This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റർ, നാന്‍സി വിച്ചർ (1879 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്റ്റര്‍, നാന്‍സി വിച്ചര്‍ (1879 - 1964)

ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ആദ്യത്തെ വനിതാംഗം. വെര്‍ജീനിയയിലെ (യു.എസ്‌.) ഡാന്‍വിലില്‍ സി.ഡി. ലാങ്‌ഹോണിന്റെ പുത്രിയായി 1879 മേയ്‌ 19-ന്‌ ജനിച്ചു. 1897-ല്‍ റോബര്‍ട്ട്‌ ഗൗള്‍ഡ്‌ ഷായെ വിവാഹം ചെയ്‌ത നാന്‍സി 1903-ല്‍ ആ ദാമ്പത്യം ഉപേക്ഷിച്ചു. 1906-ല്‍ അവര്‍ വാല്‍ഡോര്‍ഫ്‌ ആസ്റ്ററെ (1879-1952) വിവാഹം കഴിച്ചു. 1919-ല്‍ ഭര്‍ത്താവിന്‌ പ്രഭു (Vis-count) സ്ഥോനം കിട്ടി, പ്രഭുസഭയിലംഗമായി; നാന്‍സി പ്ലിമത്തിലെ സട്ടണ്‍ നിയോജകമണ്ഡലത്തില്‍നിന്ന്‌ യാഥാസ്ഥിതികകക്ഷി അംഗമായി കോമണ്‍സിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു (1919). 1945 വരെ അവര്‍ അതേ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റംഗമായി സേവനം ചെയ്‌തു. കുട്ടികളുടെയും സ്‌ത്രീകളുടെയും അവശതകള്‍ പരിഹരിക്കാന്‍ അവര്‍ അക്ഷീണയത്‌നം നടത്തി. സോഷ്യലിസ്റ്റ്‌ സിദ്ധാന്തങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. ബ്രിട്ടീഷ്‌ പൊതുജീവിതത്തില്‍ നിസ്‌തുലവ്യക്തിത്വം പുലര്‍ത്തിയിരുന്ന ഈ മഹതിയുടെ മൈ റ്റൂ കണ്‍ട്രീസ്‌ (My Two Countries) 1923-െല്‍ പ്രസിദ്ധീകൃതമായി. 1937-ല്‍ അവര്‍ക്ക്‌ ഔദ്യോഗികബഹുമതി ലഭിച്ചു. 1964 മേയ്‌ 2-ന്‌ നാന്‍സി ആസ്റ്റര്‍ ലിങ്കണ്‍ഷയറിലെ ഗ്രിംസ്‌തോര്‍പ്പ്‌ കൊട്ടാരത്തില്‍വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍