയുടെ ആവൃത്തി 50 സൈ. പ്രതി സെ. (അഥവാ 50 ഹെര്‍ട്‌സ്‌) ആയി നിയമംമൂലം ക്ലിപ്‌തപ്പെടുത്തിയിട്ടുണ്ട്‌. മിക്ക രാഷ്‌ട്രങ്ങളിലും ഈ ആവൃത്തിതന്നെയാണുള്ളത്‌. യു.എസ്‌. തുടങ്ങി ചില രാജ്യങ്ങളില്‍ 60 ഹെര്‍ട്‌സ്‌ ആണ്‌ പ്രത്യാവര്‍ത്തിധാരയുടെ ആവൃത്തി.

കറങ്ങുന്ന കാന്തമണ്ഡലത്തിനെ റോട്ടര്‍ (Rotor) എന്നു വിളിക്കുന്നു. എന്ന സമവാക്യമുപയോഗിച്ചാണ്‌ ധ്രുവങ്ങളുടെ എച്ചം നിര്‍ണയിക്കുന്നത്‌. ഇതില്‍ ള - ആവൃത്തി (frequency); ു - ധ്രുവങ്ങളുടെ എണ്ണം; ി - റോട്ടറിന്റെ ഭ്രമണവേഗം (കറക്കം പ്രതി സെക്കന്‍ഡ്‌). 50 ഹെര്‍ട്‌സുള്ള പ്രത്യാവര്‍ത്തിധാര ഉത്‌പാദിപ്പിക്കാന്‍ രണ്ടു ധ്രുവങ്ങളുള്ള ഒരു റോട്ടര്‍ സെക്കന്‍ഡില്‍ 50 തവണ കറങ്ങണം (മിനിറ്റില്‍ 3,000 തവണ.) ആര്‍മേച്ചര്‍. പ്രത്യാവൃത്തിവോള്‍ട്ടത ജനിക്കുന്ന കമ്പിച്ചുരുള്‍ ഉള്‍ക്കൊള്ളുന്ന ഭാഗത്തെ ആര്‍മേച്ചര്‍ (Armature) എന്നു പറയുന്നു (നോ. ആര്‍മേച്ചര്‍). വ്യാവസായികമായി നിര്‍മിക്കുന്ന പ്രത്യാവര്‍ത്തി ജനിത്രങ്ങളില്‍ അനേകം കമ്പിച്ചുരുളുകള്‍ ശ്രണിയായി യോജിപ്പിച്ചിരിക്കുന്നു. ത്രിഫേസ്‌ വോള്‍ട്ടത (Three phase voltage) ഉത്‌പാദിപ്പിക്കുവാന്‍ ആര്‍മേച്ചറില്‍ 120 വൈദ്യുതഡിഗ്രി അകലത്തില്‍ ക്രമീകരിച്ചിട്ടുള്ള മൂന്നു വ്യത്യസ്‌ത ചുറ്റലുകള്‍ (windings) ഉെണ്ട്‌. (ഒരു ധ്രുവത്തിന്റെ വ്യാപ്‌തിയെ 180 വൈദ്യുതഡിഗ്രി എന്നു വ്യവഹരിക്കുന്നു. 10 ധ്രുവങ്ങളുള്ള ഒരു ജനിത്രത്തിന്‌ 1,800 വൈദ്യുതഡിഗ്രികള്‍ ഉണ്ട്‌.) മൂന്നു ചുറ്റലിലും മൂന്നു വ്യതിരിക്തമായ ഏകഫേസ്‌ വോള്‍ട്ടതയാണ്‌ ജനിക്കുന്നത്‌; പ്രസ്‌തുത വോള്‍ട്ടതകളുടെ സൈക്കിള്‍ ആരംഭിക്കുന്നത്‌ മൂന്നു വ്യത്യസ്‌ത നിമിഷങ്ങളില്‍ ആണെന്നു മാത്രം അതുകൊണ്ട്‌ മൂന്നിനെയുംചേര്‍ത്ത്‌ ത്രീഫേസ്‌ വോള്‍ട്ടത എന്നു പറയുന്നു. മൂന്നു ചുറ്റലുകളും സാധാരണയായി നക്ഷത്ര (star) രൂപത്തില്‍ യോജിപ്പിച്ച്‌ മൂന്ന്‌ അഗ്രങ്ങള്‍ പുറത്തേക്കു കൊണ്ടുവരുന്നു. നക്ഷത്രബിന്ദു (Star point) പേുറത്തേക്ക്‌ എടുത്ത്‌ ഭൂയോജനം (earth) ചെയ്യാറുണ്ട്‌. എല്ലാ വലിയ ജനിത്രങ്ങളും ത്രീഫേസ്‌ വൈദ്യുതിയാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഷീറ്റ്‌ ഉരുക്ക്‌, സിലിക്കണ്‍ഉരുക്ക്‌ തുടങ്ങിയവയുടെ നേര്‍ത്ത തകിടുകള്‍ (കനം അര മി.മീ) അടുക്കിച്ചേര്‍ത്തുണ്ടാക്കിയ ഒരു സിലിണ്ടറിന്റെ അകവശത്തുള്ള പൊഴികളിലാണ്‌ (slot) ആര്‍മേച്ചറിന്റെ ചെമ്പുകമ്പികള്‍ പാകുന്നത്‌. കാന്തബലരേഖകളുടെ പരിപഥം പൂര്‍ത്തിയാകുവാന്‍ ഉരുക്കിന്റെ സിലിണ്ടര്‍ സഹായിക്കുന്നു. ഉരുക്കിന്റെ സിലിണ്ടറിനെ ആര്‍മേച്ചര്‍ കോര്‍ (Armature core) എന്നാണ്‌ പറയുക. ആര്‍മേച്ചറിലെ ചുറ്റുകളെയും കോറിനെയും ചേര്‍ത്ത്‌ സ്റ്റേറ്റര്‍ (Stator) എന്നു വിളിക്കുന്നു.

ജനിത്രത്തിന്റെ റോട്ടര്‍ കറക്കുവാന്‍ ഉപയോഗിക്കുന്ന യന്ത്രത്തെ പ്രംമൂവര്‍ (Prime mover) എന്നു പറയുന്നു. ഇതിനുവേണ്ടി ഡീസല്‍എന്‍ജിന്‍, ജലചക്രം, ആവിടര്‍ബൈന്‍ എന്നിവ പ്രയോജനപ്പെടുത്തുന്നു. പ്രംമൂവറിന്‌ ഏറ്റവും യോജിച്ച ഭ്രമണവേഗത്തിലാണ്‌ റോട്ടറിനെ തിരിക്കുന്നത്‌. പ്രസ്‌തുത വേഗത്തില്‍ 50 ഹെര്‍ട്‌സുള്ള വൈദ്യുതി ഉത്‌പാദിപ്പിക്കത്തക്കവച്ചം റോട്ടറിലെ ധ്രുവങ്ങളുടെ എച്ചം നേരത്തെ ഡിസൈന്‍ ചെയ്‌തിരിക്കണം. ഒരു മിനിറ്റില്‍ 1,500 തവണ കറങ്ങുന്ന റോട്ടറില്‍ 4 ധ്രുവങ്ങള്‍ ഉണ്ടായിരിക്കണം. 1,000 ക. പ്ര. മി (കറക്കം പ്രതിമിനിറ്റ്‌: ഞ. ജ. ങ.) വരെയുള്ള വേഗത്തിന്‌ ജലചക്രങ്ങളും, 1,500 ക. പ്ര. മി., 3,000 ക. പ്ര. മി. എന്നീ വേഗങ്ങള്‍ക്ക്‌ ആവിടര്‍ബൈനും കൂടുതല്‍ ക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു.

ആര്‍മേച്ചര്‍ചുരുള്‍ (Armature winding). ചിത്രം 1-ല്‍ കമ്പികള്‍ 'മ' യും 'യ' യും ചേര്‍ന്ന ഒരു ചുറ്റിന്റെ ഛിന്നതലം കാണിച്ചിരിക്കുന്നു. ഈ ചുറ്റ്‌ turn) വൃത്തപരിധിയുടെ നാലിലൊന്ന്‌ വ്യാപിച്ചിരിക്കുന്നു. 'മ' ഉത്തരധ്രുവത്തിന്റെ നടുവിന്‌ എതിരേ ആയിരിക്കുമ്പോള്‍ 'യ' ദക്ഷിണധ്രുവത്തിന്റെ നടുവിന്‌ എതിരേ ആയിരിക്കണം. ഒരു ചുറ്റിന്റെ വ്യാപ്‌തി അടുത്തടുത്തുള്ള ധ്രുവമധ്യമങ്ങള്‍ തമ്മിലുള്ള അകലത്തിന്‌ ഏകദേശം തുല്യമായിരിക്കണം. (ചുറ്റിന്റെ വ്യാപ്‌തി 180 വൈദ്യുത ഡിഗ്രിയായിരിക്കണം). സാധാരണയായി ഈ അകലത്തില്‍നിന്നും വ്യാപ്‌തിയെ അല്‌പം കുറവാക്കുക പതിവാണ്‌. ഒരു ത്രീഫേസ്‌ ചുറ്റിന്റെ നിവര്‍ത്തുവച്ച (developed) വ്യവസ്ഥാചിത്രമാണ്‌ ചിത്രം 2-ല്‍ കാണിച്ചിട്ടുള്ളത്‌. നാലു ധ്രുവങ്ങളുള്ള ജനിത്രത്തിനുവേണ്ടിയുള്ളതാണ്‌ ഈ ചുറ്റ്‌. ഈ ആര്‍മേച്ചറിന്‌ ആകെ പന്ത്രണ്ടു പൊഴികളാണുള്ളത്‌. അനേകം ചുറ്റുകളുള്ള ഒരു ചുരുളിന്റെ (coil) മേല്‍പാര്‍ശ്വവും മറ്റൊരു ചുരുളിന്റെ കീഴ്‌പാര്‍ശ്വവും ഓരോ പൊഴിയിലും വച്ചിരിക്കുന്നു. ചുരുള്‍വ്യാപ്‌തി (coil span) 180 വൈദ്യുതഡിഗ്രിയുണ്ട്‌. ഒന്നാം പൊഴിയില്‍ മുകളില്‍ കിടക്കുന്ന ചുരുള്‍പാര്‍ശ്വവും (coil side), നാലാം പൊഴിയില്‍ അടിയില്‍കിടക്കുന്ന ചുരുള്‍ പാര്‍ശ്വവും ചേര്‍ന്ന്‌ "1-4' എന്ന സംജ്ഞയുള്ള ചുരുള്‍ ഉണ്ടാകുന്നു. അ1, അ2 എന്നീ അഗ്രങ്ങളുള്ള ഒന്നാംഫേസും, ആ1, ആ2 എന്നീ അഗ്രങ്ങളുള്ള രണ്ടാംഫേസും ഇ1, ഇ2 എന്നീ അഗ്രങ്ങളുള്ള മൂന്നാം ഫേസും 120 വൈദ്യുതഡിഗ്രി അകലത്തിലാണ്‌ തുടങ്ങുന്നതും അവസാനിക്കുന്നതും. അ1, ആ1, ഇ1 എന്നീ അഗ്രങ്ങള്‍ വൈദ്യുതി പുറത്തേക്കു കൊണ്ടുവരാന്‍ പ്രയോജനപ്പെടുന്നു. അ2, ആ2, ഇ2 എന്നീ അഗ്രങ്ങള്‍ യോജിപ്പിച്ച്‌ നക്ഷത്രബിന്ദു ഉണ്ടാക്കുന്നു. ജനിത്രത്തിന്റെ വോള്‍ട്ടതയ്‌ക്ക്‌ അനുസരിച്ച്‌ കമ്പികളെല്ലാം ഇന്‍സുലേറ്റുചെയ്‌തിരിക്കണം. മണ്ഡലം (Field). മണ്ഡലത്തിലെ ചുറ്റിനെക്കുറിച്ച്‌ ആദ്യം പറഞ്ഞിട്ടുണ്ട്‌. പക്ഷേ, 1,500 ക. പ്ര.മീ, 3,000 ക. പ്ര. മി. എന്നീ ഉന്നതവേഗങ്ങളില്‍ തിരിയേണ്ട റോട്ടറുകളില്‍ വികേന്ദ്രബലം കൂടിയിട്ട്‌ റോട്ടറിന്റെ ഭാഗങ്ങള്‍ ഇളകിത്തെറിച്ച്‌ പോകാതിരിക്കാന്‍ താഴെപ്പറയുന്ന നിര്‍മാണരീതി സ്വീകരിച്ചിരിക്കുന്നു.

(i) റോട്ടറിന്റെ വ്യാസം 150 സെ. മീ.-ല്‍ കവിയാതിരിക്കുക. (ii) ധ്രുവങ്ങള്‍ ഉന്തിനില്‌ക്കാതെ (Non-salient), ധ്രുവമുഖങ്ങള്‍ മാത്രം റോട്ടറില്‍ ഉണ്ടാകത്തക്കവച്ചം, മണ്ഡലചുറ്റുകള്‍ റോട്ടറിലെ പൊഴികളില്‍ പരത്തിപ്പാകുക. (iii) മണ്ഡലച്ചുറ്റലുകള്‍ ഉരുക്കു വളയങ്ങള്‍കൊണ്ട്‌ റോട്ടറില്‍ ബലമായി ബന്ധിക്കുക. ഇത്തരം റോട്ടറുകളെ സിലിണ്ട്രിക്കല്‍ റോട്ടര്‍ എന്നുവിളിക്കുന്നു. ഇവയെ ആവിടര്‍ബൈന്‍ ഉപയോഗിച്ചു കറക്കുന്നതുകൊണ്ട്‌ ടര്‍ബോ-റോട്ടര്‍ എന്നും പറയാറുണ്ട്‌; വേഗം കുറഞ്ഞ റോട്ടറുകളെ ഉന്തിയധ്രുവങ്ങളുള്ള (Salient pole)റോട്ടര്‍ എന്നും. വോള്‍ട്ടത. സൈന്‍വക്രത്തിന്റെ (Sine curve) മാതൃകയില്‍ ആയിരിക്കണം ജനിത്രത്തില്‍ ഉത്‌പാദിതമാകുന്ന പ്രത്യാവര്‍ത്തിവോള്‍ട്ടതയുടെ വ്യതിയാനങ്ങള്‍. അത്തരം വോള്‍ട്ടത ലഭിക്കുവാന്‍ ധ്രുവമുഖങ്ങളിലുള്ള കാന്തഫ്‌ളക്‌സിന്റെ (Magnetic flux) വിതരണവും "സൈന്‍' രൂപത്തിലായിരിക്കണം. ധ്രുവമുഖത്തിന്റെ വക്രതയും മണ്ഡലച്ചുറ്റിന്റെ വിതരണവും ക്രമപ്പെടുത്തിയാണ്‌ ഇത്‌ പ്രധാനമായും സാധിക്കുന്നത്‌. ഒരു ത്രീഫേസ്‌ ജനിത്രത്തിലെ ഓരോ ഫേസിലും ഉണ്ടാകുന്ന വോള്‍ട്ടതയുടെ വര്‍ഗമാധ്യമൂലം

ഋ = 4.44 ള ഠ ഗ എന്ന സമവാക്യത്തില്‍നിന്നും ലഭിക്കും. ഇതില്‍, ഋ = ഫേസ്‌ വോള്‍ട്ടതയുടെ വര്‍ഗമാധ്യമൂലം (Root mean square) = ഒരു ധ്രുവത്തില്‍നിന്നും വഴിയുന്ന ആകെ കാന്തഫ്‌ളക്‌സ്‌. ഇതിന്റെ ഏകകം "വെബര്‍' ആണ്‌. ള = വൈദ്യുതിയുടെ ആവൃത്തി; ഏകകം ഹെര്‍ട്‌സ്‌: ഇത്‌ ജനിത്രത്തിന്റെ ഭ്രമണവേഗത്തിന്‌ ആനുപാതികമാണ്‌. ഠ = ഒരു ഫേസിലുള്ള ചുറ്റുകളുടെ ആകെ എച്ചം ഗ = ചുറ്റല്‍ ഘടകം. ഇത്‌ ചുരുള്‍വ്യാപ്‌തി, പൊഴികളുടെ വിതരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ മൂല്യം സാധാരണ 0.95 ആണ്‌. ത്രീഫേസ്‌ ജനിത്രങ്ങളുടെ മൂന്ന്‌ അഗ്രങ്ങളില്‍ ഏതെങ്കിലും രണ്ട്‌ അഗ്രങ്ങള്‍ തമ്മിലുള്ള വോള്‍ട്ടതയെ ലൈന്‍വോള്‍ട്ടത എന്നു വിളിക്കുന്നു. ഇത്‌ ഫേസ്‌ വോള്‍ട്ടതയുടെഇരട്ടിയാണ്‌. വലിയ ജനിത്രങ്ങളില്‍ ജനിപ്പിക്കുന്ന ലൈന്‍വോള്‍ട്ടത 11,000 വോള്‍ട്ട്‌, 33,000 വോള്‍ട്ട്‌ എന്നീ തോതിലാണ്‌. നിയന്ത്രണം (Regulation). വൈദ്യുതഭാരത്തിന്റെ അളവിലും സ്വഭാവത്തിലുംവരുന്ന മാറ്റമനുസരിച്ച്‌ ജനിത്രത്തിന്റെ അഗ്രങ്ങളിലെ വോള്‍ട്ടതയ്‌ക്കുവരുന്ന മാറ്റത്തിനെയാണ്‌ നിയന്ത്രണം എന്നു പറയുന്നത്‌. പ്രഖ്യാപിത വോള്‍ട്ടതയില്‍, പ്രഖ്യാപിതശക്തിഘടകത്തിലുള്ള ഒരു പൂര്‍ണഭാരം ജനിത്രത്തില്‍നിന്ന്‌ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍, ഭാരത്തിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്‌താല്‍, ജനിത്രത്തിന്റെ അഗ്രങ്ങളിലെ വോള്‍ട്ടതയില്‍ വരുന്ന വര്‍ധനയാണ്‌ പൂര്‍ണഭാരനിയന്ത്രണം. ഈ വര്‍ധനയെ പ്രഖ്യാപിതവോള്‍ട്ടതയുടെ ശതമാനമായോ, ഭിന്നമായോ പ്രകടിപ്പിക്കാം. ആര്‍മേച്ചര്‍ കറന്റിന്റെ ശക്തിഘടകമനുസരിച്ചു കാന്തഫ്‌ളക്‌സില്‍ വരുന്ന ഏറ്റക്കുറച്ചില്‍, ആര്‍മേച്ചറിന്റെ ലംബരോധം (reactance), അതിന്റെ പ്രതിരോധം (resistance) എന്നിവയാണ്‌ വോള്‍ട്ടതയ്‌ക്കുവരുന്ന മാറ്റത്തിനു പ്രധാനകാരണം. പ്രസ്‌തുത കാരണങ്ങളുടെ സംയുക്തഫലത്തെ സിങ്ക്രാണനകര്‍ണരോധം (Synchronous impedance) കൊണ്ടുള്ള വോള്‍ട്ടതാപാതം (voltage drop) എന്നു പറയുന്നു. മാറുന്ന ഭാരങ്ങള്‍ക്കനുസരിച്ച്‌ വോള്‍ട്ടത സ്ഥിരമായി നിര്‍ത്തുവാന്‍ ധ്രുവങ്ങളുടെ കാന്തഫ്‌ളക്‌സ്‌ മാറ്റിക്കൊണ്ടിരിക്കണം. അതിന്‌, മണ്ഡലചുറ്റിലൂടെ ഒഴുകുന്ന നേര്‍കറന്റിന്റെ മൂല്യം ക്രമപ്പെടുത്തിക്കൊണ്ടിരിക്കണം. ഭാരം മാറുന്നതിനനുസരിച്ച്‌ ഈ പ്രവൃത്തി സ്വയം ചെയ്യുന്ന ഉപകരണങ്ങളെ വോള്‍ട്ടതാസ്വയം-നിയന്ത്രകങ്ങള്‍ (Automatic voltage regulators)എന്നു വിളിക്കുന്നു.

ശീതീകരണം (Cooling). വൈദ്യുതി പ്രവഹിക്കുമ്പോള്‍ ആര്‍മേച്ചറും മണ്ഡലവും ചൂടാകുന്നു. ചൂടേറിയാല്‍ കമ്പികളെ പൊതിഞ്ഞിരിക്കുന്ന ഇന്‍സുലേഷന്‌ കേടുവരും. അതുകൊണ്ട്‌ ജനിത്രങ്ങള്‍ തണുപ്പിച്ചു കൊണ്ടിരിക്കണം. ജനിത്രങ്ങളുടെ അകത്ത്‌ നെടുകെയും കുറുകെയുമുള്ള നാളങ്ങളില്‍ക്കൂടി (duct) തേണുത്തവായു അടിച്ചുകയറ്റിയാണ്‌ ഇതു സാധിക്കുന്നത്‌. വലിയ ജനിത്രങ്ങളില്‍, പ്രത്യേകിച്ച്‌ ഉന്നതവേഗതയുള്ളവകളില്‍, വായുവിനുപകരം ഹ്രഡജന്‍ ഉപയോഗിക്കാറുണ്ട്‌. ഹൈഡ്രജന്‌ താപവഹനശക്തി കൂടുമെന്നതിനു പുറമേ, സാന്ദ്രത കുറവായതിനാല്‍ ഘര്‍ഷണവും കുറഞ്ഞിരിക്കും. ഹൈഡ്രജന്‍-ചംക്രമണത്തിന്റെ സംവിധാനമെല്ലാം വായുനിബദ്ധമായി സീല്‍ ചെയ്‌തിരിക്കണം. കമ്പിയുടെയും അതിനെ പൊതിഞ്ഞിരിക്കുന്ന ഇന്‍സുലേഷന്റെയും ഇടയ്‌ക്കുകൂടി ഹൈഡ്രജനെ കടത്തിവിടുന്ന സമ്പ്രദായത്തിന്‌ ശീതീകരണക്ഷമത വളരെ കൂടുതലാണ്‌.

മറ്റുപ്രശ്‌നങ്ങള്‍. ആധുനിക ജനിത്രങ്ങളുടെ നിര്‍ഗമശക്തി (output) നേൂറുകണക്കിനു മെഗാവാട്ടുകളാണ്‌ (1 മെഗാവാട്ട്‌ = 1 ലക്ഷം വാട്ട്‌). 150 മെഗാവാട്ട്‌ ശക്തിയുള്ള ജനിത്രങ്ങള്‍ ഇന്നു ഭാരതത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്‌: ഒരു വൈദ്യുതിവിതരണ സംവിധാനത്തില്‍ അനേകം ജനിത്രങ്ങള്‍ സമാന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. സിങ്ക്രാസ്‌കോപ്പ്‌ (Synchroscope) എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ്‌ ജനിത്രങ്ങളെ സമാന്തരമായി യോജിപ്പിക്കുന്നത്‌. ഈ പ്രവൃത്തിക്ക്‌ സിങ്ക്രാണൈസ്‌ ചെയ്യല്‍ (Synchronisation) എന്നാണ്‌ പേര്‍. ഓരോ ആള്‍ട്ടര്‍നേറ്ററും അതാതിന്റെ സിങ്ക്രാണന വേഗത്തില്‍നിന്നും (Synchronisation) വ്യതിചലിക്കാതെ സ്ഥിരതയോടെ ഓടണം. പെട്ടെന്ന്‌ ഓണ്‍ ചെയ്യുകയും ഓഫ്‌ ചെയ്യുകയും ചെയ്യപ്പെടുന്ന വന്‍ഭാരങ്ങള്‍കൊണ്ട്‌ ജനിത്രങ്ങളുടെ വേഗത്തിന്‌ താത്‌കാലികമായ വ്യതിയാനംവരാം. വേഗവ്യതിയാനം ഒരതിര്‍ത്തികടന്നാല്‍ ജനിത്രത്തിനു താങ്ങാവുന്നതിലും കൂടുതല്‍ ശക്തിനിര്‍ഗമം സംഭവിക്കുകയും, ജനിത്രം അതിന്റെ രക്ഷോപാധികള്‍ പ്രയോജനപ്പെടുത്തി സ്വയം നിന്നുപോവുകയും ചെയ്യും. ജനിത്രത്തിന്റെ സ്ഥിരതാപ്രശ്‌നത്തില്‍ (Stability problem) പ്രംമൂവറിന്റെ വേഗം നിയന്ത്രിക്കുന്ന ഗവര്‍ണറിന്റെ സ്വഭാവങ്ങള്‍ ശരിയായി കണക്കിലെടുക്കേണ്ടതുണ്ട്‌. പ്രരക ആള്‍ട്ടര്‍നേറ്റര്‍ (Inductor Alternator). ഇത്തരം ആള്‍ട്ടര്‍നേറ്ററില്‍, ആര്‍മേച്ചര്‍ച്ചുേറ്റാ മണ്ഡലച്ചുേറ്റാ ചലിക്കുന്നില്ല. രണ്ടും സ്റ്റേറ്ററിലെ പൊഴികളില്‍ത്തന്നെയാണ്‌ ചുറ്റിയിട്ടുള്ളത്‌. ആര്‍മേച്ചറില്‍ ബന്ധിക്കുന്ന കാന്തഫ്‌ളക്‌സിന്‌ മാറ്റമുണ്ടാക്കുന്നത്‌ കാന്തപരിപഥത്തിന്റെ റിലക്‌ടന്‍സ്‌ (Reluctance) മാറ്റിയിട്ടാണ്‌. ഈ ആവശ്യത്തിനായി, തിരിയുന്ന റോട്ടറില്‍ അനേകം പല്ലുകള്‍ ഉന്തിനില്‌ക്കുന്നു. ഈ പല്ലുകള്‍ ആര്‍മേച്ചറിലെ കമ്പികളെ കടന്നുപോകുമ്പോള്‍, അതില്‍ വിദ്യുത്‌ചാലകബലം സംജാതമാകുന്നു. താരതമ്യേന ഉന്നത ആവൃത്തിയുള്ള പ്രത്യാവര്‍ത്തിധാര ചെറിയതോതില്‍ ഉത്‌പാദിപ്പിക്കാനാണ്‌ ഇത്തരം ജനിത്രങ്ങള്‍ ഉപയോഗിക്കുന്നത്‌.

പ്രേരക ജനറേറ്റര്‍ (Induction Generator). ഇത്തരം ജനിത്രങ്ങളുടെ വേഗം സ്ഥിരമല്ലാത്തതുകൊണ്ട്‌ ഇവയെ അസിങ്ക്രാണന (Asynchronous) ജെനിത്രങ്ങള്‍ എന്നും വിളിക്കാറുണ്ട്‌. മെയിന്‍സിലേക്കു ബന്ധിപ്പിച്ച പ്രരകമോട്ടോറിനെ അതിന്റെ സിങ്ക്രാണനവേഗത്തിലും കൂടിയവേഗത്തില്‍ ഒരു പ്രംമൂവര്‍കൊണ്ട്‌ ഓടിച്ചാല്‍ അത്‌ പ്രരകജനിത്രം ആയിത്തീരും. അതിന്‌ നല്‌കുവാന്‍കഴിയുന്ന വൈദ്യുതശക്തി അതിന്റെ വേഗത്തെ ആശ്രയിച്ചാണ്‌ നില്‌ക്കുന്നത്‌. വേഗംകുറഞ്ഞാല്‍ മോട്ടോറായിട്ട്‌ ഓടുകയും ചെയ്യും. ഇത്തരം ജനിത്രത്തിന്റെ ശക്തിഘടകം (Power factor) കുറവായിരിക്കും. മുന്‍ഗാമിയായ (leading) കറണ്ട്‌ പുറപ്പെടുവിക്കാനേ ഇതിനു കഴിയുകയുള്ളൂ. കൂടാതെ ഇതിന്റെ കാന്തീകരണധാര (Magnetising current) മേറ്റ്‌ ആള്‍ട്ടര്‍നേറ്ററുകളില്‍നിന്നും ലഭിക്കയുംവേണം. ഇങ്ങനെ എടുക്കുന്ന കാന്തീകരണധാരയുടെ ആവൃത്തിയായിരിക്കും പ്രരകജനിത്രത്തില്‍നിന്നും പുറപ്പെടുന്ന വൈദ്യുതിയുടെയും ആവൃത്തി. ഇക്കാരണങ്ങളാല്‍ വലിയതോതില്‍ ഇത്തരം ജനിത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഇവയുടെ മെച്ചങ്ങള്‍, മണ്ഡലച്ചുറ്റിനു നേര്‍വൈദ്യുതി വേണ്ട എന്നുള്ളതും സ്ഥിരതാപ്രശ്‌നങ്ങള്‍ (Stability problems) ഇല്ല എന്നുള്ളതുമാണ്‌. (പ്രാഫ. എം.എസ്‌. അബ്‌ദുല്‍ഖാദര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍