This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌ക്വിത്ത്‌, ഹെർബർട്ട്‌ ഹെന്‌റി (1852 -1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌ക്വിത്ത്‌, ഹെര്‍ബര്‍ട്ട്‌ ഹെന്‌റി (1852 -1928)

Asquith, Herbert Henry

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍, യോര്‍ക്ക്‌ഷയറില്‍ മോര്‍ലിയിലെ ഒരു തുണിമില്‍ ഉടമയായ ജോസഫ്‌ഡിക്‌സന്‍ ആസ്‌ക്വിത്തിന്റെ പുത്രനായി 1852 സെപ്‌. 12-ന്‌ ജനിച്ചു. പിതാവ്‌ നേരത്തേ അന്തരിച്ചതിനാല്‍ ഒരു മാതുലന്റെ സംരക്ഷണയിലാണ്‌ അദ്ദേഹം വളര്‍ന്നത്‌. ലണ്ടനില്‍ ആദ്യകാലവിദ്യാഭ്യാസം നടത്തിയശേഷം ഓക്‌സ്‌ഫഡില്‍ ചേര്‍ന്നു. അവിടത്തെ യൂണിയന്‍ പ്രസിഡന്റും കോളജിലെ ഫെലോയും ആയിരുന്നു. അഭിഭാഷകനായി ജീവിതമാരംഭിച്ച ഇദ്ദേഹം 1886-ല്‍ ഈസ്റ്റ്‌ ഫൈഫില്‍ (East Fife) നിന്നും പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1892-ല്‍ ഗ്ലാഡ്‌സ്റ്റന്റെ (1809-98) മന്ത്രിസഭയില്‍ ആസ്‌ക്വിത്ത്‌ ഹോം സെക്രട്ടറിയായി നിയമിതനായി. ആദ്യമായി വനിതകളെ ഇന്‍സ്‌പെക്‌ടര്‍മാരായി നിയമിച്ചത്‌ ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഫാക്‌റ്ററി നിയമപരിഷ്‌കാരവും എപ്ലോയീസ്‌ ലയബിലിറ്റി ബില്ലിന്റെയും (Employees Liability Bill) ഫാക്‌റ്ററി ബില്ലിന്റെയും അവതരണവും മറ്റും ആസ്‌ക്വിത്തിന്‌ ജനസമ്മതി നേടിക്കൊടുത്തു. 1895-ല്‍ ലോര്‍ഡ്‌ റോസ്‌ബറി, ക്യാംബെല്‍ ബാനര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലേബര്‍കക്ഷി രണ്ട്‌ ഗ്രൂപ്പുകളായി പിരിഞ്ഞപ്പോള്‍ റോസ്‌ബറിഗ്രൂപ്പിന്റെ ഉപാധ്യക്ഷനായിരുന്നു ആസ്‌ക്വിത്ത്‌. താരിപ്പ്‌ പരിഷ്‌കാര പ്രശ്‌നം പൊന്തിവന്നതിനെത്തുടര്‍ന്ന്‌ ഈ കക്ഷികള്‍ ഒന്നിച്ചുചേര്‍ന്നു. 1905-ല്‍ ക്യാംബെല്‍ ബാനര്‍മാന്‍ (1836-1908) ഒരു മന്ത്രിസഭ രൂപവത്‌കരിച്ചപ്പോള്‍ ധനകാര്യമന്ത്രിയായിത്തീര്‍ന്ന ആസ്‌ക്വിത്ത്‌ വാര്‍ധക്യകാല പെന്‍ഷന്‍ സമ്പ്രദായം ആദ്യമായി ആവിഷ്‌കരിച്ചു. 1908 ഏ.-ല്‍ ബാനര്‍മാന്‍ അനാരോഗ്യംമൂലം പ്രധാനമന്ത്രിപദം രാജിവച്ചപ്പോള്‍ ഇദ്ദേഹം ആ പദവി ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ദുര്‍ഘടംപിടിച്ച കാലഘട്ടത്തിലായിരുന്നു അത്‌. സ്‌ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള സമരം ഇംഗ്ലണ്ടില്‍ ആരംഭിച്ചതും യൂറോപ്പില്‍ ജര്‍മന്‍ നാവികപ്പട ശക്തിപ്പെട്ടുവന്നതും ഈ കാലഘട്ടത്തിലായിരുന്നു. പ്രഭുസഭാപ്രശ്‌നം, ഐറിഷ്‌ പ്രശ്‌നം എന്നിങ്ങനെ വേറെയും ചില പ്രധാന പ്രശ്‌നങ്ങളുണ്ടായി. എല്ലാം ഇദ്ദേഹം സമര്‍ഥമായി കൈകാര്യം ചെയ്‌തു. പ്രഭുസഭയുടെ വീറ്റോ അധികാരം എടുത്തുകളയുന്നതില്‍ ഇദ്ദേഹം നേടിയ വിജയം പ്രശസ്‌തമായിരുന്നു.

ഒന്നാം ലോകയുദ്ധാരംഭത്തില്‍ തന്റെ മന്ത്രിസഭയില്‍ അഴിച്ചുപണിയൊന്നും ആസ്‌ക്വിത്ത്‌ നടത്തിയില്ല; എങ്കിലും പൂര്‍ണമായ വിജയത്തിനുവേണ്ടി പ്രതിപക്ഷനേതാക്കന്മാരെ ഉള്‍പ്പെടുത്തി 1916-ല്‍ ഒരു കൂട്ടുകക്ഷിമന്ത്രിസഭയുണ്ടാക്കി. ഡി.-ല്‍ ആസ്‌ക്വിത്ത്‌ പ്രധാനമന്ത്രി പദം ഒഴിഞ്ഞു; പകരം ലോയിഡ്‌ ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയൊരു കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കി. 1924-ല്‍ ആസ്‌ക്വിത്തിന്‌ പ്രഭുസ്ഥാനം നല്‌കി. തുടര്‍ന്ന്‌ പ്രിവികൗണ്‍സിലിലെ ജുഡീഷ്യല്‍ കമ്മിറ്റി, റോയല്‍സൊസൈറ്റി എന്നിവയിലംഗമായി. 1928 ഫെ. 15-ന്‌ ആസ്‌ക്വിത്ത്‌ അന്തരിച്ചു. ഠവല ഏലിലശെ ീെള വേല ണമൃ (1923); എശള്യേ ഥലമൃ ീെള ആൃശശേവെ ജമൃഹശമാലി (1926); ങേലാീൃശല മെിറ ഞലളഹലരശേീി (1928) െഎന്നിവയാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍