This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിച്ചോക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർട്ടിച്ചോക്ക്‌

Artichoke

ആര്‍ട്ടിച്ചോക്ക്‌ പാടം (ഉള്‍ച്ചിത്രം: പൂവ്‌)

കംപോസിറ്റെ (Compositae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു വാര്‍ഷിക സസ്യം. ശാസ്‌ത്രനാമം: സൈനേറ സ്‌കോളിമസ്‌ (Cynara scolymus). മെഡിറ്ററേനിയന്‍ പ്രദേശങ്ങളാണ്‌ ഇതിന്റെ ജന്മദേശം; കാനറി ദ്വീപൂകളിലും ഇവ ധാരാളമുണ്ട്‌. "ഗ്ലോബ്‌ ആര്‍ട്ടിച്ചോക്ക്‌' എന്നു കൂടി പേരുള്ള ഈ സസ്യം തോട്ടങ്ങളില്‍ വളര്‍ത്തപ്പെടുന്നവയാണ്‌. പ്രധാന കാണ്ഡത്തിന്റെയും മറ്റു വലിയ ശാഖകളുടെയും അഗ്രം പൂമൊട്ടുകളായി അവസാനിക്കുന്നു. ഈ മൊട്ടുകള്‍ പാചകം ചെയ്‌ത്‌ ഭക്ഷിക്കാറുണ്ട്‌. ജറൂസലേം ആര്‍ട്ടിച്ചോക്ക്‌ (Helianthus Tuberosus)എന്നറിയപ്പെടുന്ന ഒരിനം സൂര്യകാന്തിക്ക്‌ യഥാര്‍ഥ ആര്‍ട്ടിച്ചോക്കിനോടു വളരെയധികം സാദൃശ്യമുണ്ട്‌; ജറൂസലേം ആര്‍ട്ടിച്ചോക്കിന്റെ കിഴങ്ങുകളാണു ഭക്ഷണത്തിനുപയോഗിക്കുന്നത്‌.

ശാഖകളും ഉപശാഖകളുമായി വളരുന്ന ആര്‍ട്ടിച്ചോക്ക്‌ ചെടിക്ക്‌ ചോര്‍പ്പി(funnel)ന്റെ ആകൃതിയാണുള്ളത്‌. 1 മുതല്‍ 2 വരെ മീ. ഉയരമുള്ള ഇതിന്റെ ഇലകള്‍ ഒന്നിടവിട്ട്‌ (alternate) കാണപ്പെടുന്നു. വീതികുറഞ്ഞു നീണ്ട ഇലകളുടെ വക്കുകളില്‍ ക്രമരഹിതമായ വെട്ടുകളും കുഴികളും (notch) കാണാം. ചില ഇലകളില്‍ മുള്ളുകളുമുണ്ടാകും.

പൂമൊട്ടുകള്‍ക്ക്‌ അണ്ഡാകൃതിയാണുള്ളത്‌. വര്‍ത്തുളരീതിയില്‍ (spiral pattern) അടുക്കിയിരിക്കുന്ന ശല്‌കങ്ങള്‍പോലെയുള്ള ബ്രാക്‌റ്റുകള്‍ (bracts) ഇെതിനെ പൊതിഞ്ഞിരിക്കും. ഇതിന്റെ "ഹൃദയ'മെന്നു വിശേഷിപ്പിക്കപ്പെടുന്ന മാംസളമായ മധ്യഭാഗവും ബ്രാക്‌റ്റിന്റെ കട്ടികൂടിയ അടിഭാഗവും മാത്രമാണ്‌ ആര്‍ട്ടിച്ചോക്കിന്റെ ഭക്ഷണയോഗ്യമായ ഭാഗങ്ങള്‍. വിളവെടുപ്പു താമസിച്ചുപോയാല്‍ പൂമൊട്ടില്‍നിന്ന്‌ ധൂമ്രവര്‍ണത്തിലുള്ള ഒരു കുല ചെറിയ പൂക്കള്‍ വിരിഞ്ഞുവരും. മൂലകാണ്ഡത്തില്‍നിന്നും മുളപ്പിച്ചോ വേരുകള്‍ മുറിച്ചു നട്ടോ ആണ്‌ ഇതിന്റെ തൈകളെടുക്കുക; വിത്തുകളില്‍നിന്നു തൈകളുണ്ടാകുന്നതും അപൂര്‍വമല്ല. തൈകള്‍ നട്ട്‌ ഏകദേശം ആറുമാസം കഴിയുമ്പോള്‍ വിളവെടുപ്പാരംഭിക്കാം. ഈര്‍പ്പമുള്ള തണുത്ത കാലാവസ്ഥയാണ്‌ ഇതിന്‌ ഏറ്റവും പറ്റിയത്‌. 4-6 വര്‍ഷക്കാലത്തോളം വിളവെടുക്കാം. കാലിഫോര്‍ണിയയില്‍ ഇതൊരു നാണ്യവിളയാണ്‌. ആര്‍ട്ടിച്ചോക്കുകള്‍ പ്രധാനമായി ഇറ്റാലിയന്‍, ഫ്രഞ്ച്‌ എന്നിങ്ങനെ രണ്ടിനങ്ങളില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍