This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹാബ്‌

Ahab

ബൈബിള്‍ പഴയനിയമത്തില്‍ പരാമൃഷ്‌ടനായിട്ടുള്ള യിസ്രായേല്‍ (ഇസ്രയേല്‍) രാജാവ്‌. ഇദ്ദേഹം ബി.സി. 875-853 കാലത്താണ്‌ യിസ്രായേലിനെ ഭരിച്ചിരുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ഏഴാമത്തെ യിസ്രായേല്‍ രാജാവും തന്റെ പിതാവുമായിരുന്ന ഒമ്‌റിയുടെ മരണശേഷം ആഹാബ്‌ ഭരണഭാരം ഏറ്റെടുത്തു. ഇവരുടെ ഭരണകാലത്ത്‌ യിസ്രായേല്‍ രാജ്യാന്തരബന്ധങ്ങളില്‍ ഗണ്യമായ പങ്ക്‌ വഹിച്ചിരുന്നു. ആഹാബ്‌ സിദോന്‍ രാജാവായിരുന്ന എത്‌ബാലുമായി സഖ്യം ഉറപ്പിക്കാന്‍ അദ്ദേഹത്തിന്റെ പുത്രി ഈസബേലിനെ വിവാഹം ചെയ്‌തു. (1 രാജാ: 16. 31). പിന്നീട്‌ യഹൂദരാജാവായിരുന്ന യോരാമിനെക്കൊണ്ട്‌ തന്റെ പുത്രിയെ വിവാഹം കഴിപ്പിച്ച്‌ ആ രാജാവുമായി സഖ്യംചെയ്‌തു (2 രാജാ: 8. 18).

സിറിയയുമായി ആഹാബിന്‌ പലതവണ യുദ്ധം ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌. സിറിയയിലെ രാജാവായ ബെന്‍ഹദദ്‌ ആദ്യം ആഹാബിനെ പരാജിതനാക്കിയെങ്കിലും തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ആഹാബ്‌ ബെന്‍ഹദദിനെ തോല്‌പിച്ച്‌ തടവിലാക്കുകയാണ്‌ ചെയ്‌തത്‌. അസ്സീറിയ സിറിയയെയും യിസ്രായേലിനെയും ആക്രമിക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ആഹാബ്‌ ബെന്‍ഹദദിനെ വിമോചിപ്പിച്ച്‌ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെട്ടു. ബി.സി. 854-ല്‍ കര്‍കറില്‍വച്ച്‌ അസ്സീറിയന്‍ രാജാവായ ശല്‍മനസരെ ഇവര്‍ തോല്‌പിച്ചു. അങ്ങനെ താത്‌കാലികമായി അസ്സീറിയയുടെ തെക്കുപടിഞ്ഞാറോട്ടുള്ള മുന്നേറ്റം തടയാന്‍ കഴിഞ്ഞു. ഇതുമൂലം, അസ്സീറിയയുമായി യിസ്രായേലിന്‌ പിന്നെയും ഏറ്റുമുട്ടേണ്ടിവന്നു,

യിസ്രായേലിന്റെ ദൈവം യഹോവ ആയിരുന്നെങ്കിലും ഈസേബല്‍ ബാല്‍ എന്ന ദേവനിലാണ്‌ വിശ്വാസമര്‍പ്പിച്ചിരുന്നത്‌. ഈസേബലിന്റെ പ്രരണമൂലം ആഹാബ്‌ ബാലിന്‌ ക്ഷേത്രങ്ങള്‍ നിര്‍മിച്ചുകൊടുത്തു. ഇതുമൂലം യഹോവാവിശ്വാസികള്‍ ഏലിയാവിന്റെ നേതൃത്വത്തിലും ബാല്‍വിശ്വാസികള്‍ ഈസേബലിന്റെ നേതൃത്വത്തിലും പരസ്‌പരം മത്സരിക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്‌തു. ഈ ആഭ്യന്തരസമരം യിസ്രായേലിന്റെ നാശത്തിന്‌ ഒരളവില്‍ വഴിതെളിച്ചതായും പറയപ്പെടുന്നു.

പില്‌ക്കാലത്ത്‌ സിറിയയുമായി ആഹാബ്‌ യുദ്ധം പ്രഖ്യാപിച്ചു. സ്വരാജ്യസംരക്ഷണാര്‍ഥം നടത്തിയ ഈ യുദ്ധത്തില്‍ ഇദ്ദേഹം മൃതിയടഞ്ഞു (1 രാജാ: 22. 31). ആഹാബിന്റെ പുത്രനായ അഹാസിയ തുടര്‍ന്ന്‌ സിംഹാസനാരോഹണം ചെയ്‌തു.

കള്ളപ്രവാചകനായ ഒരു ആഹാബിനെപ്പെറ്റിയും ബൈബിളില്‍ പരാമര്‍ശമുണ്ട്‌ (bnsc-aymhv 29.21).

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B9%E0%B4%BE%E0%B4%AC%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍