This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌ഫാള്‍ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആസ്‌ഫാള്‍ട്‌

Asphalt

ഒരു പെട്രാളിയം ഉപോത്‌പന്നം; പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിലും ഇത്‌ ലഭ്യമാണ്‌. ആസ്‌ഫാള്‍ട്‌ കുഴമ്പുപരുവം മുതൽ ഖരരൂപം വരെ പല തരത്തിലും ഉണ്ട്‌. യു.എസ്സിൽ കേണ്‍, സാന്‍ലൂയി, ബാർബെറ എന്നിവിടങ്ങളിൽ താരതമ്യേന ശുദ്ധമായ ആസ്‌ഫാള്‍ട്‌ കണ്ടുവരുന്നു; കെന്റക്കി, ഒക്‌ലഹോമ എന്നീ സ്റ്റേറ്റുകളിൽനിന്നും ആസ്‌ഫാള്‍ട്‌ ലഭിക്കുന്നുണ്ട്‌. യു.എസ്സിനു പുറമേ ഫ്രാന്‍സ്‌, ഗ്രീസ്‌, ക്യൂബ, റഷ്യ മുതലായവയും ആസ്‌ഫാള്‍ട്‌ ഉറവയുള്ള രാജ്യങ്ങളായി അറിയപ്പെടുന്നുണ്ടെങ്കിലും വെനിസ്വെലയും ട്രിനിഡാഡുമാണ്‌ ഇത്‌ കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങള്‍. വെനിസ്വെലയിലെ ബെർമൂഡിസ്‌ തടാകത്തിനരികിൽ ഏകദേശം 2 മീ. കനത്തിൽ 405 ഹെക്‌ടർ വിസ്‌തീർണത്തിലും, ട്രിനിഡാഡിൽ 41 മീ. കനത്തിൽ 50 ഹെക്‌ടറോളം വിസ്‌തീർണത്തിലും ആസ്‌ഫാള്‍ട്‌ വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ട്രിനിഡാഡിൽമാത്രം ഒന്നരക്കോടി ടച്ചോളം ആസ്‌ഫാള്‍ട്ടുണ്ട്‌. സങ്കീർണങ്ങളായ ഹൈഡ്രാകാർബണുകളടങ്ങിയ ആസ്‌ഫാള്‍ട്‌ മണൽക്കല്ല്‌, ചുച്ചാമ്പുകല്ല്‌ എന്നിവയുമായി കലർന്ന്‌ കാണപ്പെടുന്നു. പ്രകൃതിദത്തമായ ആസ്‌ഫാള്‍ട്‌ പ്രധാനമായും റോഡുനിർമാണത്തിനാണുപയോഗിക്കുന്നത്‌. ഇത്‌ കറുത്തതും പശിമയുള്ളതുമാണ്‌. പെട്രാളിയം ഉപോത്‌പന്നമെന്ന നിലയ്‌ക്ക്‌ കിട്ടുന്ന ആസ്‌ഫാള്‍ട്‌ കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍, കനാലുകള്‍, ജലസംഭരണികള്‍ മുതലായ സംരചനകളിൽ സംയോജക (cementing) പദാർഥമായും ജലരോധക (water-proofing) പദാർഥമായും ആണ്‌ കൂടുതലും ഉപയോഗപ്പെടുത്തുന്നത്‌. യു.എസ്സിൽ മാത്രം പ്രതിവർഷം രണ്ടുകോടി ടണ്‍ ആസ്‌ഫാള്‍ട്‌ ഉപയോഗിക്കപ്പെടുന്നു; ഇതിൽ 90 ശ.മാ.-വും പെട്രാളിയം ഉപോത്‌പന്നമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍