This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഡ്‌ ചെന്നായ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർഡ്‌ ചെന്നായ്‌

Aard-Wolf

ആര്‍ഡ്‌ ചെന്നായ്‌

വരയന്‍ കഴുതപ്പുലിയോട്‌ (Striped Hyaena) ബാഹ്യസാദൃശ്യമുള്ള ഒരു സസ്‌തനി. പ്രാട്ടീലസ്‌ ക്രിസ്റ്റാറ്റസ്‌ (Proteles cristatus)എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. ഇതിന്‌ ഉദ്ദേശം 45 സെ.മീ. നീളം കാണും. നീണ്ടചെവികളും കൂര്‍ത്ത മൂക്കുമുള്ള ഇതിന്റെ മുന്‍കാലുകള്‍ക്ക്‌ പിന്‍കാലുകളെക്കാള്‍ നീളം കൂടുതലാണ്‌. ഹനുക്കള്‍ ബലഹീനങ്ങളും മോളാറുകള്‍ വളരെ അവികസിതങ്ങളുമായിരിക്കും. പ്രത്യേക ഭക്ഷണരീതിയാണ്‌ ഇതിനു കാരണം. അരണ്ട ചാരനിറമുള്ള ശരീരത്തില്‍ നെടുകെ ഇരുണ്ട വരകള്‍ കാണാം. പൊതുവേ രാത്രിസഞ്ചാരികളായ ഇവ ആഫ്രിക്കയുടെ കിഴക്കും തെക്കും പ്രദേശങ്ങളിലാണ്‌ കാണപ്പെടുന്നത്‌. കാടുകളല്ല ഇവയുടെ താമസസ്ഥലം; താരതമ്യേന ഉണങ്ങിയ ഭൂപ്രദേശങ്ങള്‍ ഇവ ഇഷ്‌ടപ്പെടുന്നു. ഒറ്റയ്‌ക്ക്‌ ഇരതേടാനിഷ്‌ടപ്പെടുന്ന ഈ മൃഗം ചിതല്‍പ്പുറ്റുകള്‍ തേടി വളരെ അപൂര്‍വമായി മാത്രം, കൂട്ടംചേര്‍ന്നു നടക്കാറുണ്ട്‌. മാളങ്ങളിലാണ്‌ പകല്‍സമയം കഴിയുന്നത്‌. ഒരു പ്രസവത്തില്‍ സാധാരണയായി മൂന്നു കുഞ്ഞുങ്ങളുണ്ടായിരിക്കും. ആര്‍ഡ്‌ ചെന്നായ്‌ നിരുപദ്രവിയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍