This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർണോള്‍ഫോ, ഡി കാംബിയോ (1245 - 1302)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആർണോള്‍ഫോ, ഡി കാംബിയോ (1245 - 1302)

Arnolfo, De Cambio

ഡി കാംബിയോ ആർണോള്‍ഫോയുടെ ഒരു ശില്‌പം

ഫ്‌ളോറന്‍സുകാരനായ പ്രതിമാശില്‌പിയും വാസ്‌തുവിദ്യാകുശലനും. ഫ്‌ളോറന്‍സിലെ ദ്യോമോ ഭദ്രാസനപ്പള്ളി രൂപകല്‌പന ചെയ്‌തു നിർമിച്ചത്‌ ഇദ്ദേഹമാണ്‌. സീനാകത്തീഡ്രലിലെ പുള്‍പിറ്റ്‌ (പ്രസംഗവേദി) നിർമാണത്തില്‍ നിക്കോളോ പിസാനോയുമൊത്ത്‌ ഇദ്ദേഹം സഹകരിച്ചതായി പറയപ്പെടുന്നു. ആന്‍ഈവിലെ ചാറല്‍സിന്റെ സേവകനായി 1277-ല്‍ ആർണോള്‍ഫോ റോമില്‍ താമസിച്ചിരുന്നു. അക്കാലത്ത്‌ കാർഡിനല്‍ അന്നിബാള്‍ഡിയുടെ സ്‌മാരകം, ആഡ്രിയാന്‍ 5-ാമന്‍ മാർപാപ്പയുടെ ശവകുടീരം എന്നിവയും 1281-ല്‍ പെറുജിയായില്‍ ഒരു ജലധാരായന്ത്രവും ഇദ്ദേഹം നിർമിച്ചു. ഇതിലുണ്ടായിരുന്ന പ്രതിമകള്‍ ആംബ്രിയായിലെ ദേശീയ ഗാലറിയില്‍ സംരക്ഷിക്കപ്പെട്ടുവരുന്നു. അതിനുശേഷവും രണ്ടുമൂന്നു പ്രമുഖസ്‌മാരകങ്ങള്‍ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്‌. 1296-ല്‍ സ്വദേശമായ ഫ്‌ളോറന്‍സിലേക്കു മടങ്ങിപ്പോകുകയും അവിടത്തെ ഭദ്രാസനദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങള്‍ക്ക്‌ ആരംഭമിടുകയും ചെയ്‌തു. എന്നാല്‍ പണിപൂർത്തിയാകുംമുമ്പ്‌ 1302-ല്‍ ഇദ്ദേഹം നിര്യാതനായി. ഇദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ ഏറ്റവും മികച്ച സംഭാവനയായി നിലകൊള്ളുന്ന വാസ്‌തുശില്‌പം ബാദിയായുടെ കൊയർ (Choir of the Badia) മന്ദിരമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍