This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ സസ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിക്‌ സസ്യങ്ങള്‍

Arctic flora

ആര്‍ട്ടിക്‌ മേഖലയിലെ സസ്യജാലങ്ങള്‍. ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ വളരുന്ന പല സസ്യങ്ങളും അതിശൈത്യം അനുഭവപ്പെടുന്ന ആര്‍ട്ടിക്‌ പ്രദേശത്തു കാണപ്പെടുന്നു. ഏതാണ്ട്‌ അയ്യായിരത്തില്‍പ്പരം വ്യത്യസ്‌ത സസ്യങ്ങള്‍ ഇവിടെ വളരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇവയില്‍ ഭൂരിപക്ഷവും ആല്‍ഗകള്‍, പായലുകള്‍, പന്നല്‍ ചെടികള്‍ തുടങ്ങിയ താഴ്‌ന്നതരം സസ്യവിഭാഗങ്ങളില്‍പ്പെടുന്നവയാണ്‌. പുല്‍വര്‍ഗങ്ങള്‍, സൈപ്രസ്‌, ലില്ലി, ഓര്‍ക്കിഡുകള്‍, ക്രൂസിഫെര്‍, കംപോസിറ്റെ തുടങ്ങി പരിണാമപരമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഏതാണ്ട്‌ ആയിരത്തോളം ഇനങ്ങളും ഇവിടെ വളരുന്നുണ്ട്‌. ആര്‍ട്ടിക്‌ പ്രദേശത്തെ പ്രകൃതിസമ്പത്തുകളില്‍ ഏറ്റവും പ്രാധാന്യമേറിയ "റെയ്‌ന്‍ഡിയറു'കളുടെ ജീവസന്ധാരണത്തിന്‌ അത്യന്താപേക്ഷിതമായ അനവധി പുല്‍വര്‍ഗങ്ങള്‍ ഇവിടെ സമൃദ്ധിമായി കാണപ്പെടുന്നു. 35 മീ. വരെ ഉയരത്തില്‍ വളരുന്ന കോണിഫര്‍ വൃക്ഷങ്ങളും ഇവിടെ സുലഭമാണ്‌.

ആല്‍ഗകള്‍. ആര്‍ട്ടിക്‌ പ്രദേശത്തൊട്ടാകെ ഉദ്ദേശം രണ്ടായിരത്തോളം വ്യത്യസ്‌ത സ്‌പീഷീസുകളില്‍പെടുന്ന ആല്‍ഗകളെ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ ഭൂരിപക്ഷവും അവിടങ്ങളിലെ ജലശേഖരങ്ങളിലാണ്‌ വളരുന്നത്‌. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും വളരുന്ന ആല്‍ഗവര്‍ഗങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ശുദ്ധജലത്തില്‍ വളരുന്ന ഡയാറ്റങ്ങള്‍ (ബാസില്ലാരിയോഫൈസീ) ആണ്‌ ഇവയില്‍ മുഖ്യം (500 സ്‌പീഷീസുകള്‍). ദിനോഫൈസീ (പെരിഡിനിയം) വിഭാഗത്തില്‍പ്പെടുന്നവ 200 സ്‌പീഷീസുകള്‍ വരും. വര്‍ഷം മുഴുവനും 0മ്പഇ-ല്‍ താഴ്‌ന്ന താപനിലയുള്ള സ്ഥലങ്ങളില്‍പ്പോലും ഇവ സമൃദ്ധിയായി വളരുന്നു. നോ: ആല്‍ഗകള്‍ ഫംഗസുകള്‍. പരിണാമപരമായി ഉയര്‍ന്നതരം സസ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന, അവയ്‌ക്ക്‌ പലവിധ രോഗങ്ങള്‍ വരുത്തിവയ്‌ക്കുന്ന സൂക്ഷ്‌മസസ്യങ്ങളാണ്‌ ഫംഗസുകള്‍ അഥവാ കുമിളുകള്‍. ഗ്രീന്‍ലന്‍ഡില്‍ മാത്രം ഫംഗസുകളുടെ 850-ല്‍ പരം സ്‌പീഷീസുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇവയില്‍ മിക്കതും ഉയര്‍ന്നതരം സസ്യങ്ങളില്‍ പരാദങ്ങളായി കഴിഞ്ഞുകൂടുന്നവയാണ്‌. നോ: ഫംഗസുകള്‍

ലൈക്കെനുകള്‍ (Lichens). ഫംഗസുകളും ആല്‍ഗകളും കൂടിച്ചേര്‍ന്ന ഒരുതരം ഉഭയസസ്യങ്ങളാണ്‌ ലൈക്കെനുകള്‍. ലൈക്കെനുകള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ ആര്‍ട്ടിക്‌ പ്രദേശത്താണ്‌. ആല്‍ഗകള്‍ക്ക്‌ പച്ചനിറമുള്ളതിനാല്‍ പ്രഭാകലനം (photosynthesis) മുഖേന സ്വയം ആഹാരം നിര്‍മിക്കാന്‍ കഴിയും; എന്നാല്‍ ലൈക്കെനുകള്‍ അതീവ മൃദുശരീരികളായതിനാല്‍ സംരക്ഷണത്തിനുവേണ്ടി കട്ടിയേറിയ ആവരണങ്ങളുള്ള ഫംഗസുകളുടെ ഉള്ളില്‍ കടന്നു "സഹവര്‍ത്തിത്വ'പരമായ ഒരു "മൈത്രീബന്ധം' സ്ഥാപിക്കുന്നു. 1938-ല്‍ തന്നെ ഇവയുടെ 400-ല്‍പ്പരം സ്‌പീഷീസുകളെ കണ്ടെത്തുകയുണ്ടായി; അതിനുശേഷവും ഒട്ടനേകം പുതിയ സ്‌പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി വളരെയുള്ള ഒരു സസ്യവര്‍ഗമാണ്‌ ലൈക്കെനുകള്‍. ആര്‍ട്ടിക്കിലെ കരപ്രദേശത്താണ്‌ ഇവ കൂടുതലായും കാണപ്പെടുന്നത്‌; മുഖ്യമായും പാറയിടുക്കുകളില്‍.

ലിവര്‍ വര്‍ട്ടുകള്‍ (Liver worts). കെരയിലും ശുദ്ധജലത്തിലും മാത്രമേ ഇവ വളരാറുള്ളൂ. എപ്പോഴും ജലശീകരമേല്‌ക്കുന്ന പാറയിടുക്കുകളാണ്‌ ഇവയുടെ പ്രധാന പ്രഭവസ്ഥാനങ്ങള്‍. മോസുകള്‍ (mosses) പോലുള്ള താഴ്‌ന്ന തരം സസ്യവര്‍ഗങ്ങളോടൊത്താണ്‌ ഇവയെ കാണാറുള്ളത്‌. കനേഡിയന്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ ഇവയുടെ 100-ല്‍പ്പരം സ്‌പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്‌. ഏതാണ്ട്‌ അത്രയും ഇനങ്ങള്‍ തന്നെ സൈബീരിയന്‍ ആര്‍ട്ടിക്കില്‍നിന്നും, 50-ഓളം സ്‌പിറ്റ്‌സ്‌ബര്‍ഗനില്‍നിന്നും ശേഖരിച്ചിട്ടുണ്ട്‌.

മോസുകള്‍. ആര്‍ട്ടിക്കിലെ ഏറ്റവും പ്രമുഖ സസ്യവിഭാഗമാണ്‌ ഇത്‌. സ്‌പിറ്റ്‌സ്‌ബര്‍ഗനില്‍നിന്നും 200-ഉം, കനേഡിയന്‍ ആര്‍ട്ടിക്കില്‍നിന്നും 313-ഉം, ഗ്രീന്‍ലന്‍ഡില്‍നിന്നും 500-ഉം സ്‌പീഷീസുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇവയ്‌ക്കു മറ്റു സസ്യങ്ങളെപ്പോലെ വേരുകളില്ല. ലിവര്‍ വര്‍ട്ടുകള്‍ വളരുന്ന സാഹചര്യങ്ങളാണ്‌ ഇവയ്‌ക്കും യോജിച്ചത്‌. ഫേണുകള്‍ (റ്റൈറിഡോഫൈറ്റുകള്‍). ആകെ 36 സ്‌പീഷീസുകളില്‍ ഉള്‍പ്പെടുന്ന ഫേണുകളെ മാത്രമേ ആര്‍ട്ടിക്‌ പ്രദേശത്തു കണ്ടറിഞ്ഞിട്ടുള്ളൂ. ആഴം കുറഞ്ഞ ശുദ്ധജലതടാകങ്ങള്‍, ചതുപ്പുപ്രദേശങ്ങള്‍, ഈര്‍പ്പം നിറഞ്ഞ പാറക്കെട്ടുകള്‍, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍, ജൈവവസ്‌തുക്കള്‍ വീണടിഞ്ഞ സ്ഥലങ്ങള്‍ തുടങ്ങിയവയാണ്‌ ഫേണുകള്‍ക്കു വളരാന്‍ പറ്റിയ പ്രധാന കേന്ദ്രങ്ങള്‍.

സപുഷ്‌പികള്‍ ഏകബീജപത്രികള്‍. ആകെ 226 സ്‌പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവയില്‍ 80 എച്ചം സൈപ്പെറേസീ കുലത്തിലും, 92 എണ്ണം ഗ്രാമിനെ (പുല്‍വര്‍ഗ) കുടുംബത്തിലും, ഏഴ്‌ എണ്ണം ഓര്‍ക്കിഡേസീ കുടുംബത്തിലുംപെടുന്നു. പുറമേനിന്നും കൊണ്ടുവന്നു വളര്‍ത്തിയിട്ടുള്ള 10 പുല്‍വര്‍ഗസ്‌പീഷീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ദ്വിബീജപത്രികള്‍. 47 കുടുംബങ്ങളില്‍പ്പെടുന്ന ഏതാണ്ട്‌ 600-ല്‍പ്പരം സ്‌പീഷീസുകള്‍ ഈ വിഭാഗത്തില്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. സാലിക്കേസീ, കാരിയോഫില്ലേസീ, ക്രൂസിഫെറെ, റോസേസീ, സാക്‌സിഫ്രാഗേസീ, സ്‌ക്രാഫുലാരിയേസീ, റാനന്‍കുലേസീ, കംപോസിറ്റെ എന്നീ കുടുംബങ്ങളില്‍പ്പെടുന്ന സസ്യങ്ങളാണ്‌ ഇവയില്‍ പ്രമുഖം. കംപോസിറ്റെ കുടുംബത്തില്‍പ്പെടുന്ന 113 വ്യത്യസ്‌തസ്‌പീഷീസുകള്‍ ആര്‍ട്ടിക്‌ പ്രദേശത്തു വളരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍