This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവേമറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവേമറിയ

Ave Maria

റോമന്‍കത്തോലിക്കർക്കിടയിൽ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു ഭക്തിഗാനം. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പുനല്‌കുവാന്‍ ഗബ്രിയേൽ മാലാഖ കന്യകാമറിയത്തിന്റെ സമീപത്തെത്തുമ്പോള്‍ ആദ്യമായി പറയുന്ന സ്‌തുതിവചനത്തിന്റെ ലത്തീന്‍ പരിഭാഷയിലുള്ള ആദ്യത്തെ രണ്ട്‌ പദങ്ങളാണ്‌ ആവേ മറിയ. ഇംഗ്ലിഷിൽ ഹേയ്‌ൽ മേരി (Hail Mary) എന്നും മലയാളത്തിൽ മറിയമേ നിനക്ക്‌ സമാധാനം എന്നും പറയാം. "നന്മനിറഞ്ഞ മറിയമേ നിനക്കു സമാധാനം; കർത്താവു നിന്നോടുകൂടെ; (വി. ലൂക്കോ. 1:28) എന്ന ആശംസയെ അടിസ്ഥാനമാക്കി പാപികളായ മനുഷ്യവർഗത്തിന്റെ രക്ഷയ്‌ക്കായി പുത്രനായ ക്രിസ്‌തുവിനോട്‌ മധ്യസ്ഥ പ്രാർഥന നടത്തുവാനുള്ള അപേക്ഷയാണ്‌ ഈ ഭക്തിഗാനത്തിന്റെ ഉള്ളടക്കം. ലിസ്‌സെറ്റ്‌, ഷൂബർട്ട്‌, ഗൗണോഡ്‌ എന്നീ സംഗീതജ്ഞന്മാർ ഈ ഭക്തിഗാനം സ്വരപ്പെടുത്തിയിട്ടുണ്ട്‌.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B5%E0%B5%87%E0%B4%AE%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍