This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസഞ്‌ജനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസഞ്‌ജനം

Adhesion

ഭൗതികപദാർഥങ്ങളുടെ പ്രതലങ്ങളെ നല്ലവച്ചം ചേർത്തു വച്ചാൽ അവ തമ്മിൽ ആ സന്ധിയിൽ സുദൃഢമായ ഒരു സംയോജനം ഉണ്ടായിത്തീരും. രണ്ട്‌ പ്രതലങ്ങളും പരസ്‌പരം അടുക്കാനുള്ള സ്ഥാനികബലം ഏറ്റവും കുറവായിരിക്കുമ്പോഴാണ്‌ ഈ ഗുണവിശേഷം ഉണ്ടാകുന്നത്‌. വൈദ്യുതിബലംതന്നെ ആണ്‌ ഇതിനു കാരണം. ആസഞ്‌ജനംകൊണ്ട്‌ ബന്ധപ്പെട്ടിരിക്കുന്ന പദാർഥങ്ങളെ വേർപ്പെടുത്താന്‍ ബലം ഉപയോഗിക്കേണ്ടിവരും. ആസഞ്‌ജനബലം എന്ന ശക്തിക്കെതിരായിട്ടാണ്‌ ഈ ബാഹ്യശക്തി ഉപയോഗിക്കേണ്ടിവരുന്നത്‌. രണ്ട്‌ ദ്രാവകങ്ങള്‍ തമ്മിൽ ആണെങ്കിൽ, ആസഞ്‌ജനബലം അവയുടെ പ്രതലസ്വഭാവത്തെയും പ്രതലവലിവിനെയും ആശ്രയിച്ചിരിക്കുന്നു; ദ്രാവകവും ഖരപദാർഥവും തമ്മിലാണെങ്കിൽ പ്രതലത്തിൽനിന്നു വിമുക്തമാകുന്ന ഊർജത്തെയും തമ്മിൽചേർന്ന്‌ സന്തുലിതാവസ്ഥ നിലനിർത്താനുള്ള സ്‌പർശനകോണത്തെയും(contact angle) ആശ്രയിച്ചിരിക്കും. നോ: അധിശോഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍