This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർജിറോഡൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർജിറോഡൈറ്റ്‌

Argirodite

ത്രിസമലംബാക്ഷ (isometric) വ്യവസ്ഥയില്‍ പരല്‍രൂപം കൈക്കൊള്ളുന്ന ഒരു ജെര്‍മാനിയം ധാതു; ഫോര്‍മുല അഴ8 ഏല ട6. അഷ്‌ടഫലകീയമോ (octahedral) ദ്വാദശ ഫലകീയമോ (dodecahedral) ആകാം; എന്നാല്‍ സാധാരണയായി സംപുഞ്‌ജിതരൂപത്തില്‍ പരലാകൃതിയിലുള്ള ഉപരിതലത്തോടെ കാണപ്പെടുന്നു. കാഠിന്യം 2.5; ആ. സാ. 6.3. ലോഹദ്യുതിയുള്ള ധൂസരപദാര്‍ഥം; ഇളംനീല മുതല്‍ ഇളം ചുവപ്പുവരെയുള്ള വിവിധവര്‍ണങ്ങള്‍ പ്രകടമാക്കാം. സ്‌പൈനല്‍ നിയമമനുസരിച്ചുള്ള യമളനങ്ങള്‍ സാധാരണമാണ്‌. ജെര്‍മാനിയം അംശത്തെ ടിന്‍ ആദേശം ചെയ്യുമ്പോള്‍ ഈ ഘടകങ്ങളുടെ താരതമ്യ അളവനുസരിച്ച്‌ വിവിധസ്വഭാവത്തിലുള്ള അനേകം ധാതുക്കള്‍ ഉണ്ടാകുന്നു; ഇവയുടെ പരിണതധാതുവാണ്‌ കാന്‍ഫീല്‍ഡൈറ്റ്‌ (അഴ8 ടിട6). ആര്‍ജിറോഡൈറ്റ്‌ ധാരാളമായി ലഭിച്ചുവരുന്നത്‌ ജര്‍മനിയിലെ ഫ്രബര്‍ഗ്‌, ബൊളീവിയയിലെ പടോസി, ഒലെഗാസ്‌ എന്നിവിടങ്ങളില്‍നിന്നാണ്‌; വെള്ളി അയിരുകളുമായി ഇടചേര്‍ന്നാണ്‌ അവസ്ഥിതി. ജെര്‍മാനിയത്തിന്റെ മുഖ്യ അയിരെന്ന നിലയ്‌ക്കാണ്‌ ഇതിനു പ്രാധാന്യം.

(വി. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍