This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർജന്‍റ്റൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർജന്‍റ്റൈറ്റ്‌

Argentite

സില്‍വര്‍ ഗ്ലാന്‍സ്‌ എന്നുകൂടി പേരുള്ള ഒരു ധാതു. വെള്ളിയുടെ സല്‍ഫൈഡ്‌; അഴ2ട. ലോഹാംശം ഉദ്ദേശം 87.1 ശ.മാ. മറ്റു വെള്ളി അയിരുകളുമായി കലര്‍ന്നു സിരാ (vein) രൂപത്തിലോ സംപിണ്ഡ(conglomerate)ങ്ങളായോ കണ്ടുവരുന്നു. കാഠിന്യം 2.5; ആ. സാ. 7.3. ലോഹസമാനമായ തിളക്കവും കടും ചാരനിറവുമുണ്ട്‌; വര്‍ണരേഖാങ്കിതവും അതാര്യവുമാണ്‌; കാറ്റും വെളിച്ചവുമേല്‌ക്കുമ്പോള്‍ ക്രമേണ നിറംമങ്ങി കറുക്കുന്നു; ഇതൊരു ഛേദ്യവസ്‌തുവാണ്‌. ഷഡ്‌-അഷ്‌ടക ഫലകീയമായ പരല്‍രൂപമുണ്ട്‌; എന്നാല്‍ എപ്പോഴും പരല്‍രൂപത്തില്‍ തന്നെയാവണമെന്നില്ല.

മെക്‌സിക്കോ, പെറു, ചിലി, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ ഈ അയിരില്‍നിന്നുമാണ്‌ വെള്ളി നിഷ്‌കര്‍ഷിച്ചെടുക്കുന്നത്‌. യു.എസ്‌., നോര്‍വേ, ചെക്കോസ്ലവാക്കിയ എന്നിവിടങ്ങളിലും ധാരാളം ഖനനം ചെയ്യപ്പെടുന്നു; ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല. വെള്ളിയുടെ ലത്തീന്‍ പേരായ ആര്‍ജന്റം എന്ന പദത്തില്‍നിന്നാണ്‌ ആര്‍ജന്‍റ്റൈറ്റ്‌ എന്ന പേര്‌ ലഭിച്ചിരിക്കുന്നത്‌. നോ: വെള്ളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍