This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഗൊനോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർഗൊനോട്ട

Argonauta

ആര്‍ഗൊനോട്ട

ഒക്‌റ്റൊപ്പോഡ (Octopoda) ജന്തുഗോത്രത്തിലെ കക്കവര്‍ഗത്തില്‍(Mollusca)പ്പെട്ട ഒരു ജീനസ്‌; പേപ്പര്‍ നോട്ടിലസ്‌ (Paper nautilus)എന്നും ഇതിന്‌ പേരുണ്ട്‌. നീരാളികളെപ്പോലെ വൃത്താകൃതിയിലുള്ള ശരീരവും എട്ടു കൈകളും ഇവയ്‌ക്കുണ്ട്‌. പെണ്‍ ജീവികളുടെ ശരീരം നേര്‍ത്ത്‌ സുതാര്യമായ ഒരു ബാഹ്യ കവചത്താല്‍ (unilocular shell) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആണ്‍ജീവികളുടേതില്‍നിന്നു വ്യത്യസ്‌തമായി ഇവയുടെ പൃഷ്‌ഠീയ ഭാഗത്തെ കൈകള്‍ പരന്നു വിസ്‌തൃതമായിരിക്കുന്നു. പ്രായപൂര്‍ത്തിയാവുന്നതോടെ ഈ കൈയുടെ ഭാഗത്തുനിന്നും ഊറിവരുന്ന സ്രവത്തില്‍നിന്നാണ്‌ ശരീരകവചം രൂപമെടുക്കുന്നത്‌; മുട്ടകള്‍ സംരക്ഷിക്കുന്നതിനാണ്‌ ഈ കവചം. പ്രായമാകാത്ത ആര്‍ഗൊനോട്ടകളില്‍ ഈ പുറംതോട്‌ കാണാറില്ല. ദുര്‍ലഭമായിമാത്രം കാണാന്‍ കഴിയുന്ന ആണ്‍വര്‍ഗത്തിന്‌ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഈ ബാഹ്യകവചം ഉണ്ടാകുന്നില്ല. ആണ്‍ജീവികള്‍ വളരെ ചെറുതായിരിക്കും. അപൂര്‍വമായി മാത്രമേ ഇവയ്‌ക്ക്‌ 2.5 സെ.മീ.-ല്‍ കൂടുതല്‍ നീളം ഉണ്ടാകാറുള്ളു. എന്നാല്‍ പെണ്‍ജീവികള്‍ക്ക്‌ 10 സെ.മീ. വരെ നീളമുണ്ടാകാറുണ്ട്‌. ഒരു പ്രവേശി-അംഗം (intromittent organ) ആയി ഉപയോഗപ്പെടുത്താന്‍ തക്കവച്ചം വിശേഷവത്‌കൃതമായ ഒരു കൈ (hectocotylus) ആെണ്‍-ആര്‍ഗൊനോട്ടകളുടെ പ്രത്യേകതയാണ്‌. വര്‍ഗോത്‌പാദനസമയമാകുന്നതിനുമുമ്പ്‌ ഈ സവിശേഷ കൈ ആവരണം ചെയ്യുന്ന ഒരു വൃത്താകാര സഞ്ചി ഉണ്ടാകുന്നു. ദിവസങ്ങള്‍ക്കകം ഈ സഞ്ചി പൊട്ടുന്നതിനെത്തുടര്‍ന്ന്‌ അതിനുള്ളില്‍നിന്നും ദീര്‍ഘവും വിശേഷവത്‌കൃതവുമാക്കപ്പെട്ട കൈയ്‌ സ്വതന്ത്രമാവുന്നു. ജനാംഗരന്ധ്ര(genital opening)ത്തില്‍ നിന്നും ബീജാണുധരങ്ങള്‍ (spermatophores) ഈെ കൈകളില്‍ പറ്റിപ്പിടിക്കുകയും ഇണചേരല്‍ സമയത്ത്‌ കൈകള്‍ അങ്ങനെതന്നെ വേര്‍പെടുത്തി പെച്ചിന്റെ പ്രാവാര-ഗഹ്വര(mantle cavity)ത്തിനുള്ളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.

കക്കാവര്‍ഗ ജീവികള്‍, ജെല്ലി മസ്‌ത്യങ്ങള്‍, ക്രസിറ്റേഷ്യനുകള്‍ എന്നിവയാണ്‌ ആര്‍ഗൊനോട്ടുകളുടെ പ്രധാന ആഹാരം. ഉമിനീര്‍ഗ്രന്ഥിയില്‍ നിന്നുമുള്ള ഒരിനം വിഷം കുത്തിവച്ച്‌ ഇരയെ കൊല്ലാന്‍ ഇവയ്‌ക്കു കഴിയും. ചുറ്റുപാടിന്‌ അനുസരിച്ച്‌ നിറംമാറാനുള്ള കഴിവാണ്‌ ആര്‍ഗൊനോട്ടുകളുടെ പ്രത്യേകത. ആ. അര്‍ഗൊ (അ. argo), ആ. ബോട്ട്‌ഗെറി (അ. bottgeri), ആ. നോഡോസ (അ. nodosa) എന്നിവ ചില പ്രധാന സീഷിസുകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍